കണ്ണൂരിലെ മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യയെത്തുടർന്ന് ലോൺ ആപ്പ് കെണികളെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. കോവിഡ് കാലത്ത് ഉയർന്നുവന്ന ഈ തട്ടിപ്പിൽ, ചെറിയ തുകകൾ കടമെടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പലരും കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. സാധാരണയായി പണം കൃത്യമായി തിരിച്ചടയ്ക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ലോൺ ആപ്പുകളിലെ യഥാർത്ഥ കെണി അതല്ല. ഗീത എന്ന കോഴിക്കോട്ടെ വീട്ടമ്മയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. 2000 മുതൽ 20,000 രൂപ വരെ പലിശയില്ലാതെ കടമെക്കാം എന്ന വാഗ്ദാനത്തിൽ വീണ് 3000 രൂപ കടമെടുത്തപ്പോൾ, തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് ഭീഷണികൾ വരികയും സ്വകാര്യ ചിത്രങ്ങൾ അയച്ചുതരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് 25,000 രൂപ തിരിച്ചടച്ചിട്ടും ഭീഷണികൾ തുടർന്നു. ഇത്തരം ലോൺ ആപ്പുകൾക്ക് RBIയുടെയോ App Store/Play Storeന്റെയോ അംഗീകാരമില്ലാത്തതിനാൽ അവ നിയമവിരുദ്ധമാണ്. ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലെ ഡാറ്റയും കോൺടാക്ടുകളും മറ്റും കൈക്കലാക്കുന്നു. ഇത് ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. സ്ത്രീകളെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ചും പുരുഷന്മാരെ വീട്ടിലുള്ള സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുമാണ് ഭീഷണിപ്പെടുത്തുന്നത്. സൈബർ നിയമോപദേശത്തെക്കുറിച്ച് ഇവർ തെറ്റായ വിവരങ്ങൾ നൽകി ഭയപ്പെടുത്തുകയും ചെയ്യും. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക, ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുകയാണെങ്കിൽ പൊലീസിലും 1930 എന്ന നമ്പറിലും പരാതിപ്പെടുക, എല്ലാ ഇടപാടുകളുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ണ്ണൂരിലെ മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണു ലോൺ ആപ് കെണിയെ കുറിച്ചു നമ്മൾ വീണ്ടും കേട്ടത്. കടമെടുത്ത പണം തിരിച്ചടയ്ക്കുന്നതിന്റെ പേരിൽ അധ്യാപികയെ വരെ നിരന്തരം പണമിടപാടുകാർ വിളിച്ച സാഹചര്യവും അതു കോളജിൽ സംസാരവിഷയമായതുമൊക്കെ വാർത്തകളിലൂടെ അറിഞ്ഞു.

കോവിഡ് കാലത്താണു ലോൺ ആപ്പുകളെ കുറിച്ചു മലയാളി ആദ്യം കേട്ടത്. ചെറിയ തുകകൾ വരെ കടമെടുത്ത് തിരിച്ചടവു മുടങ്ങി കടുത്ത മാനസിക സംഘർഷത്തിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്തവരെ കുറിച്ചുള്ള വാർത്തകളും അന്നു വന്നിരുന്നു. പണം കൃത്യമായി തിരിച്ചടയ്ക്കാത്തതാണു പ്രശ്നങ്ങളുടെ കാരണമെന്നു പലരും ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ, ലോൺ ആപ്പിലെ കെണി അതല്ല.

ADVERTISEMENT

അപകടമാകുന്ന ഓഫർ

കുടുംബശ്രീ ഗ്രൂപ്പിലെ ചെറിയ വരുമാനമുള്ള ജോലികൾ ചെയ്തു വരികയായിരുന്നു കോഴിക്കോട്ടെ വീട്ടമ്മയായ ഗീത. അല്ലറചില്ലറ ചെലവുകളൊക്കെ നടന്നുപോകുന്നതിനിടെ കോവിഡും ലോക്ഡൗണും വന്നു. പണമിടപാടൊക്കെ ഓൺലൈനിലേക്കു മാറിയതും മിക്കവരും ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും അക്കാലത്താണ്. കുട്ടികളുടെ ഓൺലൈൻ ക്ലാസ്സിനു വേണ്ടി നൽകിയ ഫോണിൽ ഗീതയും ഓൺലൈൻ പേയ്മെന്റ് ചെയ്യാനൊക്കെ പഠിച്ചെടുത്തു.

