സൈബർ സുരക്ഷയെക്കുറിച്ചുള്ള ഒരു കോളത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഡാൻസ് ക്ലാസിലെ താത്പര്യക്കുറവും ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിലുമുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആശങ്കകൾ വിശദീകരിക്കുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, അവളുടെ ഫോൺ പിതാവ് നശിപ്പിക്കുകയും പിന്നീട് മാതാവിന്റെ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തതോടെ സാഹചര്യം കൂടുതൽ വഷളായി. കുട്ടി മാതാവിന്റെ ഫോണിൽ രാത്രി വൈകിയും ബാത്റൂമിലിരുന്നും ഫോണിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മാതാപിതാക്കൾ സൈബർ സുരക്ഷാ വിദഗ്ദ്ധനെ സമീപിച്ചത്. കുട്ടി ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മൂന്നും രണ്ടും പ്രൊഫൈലുകൾ ഉപയോഗിക്കുകയും അത്തരം ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിൽ ചില ചിത്രങ്ങൾ നഗ്നതയോട് സാമ്യമുള്ളവയായിരുന്നെന്നും, അവ ദുരുപയോഗം ചെയ്യപ്പെടാനും ബ്ലാക്ക്മെയിൽ ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധൻ കണ്ടെത്തി. സുഹൃത്തുക്കൾക്കിടയിൽ മാത്രം നടക്കുന്നതായി കരുതിയ ചാറ്റിങ്ങും ചിത്രങ്ങളുടെ പങ്കുവെക്കലും കൂടുതൽ പേരിലേക്ക് എത്തുന്നതിലെ അപകടം കുട്ടികൾ തിരിച്ചറിയുന്നില്ലെന്നും, ഈ അജ്ഞത മുതലെടുത്ത് പലരും ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. കുട്ടിയുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുകയും അതിലെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തതോടെ, കുട്ടി തന്റെ തെറ്റുകൾ മനസ്സിലാക്കുകയും വീണ്ടും ഡാൻസ് ക്ലാസിൽ ചേരാൻ സമ്മതിക്കുകയും ചെയ്തു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ടിപ്പുകളും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിതയിൽ സൈബർ സേഫ്റ്റി കോളം എഴുതാൻ തുടങ്ങിയിട്ടു മൂന്നു മാസം കഴിഞ്ഞതേയുള്ളൂ. നമ്മുടെ കോളത്തിൽ വരുന്ന കാര്യങ്ങൾ വായിച്ച ശേഷം പ്രശ്നപരിഹാരത്തിനായി എത്തുന്ന കേസുകളും ഇപ്പോൾ നിരവധിയുണ്ട്. അവയിൽ നിന്ന് എല്ലാവരോടും പറയണമെന്നു തോന്നിയ ഒരു കേസിനെ കുറിച്ച് ഈ ലക്കത്തിൽ പറയാം.

എറണാകുളത്തു നിന്നാണ് ആ അച്ഛനുമമ്മയും വിളിച്ചത്. മകളുടെ സ്വഭാവത്തിൽ അടുത്തിടെയായി പെട്ടെന്നു കാണപ്പെട്ട ചില പ്രശ്നങ്ങൾ പറഞ്ഞാണു സംസാരം തുടങ്ങിയത്.

ADVERTISEMENT

വെക്കേഷൻ സമയത്ത് അവർ മകളെ ഡാൻസ് ക്ലാസ്സിൽ ചേർത്തു. മുൻപു കുറേ സമ്മാനം വാങ്ങിയ കുട്ടിയായതിനാൽ ഇക്കുറിയും കലോത്സവം തന്നെയായിരുന്നു ലക്ഷ്യം. പത്താം ക്ലാസിലേക്കു കടക്കുന്നതിനാൽ സ്കൂൾ തുറന്നു കഴിഞ്ഞു പഠനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണു അത്തരമൊരു കരുതൽ രക്ഷിതാക്കൾ എടുത്തത്.

പക്ഷേ, കുട്ടിക്കു ഡാൻസിൽ ഇപ്പോൾ ഒട്ടും താത്പര്യമില്ല. ക്ലാസ്സിലെ ഉഴപ്പു കാരണം ടീച്ചർ തന്നെ അവളോട് ഇനി വരേണ്ട എന്നു പറഞ്ഞത്രേ.

