ജോലി തരാൻ നീ ഹർബജൻ ഒന്നുമല്ലല്ലോ? ഒടുവിൽ രക്ഷയ്ക്കെത്തിയത് സച്ചിൻ; ഹർമൻ പ്രീത് കൗറിന്റെ അനുഭവകഥ
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഹർമൻ പ്രീത് കൗർ എന്ന പേരി പറയാതെ അത് പൂർണമാകില്ല ആരാധകർക്ക്. ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറായ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ് അഭിമാനത്തോടെ ഇന്ത്യയിലെ ഓരോ സ്പോർട്സ് പ്രേമിയും പറയും. 115 പന്തില്‍ നിന്ന് പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍ അന്ന് നേടി

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഹർമൻ പ്രീത് കൗർ എന്ന പേരി പറയാതെ അത് പൂർണമാകില്ല ആരാധകർക്ക്. ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറായ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ് അഭിമാനത്തോടെ ഇന്ത്യയിലെ ഓരോ സ്പോർട്സ് പ്രേമിയും പറയും. 115 പന്തില്‍ നിന്ന് പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍ അന്ന് നേടി ഏവരെയും വിസ്മയിപ്പിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍മന്റെ ഈ മിന്നും പ്രകടനത്തിന് സമ്മാനമായി വടക്കൻ റെയില്‍വേ താരത്തിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. അഭിമാനത്തോടെ കേന്ദ്രസർക്കാർ ഉദ്യോഗത്തിലേക്ക് കയറാൻ തയാറുമായിരുന്നു കൗർ.
ഹർമൻ കൗറിന്റെ മിന്നുന്ന പ്രകടനം കണ്ട് മുന്‍താരവും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവും മുന്‍ വെസ്‌റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥയുമായ ഡയാന എഡുല്‍ജി ഇതറിയാതെ റെയില്‍വേയില്‍ ജോലിവാഗ്ദാനവുമായി ഹര്‍മനെ സമീപിച്ചു. അപ്പോഴാണ് തനിക്ക് വടക്കൻ റെയില്‍വേയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നത് ഹര്‍മന്‍ ഡയാനയെ അറിയിക്കുന്നത്. ജൂനിയർ ക്ലാസിലുള്ള തസ്തികയായിരുന്നു ഹർമൻ കൗറിന് നിർദേശിച്ചിരുന്നത്. എന്നാൽ ചീഫ് സൂപ്രണ്ട് പദവിക്കെങ്കിലും അവളെ നിയമിക്കണമായിരുന്നുവെന്നും അതിനവൾ അർഹാണ് എന്നും കാണിച്ച് ഡയാന ഡൽഹിയിലേക്ക് കത്തയച്ചു.
പക്ഷെ നീക്കുപോക്കുണ്ടാകാതെ വന്നപ്പോൾ പാർലമെന്റ് അംഗം കൂടെയായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സഹായം തേടുകയായിരുന്നു ഡയാന. 'പാര്‍ലമെന്റംഗമായ സച്ചിന്‍ വഴി കേന്ദ്ര റെയില്‍വേമന്ത്രിക്ക് കത്തയക്കാനാണ് ഞാന്‍ സച്ചിനെ സമീപിച്ചത്. സച്ചിന്‍ സമ്മതമറിയിക്കുകയും ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേസില്‍ സൂപ്രണ്ടായി ഹര്‍മന് ജോലി ലഭിച്ചു.' ഡയാന അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
നമ്മുടെ അഭിമാനതാരം പണ്ടും ഒരു ജോലിക്ക് അപേക്ഷിച്ച് അപമാനിതയായിട്ടുണ്ട്. 2010-11 വര്‍ഷത്തില് പഞ്ചാബ് പോലീസില്‍ ജോലിക്ക് അപേക്ഷിച്ച ഹര്‍മന് തിരസ്‌കാരം മാത്രമാണ് നേരിട്ടത്. ഇന്ത്യന്‍ ടീമിൽ കളിക്കാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലമായ ഹർമനോട് അന്ന് അവിടുത്തെ ഉദ്യാഗസ്ഥർ ചോദിച്ചത് ഇത്തരത്തിലാണ് ‘ഡി.എസ്.പി പോസ്റ്റ് നല്‍കാന്‍ നീ ഹര്‍ഭജന്‍ സിങ്ങൊന്നുമല്ലല്ലോ’ എന്നാണ്. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ജോലി കൊടുക്കുന്ന ഏര്‍പ്പാടില്ലെന്നും പറഞ്ഞ് ഹർമനെ തിരിച്ചയച്ചപ്പോൾ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. ഹര്‍മന്റെ പരിശീലകന്‍ യദാവിന്ദര്‍ സോധിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.