ക്രിക്കറ്റ് മാത്രമല്ല, നൃത്തവും കിടിലൻ; ഇടവേളകളിൽ മിതാലിയും ടീമും
മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ... ക്രിക്കറ്റ് താര ആരാധനയുടെ പുതിയ ഇന്ത്യൻ നിർവചനങ്ങളാണ് ഇപ്പോൾ ഇവര്‍. വനിത ക്രിക്റ്റ് ടീം ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ഇന്ത്യ ഒന്നടങ്കം ‘വിമൻ ഇന്‍ ബ്ലൂ’വിനെ നെഞ്ചേറ്റിയിരിക്കുകയാണ്. അവസാന കളിയിൽ പൊരുതി തോറ്റപ്പോഴും ഇന്ത്യയുടെ

മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ... ക്രിക്കറ്റ് താര ആരാധനയുടെ പുതിയ ഇന്ത്യൻ നിർവചനങ്ങളാണ് ഇപ്പോൾ ഇവര്‍. വനിത ക്രിക്റ്റ് ടീം ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ഇന്ത്യ ഒന്നടങ്കം ‘വിമൻ ഇന്‍ ബ്ലൂ’വിനെ നെഞ്ചേറ്റിയിരിക്കുകയാണ്. അവസാന കളിയിൽ പൊരുതി തോറ്റപ്പോഴും ഇന്ത്യയുടെ മുത്തായ താരങ്ങളെ കയ്യടികളോടെയാണ് കാണികൾ എതിരേറ്റത്. കണ്ണുകളിൽ തീവ്ര ഭാവത്തോടെ പൊരുതാനുറച്ച് ക്രീസിൽ ഇറങ്ങുമ്പോഴും യുവത്വത്തിന്റെ ഹരങ്ങളൊന്നും ഇവർ വിട്ടു കളയുന്നില്ല എന്നാണ് ഈ വീഡിയോകൾ തെളിയിക്കുന്നത്. ഓസീസിനെതിരായ സെമിഫൈനലില്‍ സൈഡ് ലൈനിലിരുന്ന് മിതാലിയും വേദയും നൃത്ത ചലനങ്ങൾ കാണിക്കുമ്പോഴാണ് ആരാധകർ അവരെ ശ്രദ്ധിച്ചത്.
ഹര്‍മന്‍പ്രീത് കൗര്‍ ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോള്‍ അതിന്റെ ആഘോഷമായിട്ടാണ് വേദയും മിതാലിയും ചുവടുവെച്ചത്. ഹെല്‍മെറ്റും അണിഞ്ഞ് ക്രീസിലിറങ്ങാന്‍ തയ്യാറായി ഇരിക്കുന്ന വേദ ചുവടുകള്‍ മിതാലിക്ക് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചായി നൃത്തം. ഇത് കുറച്ചുനേരം തുടര്‍ന്നു. ഇവരുടെ നൃത്തം കാമറയിൽ പതിയുന്നതായി കണ്ട സ്മൃതി മന്ദാന മിതാലിയെ അറിയിച്ചതോടെ ചെറിയ നാണത്തോടെയുള്ള ചിരിയായിരുന്നു പിന്നീട്.
നേരത്തെ മിതാലിയും വേദയും മോണ മെഷ്‌റാമും ബസ്സിലിരുന്ന് ‘മുക്കാലാ മുക്കാബ്‌ലാ’ എന്ന എആർ റഹ്മാൻ ഗാനത്തിനു നൃത്തം വയ്ക്കുന്ന വിഡിയോയും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.