വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്‍ പൊരുതിത്തോറ്റ ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു കാര്‍ എത്തുന്നു. മുമ്പ് റിയോ ഒളിമ്പിക്സിൽ മികച്ച നേട്ടം സമ്മാനിച്ച ഇന്ത്യൻ താരങ്ങൾക്ക് ആഡംബര കാറുകൾ നൽകിയ വി. ചാമുണ്ഡേശ്വര്‍നാഥാണു മിതാലിക്ക് ബിഎംഡബ്ല്യൂ നൽകുന്നത്. ഇന്ത്യന്‍

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്‍ പൊരുതിത്തോറ്റ ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു കാര്‍ എത്തുന്നു. മുമ്പ് റിയോ ഒളിമ്പിക്സിൽ മികച്ച നേട്ടം സമ്മാനിച്ച ഇന്ത്യൻ താരങ്ങൾക്ക് ആഡംബര കാറുകൾ നൽകിയ വി. ചാമുണ്ഡേശ്വര്‍നാഥാണു മിതാലിക്ക് ബിഎംഡബ്ല്യൂ നൽകുന്നത്. ഇന്ത്യന്‍ ജൂനിയര്‍ക്രിക്കറ്റ് ടീം സിലക്ടറായിരുന്ന നാഥ് മിതാലി രാജിനു നേരത്തെയും കാര്‍ സമ്മാനമായി നല്‍കിയിരുന്നു. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടി റെക്കോഡ് സൃഷ്ടിച്ചപ്പോൾ 2007ലാണ് മിതാലിക്ക് അദ്ദേഹം ഷെവർലെ സമ്മാനിച്ചത്. ഹൈദരബാദില്‍ തിരിച്ചെത്തിയാലുടന്‍ മിതാലി രാജിനു പുതിയ കാര്‍ കൈമാറുമെന്നാണു നാഥിന്റെ വാഗ്ദാനം.

ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ മാസ്റ്റേഴ്‌സ് സഹ ഉടമ കൂടിയാണ് ചാമുണ്ഡേശ്വര്‍നാഥ്. സുനിൽ ഗാവസ്കറും നടൻ നാഗാർജുനയുമാണ് ഈ ടീമിന്റെ മറ്റ് ഉടമസ്ഥർ. ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍സ്വാധീനമാണു മിതാലി രാജ് ചെലുത്തുന്നതെന്നും ഏറെ നാളായി വനിതാ ക്രിക്കറ്റ് ടീമിന് ഉജ്വല നേതൃത്വമാണ് മിതാലി രാജ് നല്‍കുന്നതെന്നും ചാമുണ്ഡേശ്വര്‍നാഥ് പറഞ്ഞു.

ADVERTISEMENT

ടീം ഫൈനല്‍ വരെയെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കൂടുല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളത്തിലെത്തുമെന്നും ചാമുണ്ഡേശ്വര്‍നാഥ് പ്രത്യാശിച്ചു. 1978–79, 1991– 92 സീസണുകളിൽ ആന്ധ്രയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണു ചാമുണ്ഡേശ്വർനാഥ്.

ADVERTISEMENT
ADVERTISEMENT