മുന്നോട്ടു പോകുന്തോറും തകരാൻ സാധ്യതയുള്ള ബന്ധങ്ങളിൽ വെറുതെ സമയം കളയാതിരിക്കാനാണു പലരും ഈ രീതി തിരഞ്ഞെടുക്കുന്നത്. അതുവരെ പ്രണയിക്കാം എന്നതാണ് ഡീൽ.

മുന്നോട്ടു പോകുന്തോറും തകരാൻ സാധ്യതയുള്ള ബന്ധങ്ങളിൽ വെറുതെ സമയം കളയാതിരിക്കാനാണു പലരും ഈ രീതി തിരഞ്ഞെടുക്കുന്നത്. അതുവരെ പ്രണയിക്കാം എന്നതാണ് ഡീൽ.

മുന്നോട്ടു പോകുന്തോറും തകരാൻ സാധ്യതയുള്ള ബന്ധങ്ങളിൽ വെറുതെ സമയം കളയാതിരിക്കാനാണു പലരും ഈ രീതി തിരഞ്ഞെടുക്കുന്നത്. അതുവരെ പ്രണയിക്കാം എന്നതാണ് ഡീൽ.

പ്രണയമെന്നു പറയുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് 'എന്നും എപ്പോഴും' (Forever and Always) എന്നൊക്കെയാവും. എന്നാൽ ഇന്നത്തെ ജെൻ സീ, മില്ലേനിയൽ തലമുറയുടെ കാര്യമെടുത്താൽ കഥ അൽപം  മാറിയിട്ടുണ്ട്. ഡേറ്റിംഗ് ലോകത്തെ പുതിയ ട്രെൻഡാണ് ‘സൺസെറ്റ് ക്ലോസ്’ (Sunset Clause).

കേൾക്കുമ്പോൾ അൽപം  ഗൗരവമുള്ള പേരാണെന്നു തോന്നുമെങ്കിലും സംഗതി സിംപിളാണ്. സൂര്യൻ അസ്തമിക്കുന്നത് പോലെ, ഒരു ബന്ധം എപ്പോൾ അവസാനിപ്പിക്കണം എന്നു തുടക്കത്തിലേ തീരുമാനിക്കുന്ന രീതിയാണിത്. അതായത്, പ്രണയബന്ധത്തിന് ഒരു ‘എക്സ്പയറി ഡേറ്റ്’ മുൻകൂട്ടി നിശ്ചയിക്കുന്നു!

ADVERTISEMENT

എന്തിനാണ് ഇങ്ങനെ ?

മുന്നോട്ടു പോകുന്തോറും തകരാൻ സാധ്യതയുള്ള ബന്ധങ്ങളിൽ വെറുതെ സമയം കളയാതിരിക്കാനാണു പലരും ഈ രീതി തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന്, ഒരാൾക്കു വിദേശ ജോലിക്കു പോകേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ കരിയറിനു മുൻഗണന നൽകേണ്ടി വരുമ്പോഴോ ഒക്കെ പിരിയാമെന്നു തീരുമാനിക്കുന്നു.

ADVERTISEMENT

അതുവരെ പ്രണയിക്കാം എന്നതാണ് ഡീൽ. ഒരു പ്രമുഖ ഡേറ്റിങ് ആപ് നടത്തിയ സർവേ പ്രകാരം നഗരങ്ങളിലെ 37% യുവാക്കളും യുവതികളും ‘സൺസെറ്റ് ക്ലോസ്’ ഇഷ്ടപ്പെടുന്നവരാണ്.

ഗുണമോ ദോഷമോ?

ADVERTISEMENT

ബ്രേക്കപ് ഉണ്ടാക്കുന്ന വലിയ മാനസിക വിഷമങ്ങളിൽ നിന്നു രക്ഷപെടാൻ ഇതു സഹായിക്കുമെന്നാണു പുതിയ കാലത്തെ ഡേറ്റിങ് വിദഗ്ധർ പറയുന്നത്. തങ്ങളുടെ സമാധാനം, എനർജി, കരിയർ എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന ‘ഹൈപ്പർ-അവയർ’ (Hyper-aware) ഡേറ്റിങ്ങിന്റെ ഭാഗമാണിത്.

അവ്യക്തമായ വാഗ്ദാനങ്ങളേക്കാൾ, സുതാര്യതയുള്ള ബന്ധങ്ങൾക്കാണത്രേ പുതിയ തലമുറ മൂല്യം ക‌ൽപിക്കുന്നത്. അതുകൊണ്ട് ഇതു പരമാവധി സത്യസന്ധമായ സമീപനമാണെന്ന് അവർ വാദിക്കുന്നു.                 ∙

English Summary:

Sunset Clause is a modern dating trend where couples decide the end date of their relationship from the beginning. This approach, favored by Gen Z and millennials, prioritizes transparency and avoids prolonged emotional distress from unexpected breakups.

ADVERTISEMENT