ADVERTISEMENT

വീട്ടുചെലവും അതിനൊത്തു ജോലിയില്ലാത്തതും ഗീതയെയും കുടുംബത്തെയും വലച്ചു. കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് ബാധിച്ചതു കൂടിയായപ്പോൾ സാമ്പത്തിക പ്രയാസം വല്ലാതെ ഉലച്ചു. അങ്ങനെയിരിക്കെയാണ് ഓൺലൈനിൽ ഗീത ആ പരസ്യം കണ്ടത്, ലോൺ ആപ് വഴി പലിശയില്ലാതെ പണം കടമെടുക്കാം.

തുക ചെറിയ ഗഡുക്കളായി തിരിച്ചടച്ചാൽ മതി. കടമെടുക്കാൻ താത്പര്യമുണ്ട് എന്നു ഗീത പരസ്യത്തിനു താഴെയുള്ള ലിങ്കിലൂടെ അറിയിച്ചു.

ADVERTISEMENT

2000 രൂപ മുതൽ 20,000 രൂപ വരെയാണ് ആപ് വഴി കടമെടുക്കാനാകുക. 200 രൂപ മുതൽ പത്തു മാസത്തെ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന പലിശരഹിത വായ്പ എന്നാണു പരസ്യം. ആ ഓഫറിൽ മയങ്ങിയതാണ് ഗീതയുടെ തുടർജീവിതം സംഘർഷത്തിലാക്കിയത്.

കടമോ കെണിയോ

3000 രൂപയാണ് ഗീത ലോൺ ആവശ്യമുണ്ട് എന്ന് അറിയിച്ചത്. അതിനു പിന്നാലെ ആപ്ലിക്കേഷൻ വഴി രേഖകൾ പരിശോധിക്കാനായി ലിങ്ക് അയച്ചു നൽകി. അതിൽ ക്ലിക്ക് ചെയ്ത് ആപ് ഫോണിലേക്കു ഡൗൺലൗഡ് ആയ സമയത്തു തന്നെ കിട്ടാൻ പോകുന്ന 3000 രൂപ കൊണ്ടു നടപ്പാക്കേണ്ട കാര്യങ്ങൾ ഗീത പ്ലാൻ ചെയ്തിരുന്നു. ലോക്ഡൗൺ അവസാനിക്കുമ്പോൾ പെട്ടെന്നുതന്നെ മുഴുവൻ തുകയും തിരിച്ചടയ്ക്കാമെന്നായിരുന്നു ആ പ്ലാനിലെ പ്രധാന പോയിന്റ്.

ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷമുള്ള അടുത്ത പടി രേഖകൾ പരിശോധിക്കുകയാണ്. നിർദിഷ്ട തിരിച്ചറിയൽ രേഖകളുടെ സോഫ്റ്റ് കോപ്പികളാകും ഇതിനായി വേണ്ടി വരുക. ക്രെഡിറ്റ് സ്കോർ പോലുള്ള നൂലാമാലകളൊന്നും ലോൺ ആപ്പിലില്ല. പരിശോധനകൾ പെട്ടെന്നു തന്നെ കഴിഞ്ഞു  കടമെടുത്ത തുക സർവീസ് ചാർജ് കഴിച്ച് അക്കൗണ്ടിലെത്തും. 3000 രൂപ കടമെടുക്കുമ്പോൾ 2500 ആകും ഇങ്ങനെ കിട്ടുക.

