ചെറുപ്പം മുതലേ ടെൻസന്റെ സ്വപ്നമായിരുന്നു പുഴയോരത്ത് ഒരു വീട് സ്വന്തമാക്കുക എന്നത്. പക്ഷേ,‌ ജനിച്ചു വളർന്ന വീടിനടുത്തു തന്നെ ആഗ്രഹത്തിനൊത്ത പ്ലോട്ട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാനിഫെസ്റ്റേഷന് ഇത്രയും പവർ ഉണ്ടെന്ന് അന്നാണ് ടെൻസൺ തിരിച്ചറിഞ്ഞത്. പുഴ പരമാവധി പ്രയോജനപ്പെടുത്തുന്ന വീട്

ചെറുപ്പം മുതലേ ടെൻസന്റെ സ്വപ്നമായിരുന്നു പുഴയോരത്ത് ഒരു വീട് സ്വന്തമാക്കുക എന്നത്. പക്ഷേ,‌ ജനിച്ചു വളർന്ന വീടിനടുത്തു തന്നെ ആഗ്രഹത്തിനൊത്ത പ്ലോട്ട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാനിഫെസ്റ്റേഷന് ഇത്രയും പവർ ഉണ്ടെന്ന് അന്നാണ് ടെൻസൺ തിരിച്ചറിഞ്ഞത്. പുഴ പരമാവധി പ്രയോജനപ്പെടുത്തുന്ന വീട്

ചെറുപ്പം മുതലേ ടെൻസന്റെ സ്വപ്നമായിരുന്നു പുഴയോരത്ത് ഒരു വീട് സ്വന്തമാക്കുക എന്നത്. പക്ഷേ,‌ ജനിച്ചു വളർന്ന വീടിനടുത്തു തന്നെ ആഗ്രഹത്തിനൊത്ത പ്ലോട്ട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാനിഫെസ്റ്റേഷന് ഇത്രയും പവർ ഉണ്ടെന്ന് അന്നാണ് ടെൻസൺ തിരിച്ചറിഞ്ഞത്. പുഴ പരമാവധി പ്രയോജനപ്പെടുത്തുന്ന വീട്

ചെറുപ്പം മുതലേ ടെൻസന്റെ സ്വപ്നമായിരുന്നു പുഴയോരത്ത് ഒരു വീട് സ്വന്തമാക്കുക എന്നത്. പക്ഷേ,‌ ജനിച്ചു വളർന്ന വീടിനടുത്തു തന്നെ ആഗ്രഹത്തിനൊത്ത പ്ലോട്ട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാനിഫെസ്റ്റേഷന് ഇത്രയും പവർ ഉണ്ടെന്ന് അന്നാണ് ടെൻസൺ തിരിച്ചറിഞ്ഞത്.

പുഴ പരമാവധി പ്രയോജനപ്പെടുത്തുന്ന വീട് വേണമെന്നതെന്നായിരുന്നു ഡിസൈനർ ലിജോ ജോസിനോടുള്ള പ്രധാന ആവശ്യം. വീട്ടിലേക്ക് കാലു കുത്തുന്ന നിമിഷം മുതൽ പുഴ കണ്ണിലും മനസ്സിലും നിറയുന്ന കാഴ്ചയാണ് ഈ വീട് കരുതി വയ്ക്കുന്നത്. പുഴയുടെ ശബ്ദവും വീട്ടിനുള്ളിലിരുന്ന് അനുഭവിച്ചറിയാനാകും. ട്രോപ്പിക്കൽ, മോഡേൺ ശൈലികളുടെ സമന്വയമായ ഈ വീട്ടിൽ ജലം, വായു, വെളിച്ചം, ഭൂമി, ഇടം എന്നിങ്ങനെ പഞ്ചഭൂതങ്ങളെയും അനുഭവിച്ചറിയാനാകും.

ADVERTISEMENT

പുഴക്കാഴ്ചയ്ക്ക് ഗ്ലാസ്

വീട്ടുകാർ വിദേശത്തായതിനാൽ നാട്ടിൽ എത്തുമ്പോൾ മാത്രമേ താമസിക്കൂ. അതിനാൽ പരിപാലിക്കാനുള്ള എളുപ്പത്തിന് മുൻഗണന നൽകിയാണ് ഡിസൈൻ നിർവഹിച്ചത്. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഇണങ്ങും വിധം ചരിഞ്ഞ മേൽക്കൂര നൽകി. പ്രത്യേകിച്ചും പുഴയോടു ചേർന്നായതിനാൽ കാറ്റിനുള്ള സാധ്യത കണക്കാക്കി മേൽക്കൂര നീട്ടിയെടുത്തു.

ADVERTISEMENT

കൃത്യമായ ആകൃതിയിലുള്ള പ്ലോട്ട് ആയിരുന്നില്ല. പ്ലോട്ട് മൊത്തത്തിൽ മണ്ണിട്ട് ഉയർത്തി. പ്ലോട്ടിന്റെ ഉയർച്ച താഴ്ചകൾക്കനുസൃതമായാണ് വീടിന്റെ ഡിസൈൻ.

പുഴയുടെ കാഴ്ച തടസ്സമില്ലാതെ ആസ്വദിക്കാൻ ഗ്ലാസ്സിനെ കൂട്ടുപിടിച്ചു. പരിപാലിക്കാനുള്ള എളുപ്പം കണക്കിലെടുത്ത് ഗ്രില്‍ ഒഴിവാക്കിയാണ് ഗ്ലാസ് നൽകിയത്. സുരക്ഷയെ കരുതി ലാമിനേറ്റഡ് ഗ്ലാസും ഷട്ടറും നൽകി. ചൂട് കുറയ്ക്കാൻ ടിന്റഡ് ഗ്ലാസ് സ്റ്റിക്കർ ഒട്ടിച്ചു.