ADVERTISEMENT

നന്നായി പാട്ടും പാടിയിരുന്ന കുട്ടി ഇപ്പോൾ മൂളിപ്പാട്ടു പോലും പാടുന്നതു കേൾക്കാത്തതിലും രക്ഷിതാക്കൾക്കു ദുഃഖമുണ്ട്. ഇതിനിടയിലാണ് അടുത്ത ബന്ധുവിന്റെ വിവാഹം വന്നത്. അതിനു കുടുംബസമേതം പോകാൻ എത്ര നിർബന്ധിച്ചിട്ടും കുട്ടി സമ്മതിക്കുന്നില്ല.

മുഴുവൻ സമയവും ഫോണിലും ചാറ്റിലും മുഴുകിയിരിക്കുന്ന കുട്ടിയുടെ സ്വഭാവത്തിൽ വഴക്കുപറഞ്ഞ അച്ഛന്റെ പിടിവിട്ടു. കുട്ടിയുടെ കയ്യിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു.

ADVERTISEMENT

നിസ്സഹകരണവും പ്രതിഷേധവും നീണ്ടപ്പോൾ അമ്മ രഹസ്യമായി കുട്ടിക്കു ഫോൺ ഉപയോഗിക്കാൻ കൊടുത്തു. അപ്പോഴും കാര്യങ്ങൾ പഴയതിനേക്കാൾ വഷളായി.

അച്ഛൻ കാണാതെ ഫോൺ ഉപയോഗിക്കാനെന്നു പറഞ്ഞു കുട്ടി രാത്രി 11നു ശേഷമാണ് അമ്മയുടെ ഫോണെടുക്കുന്നത്.

പലപ്പോഴും ബാത്റൂമിൽ മണിക്കൂറോളം നീളുന്ന ചാറ്റിങ് കണ്ട് അമ്മയ്ക്കു പേടിയായി. കാര്യങ്ങൾ അച്ഛനോടു പറഞ്ഞപ്പോൾ അമ്മയ്ക്കും കിട്ടി വഴക്ക്. പിന്നെയാണ് അവർ പ്രശ്നപരിഹാരത്തിനായി എന്നെ സമീപിച്ചത്.

കുട്ടി എപ്പോഴും ചാറ്റിലാണ്, മറ്റൊന്നിനും താത്പര്യമില്ല, സഹായിക്കണം എന്നു പറഞ്ഞാണ് അവർ വിളിച്ചത്. കുട്ടിയുമായി നേരിട്ടു വരാൻ പറഞ്ഞ് ഞാൻ സംസാരം അവസാനിപ്പിച്ചു.

സൈബർ ആക്ടീവ് കുട്ടി

പ്രശ്നങ്ങൾ സംസാരിച്ചപ്പോൾ കുട്ടി തിരിച്ചു പരാതിപ്പെട്ടതു രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾ കടുക്കുന്നതിനെ കുറിച്ചാണ്. വെക്കേഷൻ സമയത്തു മുടി കളർ ചെയ്യണമെന്നു പറഞ്ഞിട്ട് അച്ഛൻ സമ്മതിച്ചില്ലത്രേ.

പുതിയ ഷേഡ് ലിപ്സ്റ്റിക് വേണമെന്നു പറഞ്ഞപ്പോൾ അമ്മ ഉപയോഗിക്കുന്നതു തന്നെ ഉപയോഗിച്ചാൽ മതിയെന്നും പറഞ്ഞത്രേ. സംസാരം ചാറ്റിങ്ങിനെ കുറിച്ചായതോടെ കുട്ടിയുടെ ഫോൺ പൊട്ടിച്ചതായി അടുത്ത വലിയ പ്രശ്നം. അതിലൂടെ എന്തോ മോശം കാര്യം ചെയ്യുന്നു എന്നു വീട്ടുകാർ ആരോപിക്കുന്നു എന്നും കുട്ടി പരാതിപ്പെട്ടു.

