കണ്ടുമടുത്ത കാഴ്ചയല്ല, കേട്ടുമടുത്ത പല്ലവിയുമല്ല; കലാകാരൻമാർക്കുള്ള ബഹുമാനമാണ് ഈ അവാർഡ് Earth reimagined: The rise of modern mud house
പതിവായി കാണുന്ന തടിയും കോൺക്രീറ്റും കൊണ്ടുള്ള വീടല്ലാത്തതിനാൽ നാട്ടുകാരുടെ കുറ്റപ്പെടുത്തലും ആശങ്കകളുമായിരുന്നു ‘ഇൻഫിനിറ്റി’ എന്ന ഈ വീടിന്റെ ഹൈലൈറ്റ്– വനിത വീട് ആർക്കിടെക്ചർ അവാർഡുകൾ പ്രഖ്യാപിക്കുന്ന നിമിഷം വരെ. വേറിട്ട ഈ ഇന്റീരിയറിന് കിട്ടിയ അംഗീകാരം വിമർശകരെകൂടി ആരാധകരാക്കി എന്നതാണ് ആർക്കിടെക്ട്

പതിവായി കാണുന്ന തടിയും കോൺക്രീറ്റും കൊണ്ടുള്ള വീടല്ലാത്തതിനാൽ നാട്ടുകാരുടെ കുറ്റപ്പെടുത്തലും ആശങ്കകളുമായിരുന്നു ‘ഇൻഫിനിറ്റി’ എന്ന ഈ വീടിന്റെ ഹൈലൈറ്റ്– വനിത വീട് ആർക്കിടെക്ചർ അവാർഡുകൾ പ്രഖ്യാപിക്കുന്ന നിമിഷം വരെ. വേറിട്ട ഈ ഇന്റീരിയറിന് കിട്ടിയ അംഗീകാരം വിമർശകരെകൂടി ആരാധകരാക്കി എന്നതാണ് ആർക്കിടെക്ട് ടീമിനെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.
കണ്ടുമടുക്കാത്ത ഡിസൈൻ വേണം എന്നാണ് വീട്ടുകാരായ സ്മിതയും നീരജും ആർക്കിടെക്ട് അബൂബക്കർ സിദ്ദീഖിനോട് ആവശ്യപ്പെട്ടത്. ‘ട്രെബിൾ ക്ലെഫ്’ (Treble Clef) എന്ന, ഉയർന്ന ശ്രുതിയെ സൂചിപ്പിക്കുന്ന മ്യൂസിക്കൽ നോട്ടിന്റെ ആകൃതിയിലാണ് വീട് ഡിസൈൻ ചെയ്തത്. തെങ്ങോ മറ്റു മരങ്ങളോ വെട്ടിക്കളയാതിരിക്കാനാണ് ഇത്തരമൊരു വ്യത്യസ്തമായ ഡിസൈൻ സ്വീകരിച്ചത്.
വീടിന് മണ്ണിന്റെ മണം വേണം എന്നതായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്. പകൽ ഫാനോ ലൈറ്റോ ഇടേണ്ടാത്ത വീടാകണം, സ്വകാര്യത വേണ്ട ഇടങ്ങളിലൊഴികെ ഭിത്തികൾ വേണ്ട എന്നതിനെക്കുറിച്ചെല്ലാം വീട്ടുകാർ കൃത്യമായി പറഞ്ഞിരുന്നു.
കാലാവസ്ഥയുടെ കാണാപ്പുറങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം കലയെ സ്നേഹിക്കുന്ന വീട്ടുകാരുടെ മനസ്സിനോടു ചേർത്തു നൽക്കുക എന്നതായിരുന്നു ഇന്റീരിയറിന്റെ ദൗത്യം. പ്രത്യേകം പറഞ്ഞു ഡിസൈൻ ചെയ്ത മഡ് ബ്ലോക്കുകൊണ്ടുള്ള ഭിത്തിയാണ്. മൺ പ്ലാസ്റ്ററിങ് മതി ഭിത്തികൾക്ക് എന്നത് വീട്ടുകാരുടെയും ഇഷ്ടമായിരുന്നു. പ്ലോട്ടിൽ നിന്നുതന്നെ എടുത്ത മണ്ണ് അരിച്ച്, കക്കയും ഫെവിക്കോളും ഉമിയും ചേർത്ത മിശ്രിതം കൊണ്ടാണ് മഡ് പ്ലാസ്റ്റർ തയാറാക്കിയത്.
പഴയ തടിയാണ് പൂർണമായി ഉപയോഗിച്ചത്. പഴയ തറവാടുകളും മനകളുമൊക്കെ പൊളിക്കുന്ന സൈറ്റുകളിൽ നിന്നു നേരിട്ട് ജനലും വാതിലുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് അതേപടി ഉപയോഗിക്കുകയായിരുന്നു. ഓരോ വാതിലിലും ഓരോതരം ഡിസൈൻ ഘടകം (Design Element) കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയുടെ തനതു ചിത്രകലയായ ‘വർളി ആർട്ട്’ ആണ് അകത്തളം അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചതുരം, ത്രികോണം, വൃത്തം തുടങ്ങിയ ജ്യാമിതീയ രൂപങ്ങൾ കൊണ്ടാണ് വർളി ചിത്രങ്ങൾ വരയ്ക്കുന്നത്. ഇവിടെ ഓരോ മുറികളിലും അത് ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങളും പതിവുകളും സൂചിപ്പിക്കുന്ന തരം ചിത്രങ്ങൾ വരച്ചു. ഉദാഹരണത്തിന് അച്ഛനമ്മമാരുടെ മുറിയിൽ കൃഷിയുമായി ബന്ധപ്പെട്ട സന്ദർഭങ്ങളാണ് വരച്ചത്. വർഷങ്ങളായി ആർക്കിടെക്ട് ടീമിന്റെ കൂടെയുള്ള കലാകാരൻമാർ വളരെ ആത്മാർഥതയോടെയാണ് ഈ കലാസൃഷ്ടികളെല്ലാം ചെയ്തത്. സിമന്റിന്റെയും മണ്ണിന്റെയും നിറങ്ങളാണ് ഈ വീട്ടിൽ പ്രധാനമായി കാണാനാവുക.
തന്ത്രിവാദ്യങ്ങളിൽ എല്ലാം തന്നെ തന്ത്രികൾ പാരലൽ ആയാണ് വരുന്നത്. അതേ തോന്നൽ ഉണ്ടാക്കുന്ന വിധത്തിലാണ് മുകളിലെ നിലയിലെ ബ്രിജ് ഉൾപ്പെടെ പല ഏരിയകളും ക്രമീകരിച്ചത്.
Plot: 12 cent Area: 3000 sqft Owner: Neeraj & Smitha Location: Kadampuzha, Malappuram
Aboobacker Sidique, Studio: SKAP Designs, Malappuram,Email: abu.tns@gmail.com