ADVERTISEMENT

സ്വകാര്യതയ്ക്ക് ചെടികൾ‌

തൊട്ടടുത്ത് വീടുകളായതിനാൽ സ്വകാര്യത ഒരു വെല്ലുവിളിയായിരുന്നു. പുഴയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഗ്ലാസ് ചുമരുകൾ വേണം താനും. അപ്പോൾ ചുറ്റുവട്ടത്തു നിന്നും വീടിനുള്ളിലേക്കു കാഴ്ചയെത്തും. ഈ കാഴ്ച മറയ്ക്കാൻ മതിലിനു മുകളിലായി 20 അടി ഉയരത്തിൽ മെറ്റൽ ഫ്രെയിം നൽകി അതിൽ വള്ളിച്ചെടികൾ പടർത്തി. സൂര്യപ്രകാശത്തെ മറയ്ക്കുമെന്ന സ്ഥിതി വന്നപ്പോൾ കുറച്ചിടത്ത് ചെടിക്കു പകരം ഫ്രോസ്റ്റഡ് ഗ്ലാസിനെ കൂട്ടുപിടിച്ചു.

ഈ വീടിന്റെ മറ്റൊരു പ്രത്യേകത കയറി വരുമ്പോൾ തന്നെ അടുക്കള കാണാം എന്നതാണ്. ലിവിങ് റൂമിനോടു ചേർന്നു തന്നെയാണ് ഓപ്പൺ കിച്ചൺ. ചരിഞ്ഞ മേൽക്കൂരയുള്ള ഇടങ്ങളില്‍ യുപിവിസി സീലിങ് ചെയ്ത് തടിയുടെ ഫിനിഷ് നൽകിയത് പഴയ വീടുകളുടെ ‘ഫീൽ’ നൽകുന്നു. മറ്റിടങ്ങളിൽ പ്ലൈവുഡ്, വെനീർ കൊണ്ടാണ് സീലിങ്. ഫാമിലി ലിവിങ്ങിൽ നിന്ന് പുഴയോരത്തെ ഇൻഫിനിറ്റി പൂളിലേക്കിറങ്ങാം. ഇതും വീട്ടുകാരുടെ സ്വപ്നമായിരുന്നു.

ഒലിവ് മരച്ചുവട്ടിൽ

വീടിന്റെ മധ്യത്തിലുള്ള കോർട്‌യാർഡും ഒലിവ് മരവും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ലെബനണിൽ നിന്ന് കൊണ്ടുവന്ന യ ഥാർഥ തണ്ടിൽ കൃത്രിമ ഇലകൾ ഡ്രിൽ ചെയ്തു പിടിപ്പിച്ചു. ഒറ്റ നോട്ടത്തിൽ ‌‘ഒറിജനൽ’ അല്ലെന്ന് മനസ്സിലാവുകയേയില്ല.

ഗെസ്റ്റ് ബെഡ്റൂമിൽ ഉണ്ടൊരു സർപ്രൈസ്. നാല് കിടപ്പുമുറികളാണ്. ഇതിൽ ഗെസ്റ്റ് ബെഡ്റൂമിനുള്ളിൽ തന്നെ മറ്റൊരു മുറിക്കു കൂടിയുള്ള സൗകര്യം ഒരുക്കി. ആറ്റിക് സ്പേസിലായി ഒരുക്കിയിട്ടുള്ള ഇവിടെ കിടക്കാം; വർക്കിങ് സ്പേസ് ആയി ഉപയോഗിക്കാം. അതിഥികളായെത്തുന്ന ഒരു കുടുംബത്തെ മുഴുവൻ ഒരു മുറിക്കുള്ളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്ന ഗുണവുമുണ്ട്. ഈ ആറ്റിക് സ്പേസിൽ നിന്ന് മറ്റു ഭാഗത്തേക്ക് ഒരു പാലം വഴി ബന്ധിപ്പിക്കുകയും ചെയ്തു.

മാസ്റ്റർ ബെഡ്റൂം സ്വീറ്റ് (suit) റൂം പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ മുറിയിൽ നിന്നിറങ്ങിനിന്ന് പുഴക്കാഴ്ചകൾ കാണാൻ വലിയ ബാൽക്കണിയുമുണ്ട്. കിടപ്പുമുറികളെല്ലാം പടിഞ്ഞാറ് അഭിമുഖമായതിനാൽ കർട്ടന്റെ ആവശ്യമില്ല.

ഉടലിലും ഉയിരിലും പുഴ നിറയുകയാണ് ഇവിടെ...

Area: 5000 sqft Owner: ടെൻസൺ സാമുവൽ Location: വൈറ്റില, കൊച്ചി, Design: ലിജോ ജോസ്, 5 Dots Architecture, തൃശൂർ Email: lijo5dots@@gmail.com

Materials: ഭിത്തി– ചുടുകട്ട, ജനൽ– യുപിവിസി, വാതിൽ– നിലമ്പൂർ തേക്ക്, ഫ്ലോറിങ്– ടൈൽ, മേൽക്കൂര–ഓട്, കിച്ചൺ കാബിനറ്റ്– പ്ലൈവുഡ് ലാമിനേറ്റ്, കൗണ്ടർടോപ് – സീസർ സ്റ്റോൺ, ഗോവണി– അക്കേഷ്യ

ADVERTISEMENT