കുട്ടി ഉപയോഗിച്ചിരുന്ന അമ്മയുടെ ഫോൺ പരിശോധിച്ചപ്പോഴാണു യഥാർഥ പ്രശ്നക്കാരനെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മൂന്നും സ്നാപ് ചാറ്റിൽ രണ്ടും പ്രൊഫൈലുകൾ (അക്കൗണ്ടുകൾ) ഉണ്ട്. ഇവയിലെല്ലാം നിരവധി ഫോട്ടോകളും വിഡിയോകളും കുട്ടി തന്നെ ഷെയർ ചെയ്തിട്ടുമുണ്ട്. രാത്രിസമയത്തു വരെ കുട്ടി ചാറ്റിങ്ങിൽ സജീവവുമാണ്.

കുട്ടി ഷെയർ ചെയ്ത പല ചിത്രങ്ങളും നഗ്നചിത്രം എന്നു പറയാനാകില്ലെങ്കിലും ഏതാണ്ട് അതിനോടു സാമ്യതയുള്ളതാണെന്നു പറയാതെ വയ്യ. മുഖവും ശരീരവുമൊക്കെ വ്യക്തമാകുന്ന ആ ചിത്രങ്ങൾ മോശമായ ക്യാപ്ഷനിട്ട് ആരെങ്കിലും ബ്ലാക്മെയിൽ ചെയ്യാനായി ഉപയോഗിക്കാൻ വരെ സാധ്യതയുള്ളതാണ്. കാരണം, അത്തരം ചിത്രങ്ങളാണു മിക്കവയും.

പോൺ സൈറ്റുകളിലോ ഗ്രൂപ്പുകളിലോ അവ ഷെയർ ചെയ്യപ്പെട്ടാൽ പോലും ആർക്കും ഉത്തരമുണ്ടാകില്ല.

അപകടമാകുന്ന അജ്ഞത

പെൺകുട്ടിയും മൂന്നു സുഹൃത്തുക്കളും കൂടി ഇൻസ്റ്റഗ്രാമിൽ ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിലേക്കാണു മിക്ക ചിത്രങ്ങളും അയച്ചിട്ടുള്ളത്. ഈ ഗ്രൂപ്പിന്റെ ഐഡിയും പാസ്‌വേഡും നാലുപേർക്കും അറിയാം.

കൂട്ടത്തിലെ ഒരാൾക്ക് പ്ലസ്ടു ക്ലാസ്സിലെ ആൺകുട്ടിയുമായി സൗഹൃദത്തിനപ്പുറമുള്ള അടുപ്പമുണ്ട്. അവനും ഗ്രൂപ് ചാറ്റിനെ കുറിച്ചറിയാം. അവളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഗ്രൂപ് ചാറ്റിൽ നുഴഞ്ഞുകയറി ചാറ്റ് പരിശോധിക്കുന്നത് അവന്റെ ഹോബിയുമാണ്.

അവന്റെ നിർദേശപ്രകാരം ഗ്രൂപ്പിലെ പല ഫോട്ടോകളും അവൾ ഫോർവേഡ് ചെയ്തു കൊടുത്തിട്ടുമുണ്ട്.

സ്കൂളിനു പുറത്തുള്ള മുതിർന്ന ആൺകുട്ടികളുമായി സൗഹൃദമുള്ള അവൻ ചില ഫോട്ടോകൾ അവർക്കും ഷെയർ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കൾക്കിടയിൽ മാത്രം നടക്കുന്നു എന്നു കരുതപ്പെടുന്ന ചാറ്റിങ്ങും മറ്റും മറ്റൊരാൾ വഴി പലരിലേക്ക് എത്തുന്നു എന്ന അപകടം പലരും തിരിച്ചറിഞ്ഞു പോലുമില്ല. ഇങ്ങനെ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകൾ ഏതൊക്കെ തരത്തിൽ ദുരുപയോഗം ചെയ്യപ്പെടും എന്ന ധാരണയും അവർക്കില്ല.

സോഷ്യൽ മീഡിയയും മറ്റും ഉപയോഗിക്കാൻ രക്ഷിതാക്കളേക്കാൾ ധാരണയുണ്ടെങ്കിലും, ഈ ലോകത്ത് എന്തു നടക്കുന്നു എന്ന ധാരണ കുട്ടികൾക്ക് ഒട്ടുമില്ല. പൊതുവിജ്ഞാനത്തിന്റെ  ഈ കുറവും അജ്ഞതയും തന്നെയാണു പലരും മുതലെടുക്കുന്നത്.

