‘ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ’ എന്ന സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ അഭിനയശേഷിയുള്ള കുട്ടിയെ തെരഞ്ഞെടുക്കാൻ ഹോളിവുഡ് താരം ആഞ്ജലീന ജോളി തെരഞ്ഞെടുത്ത മാർഗം വിമർശിക്കപ്പെടുന്നു. കംബോഡിയ കേന്ദ്രീകരിച്ചു നിർമിക്കു ചിത്രം 1975 മുതൽ 1979 വരെയുള്ള ഖെമർ റൂഷ് കമ്മ്യൂണിസത്തെ

‘ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ’ എന്ന സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ അഭിനയശേഷിയുള്ള കുട്ടിയെ തെരഞ്ഞെടുക്കാൻ ഹോളിവുഡ് താരം ആഞ്ജലീന ജോളി തെരഞ്ഞെടുത്ത മാർഗം വിമർശിക്കപ്പെടുന്നു. കംബോഡിയ കേന്ദ്രീകരിച്ചു നിർമിക്കു ചിത്രം 1975 മുതൽ 1979 വരെയുള്ള ഖെമർ റൂഷ് കമ്മ്യൂണിസത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇതിലെ പ്രധാന കഥാപാത്രമായ പെൺകുട്ടിക്ക് കഥാപാത്രത്തിന്റെ വികാരം ഉൾക്കൊള്ളാൻ കഴിയണമെന്ന് നിർബന്ധമുള്ളതിനാല്‍ വിചിത്രമായ മാർഗം അവലംബിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത് നടി തന്നെയാണ്.

അഭിനേതാവിനെ തേടി ആഞ്ജലീന കംബോഡിയയിലെ സ്കൂളുകളും ചേരികളും അലഞ്ഞു. പറ്റിയവരെന്നു തോന്നിയവരുടെ പക്കൽ കുറച്ചു പണം നൽകി. ഒരു നേരത്തെ പട്ടിണിയെങ്കിലും മാറുമെന്ന് ആശ്വസിച്ചു കണ്ണുകൾ തിളങ്ങുമ്പോൾ ആഞ്ജലീന പണം മടക്കി നൽകാൻ ആവശ്യപ്പെടും. അല്ലെങ്കിൽ പണം തിരിച്ചു നൽകാതിരിക്കാൻ ഉചിതമായ കാരണം പറയണം. ആഞ്ജലീനയെ തൃപ്തിപ്പെടുത്താത്ത ഉത്തരം നൽകിയവരിൽ നിന്ന് അവർ പണം മടക്കി വാങ്ങി.

അന്വേഷണം ഒടുവിൽ സ്രെ മോച്ചിൽ എത്തുവരെ തുടർന്നു. അവൾ കുറേ നേരം പണത്തിലേക്ക് നോക്കി നിന്നു. എന്നിട്ട് പാതി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു, ‘എന്റെ മുത്തച്ഛന്റെ ശവസംസ്കാരം ഉചിതമായി നടത്തണം’ എന്ന്. കുട്ടിയെ മുഖഭാവം ഇഷ്ടപ്പെട്ട ആഞ്ജലീന അവളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതാണ് സമൂഹ മാധ്യമങ്ങളുടെ വിമർശനത്തിന് പാത്രമായത്. ഇത്രയും ചെറിയൊരു കാര്യത്തിനു വേണ്ടി കുട്ടികളോടു ക്രൂരത കാട്ടാൻ എങ്ങനെ മനസു വന്നാണ് പലരു ചോദിക്കുന്നത്. ആഞ്ജലീനയ്ക്ക മാനസികരോഗം ആണെന്നു വരെ ചിലർ പറഞ്ഞുവച്ചു. എന്തായാലും വിമർശനങ്ങൾക്ക് ആഞ്ജലീന ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT