ചെലവ് ചുരുക്കി കന്റെംപ്രറി ശൈലിയിൽ 2300 ചതുരശ്രയടി വീട്, അകത്തളത്തിൽ നാച്ചുറൽ ലൈറ്റിന്റെ മാജിക്
കോഴിക്കോട് രാമനാട്ടുകരയിലെ സൈഫുദ്ധീൻ ഡിസൈനറായ മുഹമ്മദ് മിർഷാദിനോട് തന്റെ വീട് സങ്കൽപ്പങ്ങളിൽ ആദ്യം പറഞ്ഞത് അകത്തളത്തിൽ വേണ്ടുവോളം വെളിച്ചം വേണമെന്നാണ്. ചെരിഞ്ഞ മേൽക്കൂരയും സ്‌റ്റോറേജ് ഒരുക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കന്റെംപ്രറി ശൈലിയിൽ ഫ്ലാറ്റ് റൂഫിൽ മികച്ച ഡിസൈൻ മിർഷാദ് മുന്നോട്ട് വച്ചു.

കോഴിക്കോട് രാമനാട്ടുകരയിലെ ഷറഫുദ്ധീൻ ഡിസൈനറായ മുഹമ്മദ് മിർഷാദിനോട് തന്റെ വീട് സങ്കൽപ്പങ്ങളിൽ ആദ്യം പറഞ്ഞത് അകത്തളത്തിൽ വേണ്ടുവോളം വെളിച്ചം വേണമെന്നാണ്. ചെരിഞ്ഞ മേൽക്കൂരയും സ്‌റ്റോറേജ് ഒരുക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കന്റെംപ്രറി ശൈലിയിൽ ഫ്ലാറ്റ് റൂഫിൽ മികച്ച ഡിസൈൻ മിർഷാദ് മുന്നോട്ട് വച്ചു. വീടിന്റെ പൊലിമയിൽ വലിയ ചെലവ് വരുമെന്നതായിരുന്നു പ്ലാനിങ് സമയത്തെ സൈഫുദ്ധീന്റെ പേടി. 2300 ചതുരശ്രയടിയുളള വീട് 35ലക്ഷത്തിന് തീർത്ത് മിർഷാദ് താക്കോൽ കൈമാറി.
ലളിതമായ എകസ്റ്റീരിയർ ആകർഷകമാണ്. വെള്ള നിറത്തിലുള്ള പുറം ഭിത്തിയെ കൂടുതൽ മനോഹരമാക്കുന്നത്. ബ്ലാക്ക്, വുഡൻ നിറത്തിലുള്ള ജനലുകളാണ്. പോർച്ചിനോട് ചേർന്ന സിറ്റ്ഔട്ടിൽ നിന്ന് പ്രധാന വാതിൽ കടന്ന് അകത്തെ ഹാളിലെത്താം. വലിയ ഹാളിൽ തന്നെ ലിവിങ്ങും ഡൈനിങ്ങും വേർതിരിച്ചു. കോർണർ സോഫ നൽകിയാണ് ലിവിങ്ങിൽ ഇരിപ്പിടം ഒരുക്കിയത്.വെർട്ടിക്കൽ പർഗോള ഭിത്തിയിൽ നൽകി അകത്ത് വെളിച്ചമെത്തിക്കുന്നു. ജിപ്സം ഫോൾസ് സീലിങ്ങിന്റെ ഭംഗിയും ലിവിങ് ആകർഷമാക്കുന്നു.
തേക്കിൽ എട്ടു പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിൾ ക്രമീകരിച്ചു. അടുത്ത് തന്നെ വാഷ് ഏരിയയും. താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികളാണ് ഒരുക്കിയത്. മാസ്റ്റർ ബെഡ്റൂമും കുട്ടികളുടെ കിടപ്പുമുറിയും. മുകൾ നിലയിൽ രണ്ട് കിടപ്പുമുറികളും ക്രമീകരിച്ചു. എല്ലാം ബാത് അറ്റാച്ച്ഡ്. ഓരോ മുറിയിലും സീലിങ്ങിന് വ്യത്യസ്ത കളർ തീം പരീക്ഷിച്ചു. മറൈൻ പ്ലൈ വിത്ത് വെനീർ ഫിനിഷിലാണ് കിടപ്പുമുറിയിലെ പാനലിങ്ങും വാഡ്രോബും ഒരുക്കിയത്.
വലുതും വിശാലവുമാണ് അടുക്കള മറൈൻ പ്ലൈയിൽ മൈക്ക ഫിനിഷിൽ കാബിനറ്റുകളും കൗണ്ടർ ടോപ്പായി ഗ്രാനേറ്റും നൽകി. വർക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. ഇരൂൾ തടിയിലാണ് സ്‌റ്റെയറിന്റെ ഹാന്റ് റെയിൽ സ്‌റ്റെയറിന്റെ ലാന്റിങ്ങിലും വെളിച്ചമെത്തിക്കാന്‍ പർഗോള നൽകിയിട്ടുണ്ട്. കാറ്റേറ്റിരിക്കാന്‍ മുകളിലെ നിലയിൽ ബാൽക്കണി ക്രമീകരിച്ചിട്ടുണ്ട്. ഗ്ലാസിലാണ് ഇവിടുത്തെ ഹാന്റ് റെയിൽ.
‘‘ഇന്റീരിയറിലെ ഇടങ്ങൾക്ക് ചേരുന്ന രീതിയിൽ ഫർണിച്ചറെല്ലാം നിർമിച്ചെടുത്തതാണ്. ലെളിതമായ ഡിസൈനാണ് സ്വീകരിച്ചത്. അമിത അലങ്കാരങ്ങളില്ലാതെ വേണ്ടത് മാത്രം ഉൾപ്പെടുത്തി. മെറ്റീരയലിന്റെ തിരഞ്ഞെടുപ്പിലും ബജറ്റ് കൂടാതിരിക്കാൻ ശ്രദ്ധിച്ചു.’’ മിർഷാദ് പറയുന്നു.
1.
മുഹമ്മദ് മിർഷാദ്
മിർഷാ & അസോഷിയേറ്റ്സ്, കോഴിക്കോട്
9947141002