കെണിയാകാതെ നോക്കാം

ചാറ്റിലെ വിവരങ്ങൾ ഏതൊക്കെ വഴിക്കു പോകുന്നു എന്നു കാണിച്ചുകൊടുത്തപ്പോൾ മാത്രമാണു കുട്ടി ഞാൻ പറഞ്ഞതൊക്കെ വിശ്വസിച്ചത്. അവിടെ വച്ചുതന്നെ കൂട്ടുകാരിയെ ഫോണിൽ വിളിപ്പിച്ചു.

സുഹൃത്തിനു ഫോട്ടോകളും മറ്റും ഷെയർ ചെയ്തോ എന്നു ചോദിച്ചപ്പോൾ ആദ്യം അവൾ സമ്മതിച്ചില്ല. ഇത്ര പേർക്ക് അവ ഷെയർ ചെയ്തിട്ടുണ്ട്, അവിടെ നിന്ന് ഇത്ര ഐഡികളിലേക്ക് അവ പോയി എന്നൊക്കെ കണക്കുകൾ നിരത്തിയതോടെ അവൾക്കു സമ്മതിക്കാതെ തരമില്ലെന്നായി. രക്ഷിതാക്കളോടു പറയരുത് എന്നു പറഞ്ഞു കരച്ചിലായെങ്കിലും അവരെ അറിയിക്കാതെ തരമില്ലായിരുന്നു.

കാര്യങ്ങൾ വിശ്വസിച്ചതോടെ എന്റെ മുന്നിലിരുന്ന പെൺകുട്ടിയെ കുറച്ചുകൂടി ഈസിയായി കൈകാര്യം ചെയ്യാമെന്ന ഘട്ടം വന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോകളെല്ലാം അവൾ തന്നെ ഡിലീറ്റ് ചെയ്തു. പിന്നാലെ പാസ്‌വേഡ് റീജനറേറ്റ് ചെയ്തു.

മറ്റു ഡിവൈസുകളിൽ നിന്നെല്ലാം അക്കൗണ്ട് ലോഗ് ഔട്ട് ചെയ്തുവെന്നും ഉറപ്പാക്കി. കുട്ടി വീണ്ടും പാസ്‌വേഡ് റീസെറ്റ് ചെയ്താൽ രക്ഷിതാക്കൾക്ക് അലർട് വരുന്ന പോലെ സെറ്റിങ്സിലും മാറ്റം വരുത്തി. അപ്പോഴാണ് അവർക്ക് ആശ്വാസമായത്.

പിഴവുകൾ മനസ്സിലായതോടെ വീണ്ടും ഡാൻസ് ക്ലാസ്സിനു ചേരുമെന്ന് ഉറപ്പു നൽകിയാണ് അവൾ മടങ്ങിയത്. 

സൈബർ സേഫ്റ്റി ടിപ്സ്

∙ രക്ഷിതാക്കളുടെ ഫോൺ കുട്ടികൾക്കു പഠനാവശ്യത്തിനു പോലും നൽകേണ്ട കാര്യമില്ല. ഫോണിലെ ചാറ്റിങ് വഴി അപകടത്തിൽ ചാടുന്നതിലും നല്ലതല്ലേ പരീക്ഷയിൽ പത്തു മാർക്ക് കുറയുന്നത് ?

∙ എന്തെങ്കിലും വിവരം ഗൂഗിൾ ചെയ്യണമെങ്കിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമാകാം. ആ വിവരങ്ങൾ കോപ്പി ചെയ്തു പ്രിന്റ് ഔട്ടാക്കി നൽകാം. വിഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ചെയ്തു നൽകാം.

∙ മക്കളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. 16 വയസ്സിൽ താഴെയുള്ളവർക്കു സോഷ്യൽ മീഡിയ നിരോധനം വരുന്ന ബിൽ ഇന്ത്യയിലും പരിഗണനയിലാണ്. പല സംസ്ഥാനങ്ങളും ഈ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

How a Teenager Fell into a Cyber Trap:

Cyber safety for girls is crucial in today's digital world, as highlighted by a case where a teenager's social media activity led to potential exploitation. This article delves into the dangers of sharing personal photos online and the importance of parental guidance and digital literacy for young people.

ADVERTISEMENT