സാധാരണ പൂന്തോട്ടങ്ങൾ ഭൂമിയിൽ നിർമിക്കുമ്പോൾ ഒരു മാളിന്റെ ടെറസിലാണ് ‘വെൻഡോം’ എന്ന ഈ റൂഫ്ടോപ് ഗാർഡൻ നിർമിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ടെറസ് പച്ചപ്പാൽ നിറയ്ക്കുന്ന പതിവുണ്ടെങ്കിലും കേരളത്തിൽ അത് അത്ര പ്രചാരം നേടിയിട്ടില്ല. മറ്റൊരു മാളിന്റെ റൂഫ്ടോപ്പിൽ ചെയ്ത ഗാർഡൻ കണ്ടാണ് കോഴിക്കോട്

സാധാരണ പൂന്തോട്ടങ്ങൾ ഭൂമിയിൽ നിർമിക്കുമ്പോൾ ഒരു മാളിന്റെ ടെറസിലാണ് ‘വെൻഡോം’ എന്ന ഈ റൂഫ്ടോപ് ഗാർഡൻ നിർമിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ടെറസ് പച്ചപ്പാൽ നിറയ്ക്കുന്ന പതിവുണ്ടെങ്കിലും കേരളത്തിൽ അത് അത്ര പ്രചാരം നേടിയിട്ടില്ല.  മറ്റൊരു മാളിന്റെ റൂഫ്ടോപ്പിൽ ചെയ്ത ഗാർഡൻ കണ്ടാണ് കോഴിക്കോട് വടകരയ്ക്കടുത്തുള്ള കക്കട്ടിലിലെ കെ–മാളിന്റെ ഉടമകൾ സമീപിച്ചത്. മാളിന്റെ മുകൾഭാഗം മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഏകദേശം 8500 ചതുരശ്രയടി ഗാർഡനു വേണ്ടി മാറ്റിവയ്ക്കാനുണ്ടായിരുന്നു.

മാളിൽ വരുന്നവർക്ക് പലതരത്തിൽ ആസ്വദിക്കാവുന്ന ഇടമായാണ് റൂഫ്ടോപ് ഗാർഡൻ ക്രമീകരിച്ചത്. ആംഫിതിയറ്റർ, ഓപ്പൺ സ്റ്റേജ്, ഡൈനിങ് ഏരിയ, വാട്ടർബോഡി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചു. സഞ്ചാരത്തിനു തടസ്സമുണ്ടാക്കാത്ത വിധത്തിൽ ഇരിപ്പിടങ്ങളും ചെടികളുമെല്ലാം ഈ ഏരിയകളെ ചുറ്റി ക്രമീകരിച്ചു.

ADVERTISEMENT

കുറച്ചധികം ആളുകൾക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന വിധത്തിലാണ് ആംഫിതിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങൾ. പാർക്കിന്റെ മുൻവശത്തുതന്നെ ഫോക്കൽ പോയിന്റ് എന്ന രീതിയിൽ ഒരു വാട്ടർ ബോഡിയും നിർമിച്ചിട്ടുണ്ട്.

എന്തെങ്കിലും പ്രത്യേക ആഘോഷങ്ങളുടെ ഭാഗമായി പരിപാടികളോ പ്രഭാഷണങ്ങളോ മറ്റു സ്വകാര്യപരിപാടികളോ നടത്താനുള്ള സൗകര്യവും റൂഫ് ടോപ്പിലുണ്ട്.  

ADVERTISEMENT

വിശേഷാവവസരങ്ങളുടെ കുളിർമ കൂട്ടാൻ പച്ചപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. കാലാവസ്ഥയെയും പൊതുസ്ഥലത്തെ പ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിയുന്ന ചെടികളാണ് ഇവിടേക്കു തിരഞ്ഞെടുത്തത്. സുഗന്ധമുള്ള പൂക്കൾ ഉണ്ടാകുന്നത് ഉൾപ്പെടെയുള്ള നാടൻ ചെടികൾ ഉപയോഗിച്ചു.

മാളിന്റെ മുകളിലാണ്, നല്ല വെയിലാണ്, വൈകുന്നേരങ്ങളിൽ മാത്രമായിരിക്കും തിരക്ക് എന്നു കരുതിയെങ്കിൽ തെറ്റി. മാൾ തുറക്കുമ്പോൾ മുതൽ ഇവിടെയും തിരക്കാണ്. താഴെ നിന്ന് ഭക്ഷണവും വാങ്ങി മുകളിലെ ഡൈനിങ് ഏരിയയിൽ ഇരിക്കുന്നവർ, ഫോട്ടോ എടുക്കാൻ നല്ലൊരു ബാക്ക്ഗ്രൗണ്ട് നോക്കി വന്നവർ, സമാധാനമായി വർത്തമാനം പറയാനെത്തിയവർ, കൂട്ടുകാരൊത്ത് അടിച്ചുപൊളിക്കാൻ വന്നവർ... ഈ തിരക്ക് റൂഫ് ഗാർഡൻ എന്ന പുതിയൊരു ട്രെൻഡിനു നാന്ദി കുറിക്കുമെന്നു കരുതാം.

ADVERTISEMENT

Contact- Kripa K. Baby, Landscape Architect,
Studio:  Thinking Hats Landscape Architecture Studio
Email: thinkinghatsstudio@gmail.com

The Rise of Rooftop Gardens: Vendome Leads the Way in Innovative Urban Design:

Vendome is a unique rooftop garden built on a mall's terrace, offering a lush green escape and a novel recreational space for visitors. This innovative urban gardening concept aims to redefine public spaces by integrating natural beauty with commercial and entertainment amenities.

ADVERTISEMENT