നാളെ മുതൽ ജിയോ ഓഫറുകൾ സൗജന്യമാകില്ല; ജിയോപ്രൈം, ധൻധനാധൻ അറിയേണ്ടതെല്ലാം
ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്‍റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി
ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്‍റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി
ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്‍റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി
ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്‍റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി റീചാര്‍ജ് ചെയ്യേണ്ടതായി വരും. എന്തിരുന്നാലും, ജിയോ പ്രൈം അംഗങ്ങൾക്കു ലഭിക്കുന്ന ഗുണങ്ങള്‍ താരതമ്യേന കൂടുതൽ ആണ്.
റിലയൻസ് ജിയോയുടെ വെബ് സൈറ്റില്‍ പ്രീപെയ്‌ഡ് പ്ലാനുകള്‍ മാത്രമാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്കായി 149 രൂപയുടെ ഒരു ഓഫര്‍ മാത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്. എന്നാലും, സര്‍വീസിനു വിലയീടാക്കുന്നത് മുതല്‍ കമ്പനി കൂടുതല്‍ താരിഫുകള്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ, ‘ധന്‍ ധനാ ധൻ ‘ ഓഫറുകള്‍ പ്രൈം അംഗങ്ങൾക്കു മാത്രമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജിയോ പ്രൈം മെമ്പര്‍ഷിപ്പില്‍ വരിക്കാരാവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. എങ്ങനെയാണ് ജിയോ പ്രൈം ടൈമില്‍ അംഗമാവുക ?എന്താണ് ജിയോ ധന്‍ ധനാ ധന്‍ പ്ലാന്‍ ? അടുത്തത് എന്ത്?
ജിയോ പ്രൈം :
ജിയോ പ്രൈമില്‍ സൈന്‍ അപ്പ് ചെയ്യുവാനായി നിങ്ങള്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതായി വരും. 2018 മാര്‍ച്ച് 31 വരെ നിലനില്‍ക്കുന്നതാവും ഇതിന്റെ വാലിഡിറ്റി. ഇതിനുപുറമേ പ്രൈം മെമ്പേഴ്സിനായി അതേ തുകയ്ക്ക് ധാരാളം അധികാനുകൂല്യങ്ങളും ജിയോ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ‘ധന്‍ ധനാ ധന്‍’ പോലുള്ള ഓഫറുകള്‍ പ്രൈം ടൈം മെംബേര്‍സിനു മാത്രമായാണ്. 309 രൂപയ്ക്കോ 509 രൂപയ്ക്കോ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉപഹാരമായി എണ്‍പത്തിനാലു ദിവസത്തെ സേവനവും ജിയോ പ്രൈം നല്‍കുന്നുണ്ട്.
‘ധന്‍ ധനാ ധന്‍’ ഓഫര്‍
പ്രൈം മെംബര്‍സിനു മാത്രമായുള്ളതാണ് ജിയോയുടെ ‘ധന്‍ ധനാ ധന്‍’ ഓഫര്‍. 309 രൂപയ്ക്കോ 509 രൂപയ്ക്കോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എണ്‍പത്തി നാലു ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റാ സേവനം നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റാ സേവനം, സൗജന്യ വോയിസ് കാള്‍, ജിയോ ആപ്പിന്‍റെ അണ്‍ലിമിറ്റഡ് സേവനം എന്നിവ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ഉറപ്പുനല്‍കുന്നു. 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റയും 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന രണ്ടു ജിബി ഡാറ്റയുമാണ് ലഭ്യമാകുക.
ജിയോ പ്രൈം മെമ്പര്‍ അല്ലെങ്കിൽ. റീചാര്‍ജ് ചെയ്തുകൊണ്ട് ‘ധന്‍ ധനാ ധന്‍’ ഓഫറില്‍ ചേരാന്‍ സാധിക്കില്ല, ജിയോ പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ലഭ്യമാക്കണമെങ്കില്‍ പ്രൈം ടൈം മെമ്പര്‍ ആവേണ്ടിവരും.
ഇതുവരെ ജിയോ പ്രൈം മെമ്പര്‍ ആയില്ല എങ്കില്‍ സംഭവിക്കുന്നത് ?
ജിയോ പ്രൈം റീചാര്‍ജ് ചെയ്യാത്ത ജിയോ ഉപഭോക്താക്കള്‍ നാളെമുതൽ റീചാര്‍ജ് ചെയ്യേണ്ടി വരും. നിലവില്‍, പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് 149 രൂപയുടെ പ്ലാന്‍ മാത്രമാണ് ഉള്ളത്. സാധാരണ ഉപഭോക്താക്കളെ വെച്ചു നോക്കുമ്പോള്‍ പ്രൈം മെമ്പര്‍മാര്‍ക്ക് ഇരട്ടി ഗുണമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ, ജിയോ ഡാറ്റ സര്‍വീസ് തുടരണം എന്നുണ്ട് എങ്കില്‍ പ്രൈം പ്രോഗ്രാമില്‍ അംഗമാവുന്നതാവും നല്ലത്. ഇന്നാണ് അതിന്റെ അവസാന ദിവസം.
റീചാര്‍ജ് എങ്ങനെ ?
വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. മൈ ജിയോ ആപ് വഴിയോ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറോ ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറോ സന്ദർശിച്ചാൽ നിങ്ങള്‍ക്ക് പ്രൈം ടൈം മെമ്പര്‍ഷിപ്പ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 99 രൂപയ്ക്ക് ജിയോ പ്രൈം മെമ്പര്‍ ആയശേഷം 309 അല്ലെങ്കില്‍ 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്‌താല്‍ മാത്രം മതിയാവും. അല്ലായെങ്കില്‍, 408 രൂപയ്ക്കോ (309+99) 608 രൂപയ്കോ (509+99) നേരിട്ടുള്ള റീചാര്‍ജ് ചെയ്‌താല്‍ മതി.