കേരളത്തിലെ ട്രോപ്പിക്കൽ വീടുകളോടുള്ള ഇഷ്ടംകൊണ്ടാണ് തിരുപ്പൂരിൽ വസ്ത്രവ്യാപാരിയായ ബാലകൃഷ്ണനും സുമതിയും ആർക്കിടെക്ട് റോസ് തമ്പിയെ സമീപിച്ചത്. തമിഴ് സംസ്കാരവും വാസ്തുവിദ്യയും അധിഷ്ഠിതമാക്കി തിരുപ്പൂരിന്റെ വരണ്ട കാലാവസ്ഥയിൽ കേരളത്തിന്റെ ട്രോപ്പിക്കൽ വീട് വച്ചപ്പോൾ അതൊരു വേറിട്ട കാഴ്ചയും അനുഭവവുമായി.

ട്രെഡീഷണലാണ്, മിനിമലിസ്റ്റിക്കും

ADVERTISEMENT

ട്രോപ്പിക്കൽ മോഡേൺ ശൈലിയിലാണ് 15000 ചതുരശ്രയടിയുള്ള ഈ വീട് നിർമിച്ചത്. എന്നാൽ ട്രെഡീഷണൽ ഘടകങ്ങൾ ഈ വീട്ടിൽ ഉടനീളം കാണാം. മിനിമലിസവും പിൻതുടർന്നിട്ടുണ്ട്.

റസ്റ്റിക് ആണ് വീടിന്റെ പൊതുവായ ഭാവം. നിർമാണസാമഗ്രികളുടെ തനതായ നിറവും ടെക്സ്ചറും വെളിവാകുന്ന വിധത്തിലാണ് നിർമാണം. തേക്കിന്റെ നിറവും ടെറാക്കോട്ട ക്ലാഡിങ്ങിന്റെ ചേലും സിമന്റിന്റെ പരുക്കൻ ടെക്സ്ചറുമൊക്കെത്തന്നെയാണ് ഇവിടത്തെ അലങ്കാരങ്ങൾ.

ADVERTISEMENT

കാലാവസ്ഥയ്ക്ക് മുൻഗണന

സെൻട്രലൈസ്ഡ് എസി ആണെങ്കിൽപ്പോലും നല്ല സൂര്യപ്രകാശവും ക്രോസ് വെന്റിലേഷനുള്ള സൗകര്യവും ഉണ്ടായിരിക്കണം എന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നാച്വറൽ മെറ്റീരിയൽസ് വേണം എന്നതായിരുന്നു മറ്റൊരു ആവശ്യം.

ADVERTISEMENT

നിർമാണസാമഗ്രികൾ തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാങ്ങിയതാണ്. പോണ്ടിച്ചേരിയിൽ നിന്നും ചെട്ടിനാടു നിന്നും കൊച്ചിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം നിർമാണസാമഗ്രികൾ എത്തി.

ജനൽ, വാതിൽ, സീലിങ് തുടങ്ങിയ ഭാഗങ്ങളുടെയെല്ലാം പ്രധാന നിർമാണസാമഗ്രി തേക്കാണ്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇതിനുള്ള തടി കണ്ടെത്തിയത്. ഫ്ലോറിങ്ങിന് ജയ്സാൽമീർ, കോട്ട, ഗ്രാനൈറ്റ് തുടങ്ങിയ നാച്വറൽ സ്റ്റോൺ ഉപയോഗിച്ചത് പുറത്തെ കൊടുംചൂടിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

നേരിട്ട് വെയിൽ തട്ടി ഭിത്തി ചൂടാവാതിരിക്കാൻ എലിവേഷനിൽ ടെറാക്കോട്ട ടൈൽ ക്ലാഡിങ് ചെയ്യുകയും ചെയ്തു. ടെറാക്കോട്ട സീലിങ്ങും ജാളികളുമൊക്കെ കടുത്ത വെയിലിനെ നേരിടുന്നതിനു സഹായിക്കുന്നു. കൂടാതെ, വീടിനു ചുറ്റും ട്രോപ്പിക്കൽ മരങ്ങളും ചെടികളും പിടിപ്പിച്ച് കുളിർമയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.

വാസ്തുവിനു പ്രാമുഖ്യം

തമിഴ്നാട്ടിലെ തനതു വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തിയാണ് പ്ലാൻ തയാറാക്കിയത്. അതുപ്രകാരം സെൻട്രൽ കോർട്‌യാർഡിനു ചുറ്റും മുറികൾ ക്രമീകരിക്കുകയാണ് ചെയ്തത്. കാരൈക്കുടി ടൈൽ വിരിച്ച് സുന്ദരമാക്കിയ കോർട്‍യാർഡിന് ഗ്ലാസ് മേൽക്കൂരയാണ്. ഈ കോർട്‌യാർഡിനു ചുറ്റും വരാന്തയുമുണ്ട്. മുകളിൽ കിടപ്പുമുറികൾ കൂടാതെ വീടിനു മുൻവശത്തേക്കു തുറക്കുന്ന വലിയ ബാൽക്കണിയും ശ്രദ്ധേയമാണ്. വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടം കൂടിയാണിത്.

വീട്ടുകാരുടെ ജീവിതരീതി കൃത്യമായി മനസ്സിലാക്കുകയായിരുന്നു വീട് നിർമാണത്തിനു മുൻപ് ചെയ്തതെന്ന് ആർക്കിടെക്ട് റോസ് തമ്പി പറയുന്നു. മലയാളികളെപ്പോലെയല്ല, തമിഴ് സംസ്കാരം പൂർണമായി വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഡൈനിങ് ടേബിളിൽ ഇലയിട്ടാണ് ഇവർ നിത്യവും ഊണ് കഴിക്കുന്നത്. അതെല്ലാം അനുസരിച്ച് ടേബിളിന്റെ അളവുകളിൽ വ്യത്യാസം വേണം. എല്ലാവരും വളരെ സഹകരിച്ചു ജീവിക്കുന്ന വലിയ കുടുംബമാണ് എന്നതാണ് മറ്റൊരു വ്യത്യാസം. കോമൺ ഏരിയ കൂടുതൽ വിശാലമാക്കേണ്ടിവന്നു. രണ്ട് നിലകളിലായി അഞ്ച് കിടപ്പുമുറികൾ കൊടുത്തിട്ടുണ്ട് ഇവിടെ.

ഏകദേശം 4500 ചതുരശ്രയടിയോളം അടുക്കളയും യൂട്ടിലിറ്റിയും ഉൾപ്പെടുന്ന സർവീസ് ഏരിയയാണ്. എട്ട് ജോലിക്കാർ സഹായത്തിനുണ്ട്. അവർക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണം. വീട്ടുകാർ ആഗ്രഹിച്ചതെല്ലാം അതുപോലെ ഒരുക്കാൻ സാധിച്ചതിന്റെ സന്തോഷവും സ്നേഹവും തനിക്കു ലഭിക്കുന്നുണ്ടെന്ന് ആർക്കിടെക്ട് പറയുന്നു.

Area: 15000 sqft Owner: ബാലകൃഷ്ണൻ & സുമതി Location: തിരുപ്പൂർ, തമിഴ്നാട്

Design: Edom Architecture, കൊച്ചി Email: edomoffice@gmail.com

ADVERTISEMENT