കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സജി കുരിയാക്കോസും ഭാര്യ സുധയും ഡിസൈനർ റിജു വിൽസണിനോട് വീടിനെ കുറിച്ചുള്ള സ്വപനങ്ങൾ പങ്കു വച്ചപ്പോൾ ആദ്യം പറഞ്ഞത് വിശാലമായ ഇടങ്ങളുള്ള വീട് വേണമെന്നാണ്. കാറ്റും വെളിച്ചവും യഥേഷ്ടം അകത്തെത്തണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. വീട്ടുകാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് റിജു

കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സജി കുരിയാക്കോസും ഭാര്യ സുധയും ഡിസൈനർ റിജു വിൽസണിനോട് വീടിനെ കുറിച്ചുള്ള സ്വപനങ്ങൾ പങ്കു വച്ചപ്പോൾ ആദ്യം പറഞ്ഞത് വിശാലമായ ഇടങ്ങളുള്ള വീട് വേണമെന്നാണ്. കാറ്റും വെളിച്ചവും യഥേഷ്ടം അകത്തെത്തണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. വീട്ടുകാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് റിജു പ്ലാന്‍ തയ്യാറാക്കി നൽകി. ഒരു മാറ്റങ്ങൾക്കും മുതിർന്നില്ല. സജിക്കും സുധയും ഡബിൾ ഒ കെ.

വീട്ടുകാരുടെ വീടാണിത്. ഇങ്ങനെ എടുത്ത് പറയാന്‍ കാരണമുണ്ട്. അംഗങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങൾ കൂടുതൽ പ്രധാന്യം നൽകി ഒരുക്കിയെടുത്തതും അലങ്കരിച്ചതും. അകത്തളത്തിൽ കാണുന്നതും ഇത് തന്നെ. ഭിത്തി നൽകി വേർതിരിക്കാത്ത ഇടങ്ങൾ, ഫാമിലി ലിവിങ്, ഗ്ലാസ് വാതിൽ തുറന്ന് ഇറങ്ങാൻ പാകത്തിൽ ഇൻഡോർ ലാന്റ്സ്കേപ്, ഡബിള്‍ ഹൈറ്റ് മേൽക്കൂരയിൽ ലിവിങ്, കാറ്റ് കടന്നെത്താൻ സഹായിക്കുന്ന വെർട്ടിക്കൽ പർഗോള തുടങ്ങിയവ അകത്തളത്തിൽ പോസിറ്റിവ് എനർജി നിറയ്ക്കുന്നു. 

ADVERTISEMENT

2980 ചതുരശ്രയടിയാണ് വീടിന്റെ വീസ്തീർണ്ണം. 20 സെന്റ് പ്ലോട്ടില്‍ മുറ്റത്തിനും പോർച്ചിനും മതിയായ സ്ഥലം മാറ്റി വച്ചാണ് വീട് ഡിസൈൻ ചെയ്തത്. അഥിതികൾ വന്നാലും വൈകുന്നേരം ചായകുടിച്ച്  ഇരിക്കാനും ആയി മുൻവശത്ത് ഗസീബോ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വീടിനകത്തേക്ക് പ്രവേശിക്കാം. പോർച്ചിനടുത്തായി മറ്റൊരു എൻട്രൻസും അകത്തേക്കുണ്ട്. ബ്രിക്ക് ടൈൽ കൊണ്ട് ക്ലാഡിങ് ചെയ്ത പുറം ഭിത്തി ആകർഷകമാണ്. കോട്ട സ്റ്റോൺ വിരിച്ച് ഇടയിൽ പുല്ല് മുളപ്പിച്ചും മുറ്റം ഭംഗിയാക്കിയിട്ടുണ്ട്. 

ഇരുനിലകളിലായി നാല് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ടൈലാണ് നിലത്ത് വിരിച്ചത്. പ്ലൈവുഡ് വിത്ത് വെനീറിലാണ് അകത്തെ ഷെലൽഫുകൾ വാഡ്രോബ് എന്നിവ ഒരുക്കിയത്. പ്ലൈ– ലാമിനേറ്റ് ചെയ്താണ് കിച്ചൻ കാബിറ്റ്സ് കൗണ്ടർ ടോപ്പായി ഗ്രൈനേറ്റ് നൽകി. ഇടങ്ങൾക്കനുസരിച്ച് ഡിസൈൻ വരച്ച് നിർമിച്ചെടുത്തതാണ് ഫർണിച്ചർ എല്ലാം. ജിപ്സം ഫോൾസ് സീലിങ്ങിനൊപ്പം എൽഇഡി ലൈറ്റുകളും ചേരുമ്പോൾ അകത്തളം തിളങ്ങുന്നു. 

ADVERTISEMENT

1.

2.

ADVERTISEMENT

ഡിസൈൻ – റിജു വിൽസൺ

എം സ്ക്വയർ ആർക്കിടെക്ട്സ് ആൻഡ് ഇൻഡീരിയേഴ്സ്

കോഴിക്കോട്

9446660890

ADVERTISEMENT