ജീവിതം മുഴുവൻ ഓഫിസിനു വേണ്ടി ഹോമിക്കേണ്ട: അറിയാം ലേസി ഗേൾ ജോബ് ട്രെൻഡ് Understanding the Lazy Girl Jobs Trend
ജോലി കാരണം വ്യക്തിജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിക്കു പരിഹാരമായി ഉയർന്നു വന്ന പുതിയ തൊഴിൽസംസ്കാരത്തിന്റെ തുടക്കമാണ് ‘ലേസി ഗേൾ ജോബ്സ്’ എന്ന ചിന്താഗതി.
ജോലി കാരണം വ്യക്തിജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിക്കു പരിഹാരമായി ഉയർന്നു വന്ന പുതിയ തൊഴിൽസംസ്കാരത്തിന്റെ തുടക്കമാണ് ‘ലേസി ഗേൾ ജോബ്സ്’ എന്ന ചിന്താഗതി.
ജോലി കാരണം വ്യക്തിജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിക്കു പരിഹാരമായി ഉയർന്നു വന്ന പുതിയ തൊഴിൽസംസ്കാരത്തിന്റെ തുടക്കമാണ് ‘ലേസി ഗേൾ ജോബ്സ്’ എന്ന ചിന്താഗതി.
വിജയിക്കാൻ രാപ്പകൽ കഷ്ടപ്പെടണം, ഉറക്കമൊഴിച്ചു പണിയെടുക്കണം എന്നൊക്കെ കേട്ടു മടുത്തോ? എങ്കിൽ പുതിയ തലമുറയുടെ ഈ സ്റ്റൈൽ ഒന്ന് അറിഞ്ഞിരിക്കണം– ‘ലേസി ഗേൾ ജോബ്സ്' (Lazy Girl Jobs) സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഈ പേര് കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ, ഇതിൽ അലസതയല്ല, മറിച്ച് സ്മാർട്ടായ കരിയർ പ്ലാനിങ്ങാണുള്ളത്.
എന്താണ് ലേസി ഗേൾ കൺസെപ്റ്റ് ?
ജീവിതം മുഴുവൻ ഓഫിസിനു വേണ്ടി ഹോമിക്കാതെ, സ്വന്തം സന്തോഷത്തിനും മാനസികാരോഗ്യത്തിനും സമയം കണ്ടെത്തുന്ന ജോലികളെയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. കുറഞ്ഞ മാനസിക സമ്മർദവും മാന്യമായ ശമ്പളവുമുള്ള ജോലികളെയാണ് സോഷ്യൽ മീഡിയ ലേസി ഗേൾ ജോബ്സ് എന്നു വിശേഷിപ്പിക്കുന്നത്.
അമിതജോലിഭാരമോ ഓവർടൈം പണിയെടുക്കേണ്ട സാഹചര്യമോ ഇല്ലാത്ത, ഫ്ലെക്സിബിൾ ആയ തൊഴിലുകളെയാണ് ഇതു സൂചിപ്പിക്കുന്നത്. സാധാരണ ഇത്തരം ജോലികളിൽ കൃത്യമായ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാവുന്ന പണികളും മാത്രമേ ഉണ്ടാകൂ. ഇത് ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നു.
ഡെലോയിറ്റ് ഗ്ലോബൽ നടത്തിയ സർവേ പ്രകാരം, ലോകമെമ്പാടുമുള്ള 46 ശതമാനം യുവാക്കളും ജോലിസ്ഥലത്തെ അമിത സമ്മർദം കാരണം ബേൺഔട്ട് (Burnout) അഥവാ കടുത്ത മാനസിക തളർച്ച നേരിടുന്നവരാണ്.
ഏകദേശം പകുതിയോളം പേർക്കും ജോലി കാരണം വ്യക്തിജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്. ഈ അവസ്ഥയ്ക്കു പരിഹാരമായി ഉയർന്നു വന്ന പുതിയ തൊഴിൽസംസ്കാരത്തിന്റെ തുടക്കമാണ് ‘ലേസി ഗേൾ ജോബ്സ്’ എന്ന ചിന്താഗതി.
മാറുന്ന മുൻഗണനകൾ
ഇന്ത്യയിലുൾപ്പെടെയുള്ള യുവ പ്രഫഷനലുകൾ ഇപ്പോൾ ശമ്പളത്തിനൊപ്പം തന്നെ ‘വർക്ക്-ലൈഫ് ബാലൻസിനും’ വലിയ പ്രാധാന്യം നൽകുന്നുണ്ട്.
വരുമാനത്തിനൊപ്പം സന്തോഷത്തിനും പ്രാധാന്യമുള്ള പുതിയ തൊഴിൽ സംസ്കാരത്തിന്റെ തുടക്കമായി ഇതിനെ കാണാം.
കഠിനാധ്വാനത്തേക്കാൾ സ്മാർട് വർക്കിലൂടെ ജീവിതം ആസ്വദിച്ചു മുന്നോട്ടുപോവുക എന്നതാണ് ലേസി ഗേൾ ജോബ്സ് എന്ന ട്രെൻഡിന്റെ കാതൽ.