പണം കിട്ടി അടുത്തയാഴ്ച തന്നെ ആദ്യത്തെ തിരിച്ചടവിനുള്ള അറിയിപ്പു വന്നു. നിശ്ചിത തിയതിക്കുള്ളിൽ അത് അടച്ചുവെങ്കിലും ലോൺ തിരിച്ചടവു മുടങ്ങിയെന്നു കാണിച്ചുള്ള മെസേജ് അടുത്തതായി വന്നു. മുടങ്ങിയതിന്റെ പിഴ കൂടി ചേർത്ത് ഇത്ര തുക വീണ്ടുമടയ്ക്കണം എന്ന അറിയിപ്പും വന്നു. അപ്പോഴാണു കാര്യങ്ങൾ അങ്ങനെയല്ല എന്നു കൺസൽറ്റന്റിന്റെ നമ്പരിലേക്ക് മെസേജ് അയച്ചു വിശദീകരിക്കാൻ ഗീത ശ്രമിച്ചത്. പക്ഷേ, 3000 അല്ല, മൂന്നുലക്ഷം രൂപയാണ് ലോൺ എന്ന നിബന്ധന ഗീത അംഗീകരിച്ചതിന്റെ സ്ക്രീൻഷോട്ട് അവർ അയച്ചു. വീണ്ടും തർക്കിച്ചപ്പോൾ അടുത്ത മെസേജായി വന്നത് ഗീതയുടെ നഗ്നചിത്രമാണ്. പറഞ്ഞ തീയതിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും നമ്പരുകളിലേക്ക് ഈ ഫോട്ടോ അയക്കുമെന്ന ഭീഷണിയും.  

ഭയം വേണ്ട, ജാഗ്രത മതി

വീട്ടിലറിയാതെ ലോൺ എടുത്തതിന്റെ തത്രപ്പാടിൽ വിവരം ആരുമറിയാതെ സോൾവ് ചെയ്യാനായി പിന്നീടുള്ള ഗീതയുടെ ശ്രമം. കൂട്ടുകാരിയിൽ നിന്നു കടം വാങ്ങിയും ഉള്ള സ്വർണം പണയം വച്ചുമൊക്കെ 25000 രൂപ തിരിച്ചടച്ചെങ്കിലും ഭീഷണി കൂടിക്കൂടി വന്നു. ലോൺ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് അവരുടെ പല നമ്പരുകളും ഗീത ബ്ലോക് ചെയ്തിരുന്നു. അതോടെ ഭർത്താവിന്റെ നമ്പരിലേക്കും ഗീത അംഗമായ വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും അവർ ഫോട്ടോ അയച്ചു.

ആത്മഹത്യയ്ക്കൊരുങ്ങിയ ഗീതയെ ഭർത്താവും വീട്ടുകാരും കൂടിയാണു ഞങ്ങളുടെ അടുത്തെത്തിച്ചത്. പണവും മാനവും നഷ്ടപ്പെട്ടതോർത്ത് പേടിച്ചരണ്ടാണു ഗീത വന്നത്. ലോൺ ആപ്പുകാർ അയച്ച ഫോട്ടോ കണ്ടാൽ ആർക്കും മനസ്സിലാകും വെറുതേ ‘തല വെട്ടി ഒട്ടിച്ച’താണെന്ന്. പക്ഷേ, അതുപോലും താങ്ങാനാകാതെ ഗീതയെ പോലെ എത്രപേരാകും അവരുടെ കെണിയിൽ വീണിട്ടുണ്ടാകുക.

ലോൺ ആപ് കെണിയിൽ നിന്നു പണം മുഴുവൻ തിരിച്ചടച്ചു പുറത്തുവരാമെന്നതു വെറും വ്യാമോഹം മാത്രമാണ്. ആർബിഐയുടെയോ പ്ലേ സ്റ്റോറിന്റെയോ ആപ് സ്റ്റോറിന്റെയോ അനുമതി ഇല്ലതെ പ്രവർത്തിക്കുന്ന അനധികൃത ആപ്പുകളാണ് ഇവ. അതിനാലാണ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നത്. ആ ലിങ്കിൽ ക്ലിക് ചെയ്യുന്ന നിമിഷം തന്നെ ഫോൺ ഡാറ്റ, ഗാലറി, കോണ്ടാക്ടുകൾ, മെസേജുകൾ തുടങ്ങിയവയൊക്കെ അവർ കൈക്കലാക്കി സൂക്ഷിക്കും. ഇതാണു പിന്നീടു ഭീഷണിപ്പെടുത്താനായി ഉപയോഗിക്കുക.

സ്ത്രീകളെ സ്വന്തം ഫോട്ടോകളുപയോഗിച്ചും പുരുഷന്മാരെ വീട്ടിലുള്ള സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചും ഭീഷണിപ്പെടുത്തുന്നതാണു തട്ടിപ്പിന്റെ രീതി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോട്ടോകൾ വരെ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തിയ കേസുകളുമുണ്ട്.

കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സ് ആപ്പിലേക്കും മറ്റും ഇത്തരം ചിത്രങ്ങൾ അയയ്ക്കും. മുൻപു പ്രായമായവരും സ്ത്രീകളുമായിരുന്നു കെണിയിൽ പെട്ടിരുന്നതെങ്കിൽ ഇന്നു കേസിൽ പെടുന്നവരിലേറെയും കുട്ടികളാണ്.

സൈബർ സേഫ്റ്റി ടിപ്സ്

∙ ലോൺ ആപ്പുകൾ ഒന്നും നിയമാനുസൃതമല്ല, അതിനാൽ ഇത്തരം ആപ്പുകളിൽ നിന്ന് ഒരിക്കലും ലോൺ എടുക്കരുത്.

∙ അഥവാ ലോണെടുത്തു എന്നു കരുതുക. തട്ടിപ്പിന് ഇരയാക്കപ്പെടുന്ന തരത്തിൽ ആദ്യഭീഷണി വരുമ്പോൾ തന്നെ തിരിച്ചറിയണം. അടയ്ക്കേണ്ട തുക ഇത്രയല്ല എന്നു പറഞ്ഞും നിബന്ധനകളിലെ ലൂപ് ഹോൾസ് പറഞ്ഞുമാകും അവർ പേടിപ്പിക്കാൻ ശ്രമിക്കുക. ആ ഘട്ടത്തിൽ തന്നെ തട്ടിപ്പിനെതിരേ ഉണർന്നു പ്രവർത്തിക്കണം.

∙ ഭയപ്പെട്ട് മെസേജുകളോ കോണ്ടാക്ടുകളോ ഡിലീറ്റ് ചെയ്യുന്നതും ആപ് ആൺ ഇൻസ്റ്റാൾ ചെയ്യുന്നതും ബുദ്ധിയല്ല. പൊലീസിലും 1930ലും പരാതിപ്പെടുന്നതിനൊപ്പം എല്ലാ ഇടപാടുകളുടെയും സ്ക്രീൻഷോട് എടുത്തു വയ്ക്കണം. ആപ് അൺഇൻസ്റ്റാൾ ചെയ്യുന്നതും ഡീലിറ്റ് ചെയ്യുന്നതും തെളിവു നശിപ്പിക്കുന്നതിനു തുല്യമാണ്.

∙ പരാതിപ്പെട്ടാൽ നിങ്ങൾ തന്നെയാകും കുടുങ്ങുക, ഇതൊരു രഹസ്യപണമിടപാട് ആപ്ലിക്കേഷനാണ്. നിയമവിധേയമല്ലാതെ ലോൺ എടുത്തതു കൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത പണമിടപാട് വകുപ്പുകൾ പ്രകാരം നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം എന്നൊക്കെ ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. ലോൺ ആപ് തട്ടിപ്പിൽ പെട്ടാൽ നിലവിൽ പരാതിക്കാരൻ ശിക്ഷിക്കപ്പെടില്ലെന്നു മാത്രമല്ല, നിയമസഹായം തേടാനും തട്ടിപ്പിൽ നിന്നു മുക്തനാകാനും സഹായം ലഭിക്കുകയും ചെയ്യും.

Understanding the Loan App Trap:

Loan app scams are a growing concern, as highlighted by a tragic incident involving a medical student in Kannur, Kerala. These apps often lure users with promises of easy, interest-free loans but quickly escalate into predatory schemes involving blackmail and harassment, even targeting educators and family members.

ADVERTISEMENT