കൊച്ചിയിലെ ഏരൂരിൽ പുഴയോരത്തുള്ള 'നീരൂർ കോട്ടേജ്' റോയ്സ് കിഴക്കൂടൻ്റെ ഒരു പ്രത്യേക നിക്ഷേപവും താമസസൗകര്യവുമാണ്. 1205 ചതുരശ്രയടിയിൽ നിർമ്മിച്ച ഈ കോട്ടേജ്, സിആർ സോണിൻ്റെ ചട്ടപരിധിക്കുള്ളിൽ നിന്നുകൊണ്ട് രൂപകൽപ്പന ചെയ്തതാണ്. സ്റ്റേക്കേഷൻ ആശയത്തെ മുൻനിർത്തി നിർമ്മിച്ച ഇതിൻ്റെ നിർമ്മാണത്തിൽ വാസ്തുവിദ്യയിലെ നൂതനമായ വിദ്യകളും പ്രകൃതിദത്തമായ വസ്തുക്കളും ഉപയോഗിച്ചിരിക്കുന്നു. കോൺക്രീറ്റ് ഫ്ലോറിംഗ്, പിഗ്മെൻ്റ് ചേർത്ത ഭിത്തികൾ, കസ്റ്റമൈസ്ഡ് ഫർണിച്ചറുകൾ, വലിയ ഗ്ലാസ് ചുമരുകൾ എന്നിവ ഇതിൻ്റെ പ്രത്യേകതകളാണ്. കൂടാതെ, പ്രകൃതിരമണീയമായ ലാൻഡ്സ്കേപ്പിംഗും, പുഴയിൽ കുട്ടവഞ്ചി യാത്രയും ഇവിടെ ലഭ്യമാണ്.

ഒരു നിക്ഷേപമെന്ന നിലയ്ക്കാണ് കുറച്ചു വർഷങ്ങൾക്കു മുൻപ് റോയ്സ് കിഴക്കൂടൻ കൊച്ചിയിലെ ഏരൂരിൽ സ്ഥലം വാങ്ങിയിടുന്നത്. അഞ്ച് സെന്റ് വീതമുള്ള 15 സെന്റ് ആണ് വാങ്ങിയത്. പുഴയോടു ചേർന്നായതിനാൽ സിആർ സോണിന്റെ (Coastal Regulation Zone) ചട്ടപരിധിയിൽ വരുന്ന സ്ഥലമായിരുന്നു. അതിൽ അഞ്ച് സെന്റിൽ മാത്രം ചട്ടപ്രകാരമുള്ള വിസ്തീർണത്തിൽ കെട്ടിട നിർമാണത്തിന് അന്ന് അനുമതി ലഭിച്ചിരുന്നു.

ലൈസൻസ് വേണം

ADVERTISEMENT

കാലക്രമേണയാണ് ‘സ്റ്റേക്കേഷൻ’ (Staycation) പോലെ ആളുകൾക്ക് താമസിക്കാൻ ഇവിടെ വീട് പണിതാലോ എന്ന ആശയമുദിക്കുന്നത്. അങ്ങനെ 1205 ചതുരശ്രയടിയുള്ള ‘നീരൂർ കോട്ടേജ്’ പിറവിയെടുത്തു. ഇത്തരത്തിൽ വരുമാനത്തിനായി ഉപയോഗിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് എടുക്കണം. വീടിനെ വാണിജ്യ വിഭാഗത്തിൽ ആക്കുമ്പോൾ ബിൽഡിങ് ടാക്സ്, വൈദ്യുതി, വെള്ളം, ചാർജ് എന്നിവയിലെല്ലാം വർധനവുണ്ടാകുമെന്ന് ഓർക്കുക. പൂൾ ഉണ്ടെങ്കിൽ അതിന്റെ ആഴം നാല് അടി വരെയേ പാടുള്ളൂ എന്നും നിയമമുണ്ട്. അതിൽ കൂടുതൽ ആഴം ഉണ്ടെങ്കിൽ ലൈഫ് ഗാർ‍ഡിന്റെ സേവനം ലഭ്യമായിരിക്കണം.

നീരൂർ കോട്ടേജ് എങ്ങനെ വേണം എന്നതിനെക്കുറിച്ച് റോയ്സിന് വ്യക്തമായ ധാരണകളും ആശയങ്ങളും ഉണ്ടായിരുന്നെങ്കിലും അതിനു കൃത്യമായ രൂപം നൽകിയത് കൊച്ചി ഗൃഹ ആർക്കിടെക്ട്സിലെ ആർക്കിടെക്ട് ജോൺ സാജൻ ആണ്. റോയ്സിന്റെ ഭാര്യ സോണിയയാണ് നീരൂർ കോട്ടേജിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. മെറ്റൽ, ഗ്ലാസ് വർക്കുകൾ, ജനൽ, വാതിലുകൾ, ഇന്റീരിയർ, ലാൻഡ്സ്കേപ്പിങ് എന്നിവ ചെയ്യുന്ന ഹെക്കുർ എന്ന ബ്രാൻഡിനുടമയാണ് റോയ്സ്. അതുകൊണ്ട് സ്വന്തം ബ്രാൻഡ് ചെയ്യുന്ന വർക്കുകളെല്ലാം ഇവിടെ പരീക്ഷിച്ചിട്ടുണ്ട്.

ADVERTISEMENT

മുറ്റം മുതൽ തുടങ്ങുകയാണ് ഇവരുടെ പരീക്ഷണങ്ങൾ. ആർക്കിടെക്ടിന്റെ ഡിസൈൻ അനുസരിച്ച് ലാൻഡ്സ്കേപ് സ്വന്തം പണിക്കാരെ കൊണ്ട് ചെയ്യിക്കുകയായിരുന്നു. ട്രോപ്പിക്കൽ ശൈലിയിലുള്ള ഉദ്യാനത്തിൽ ചെടികളെല്ലാം പതിയെ പതിയെ വച്ചു പിടിപ്പിച്ചു. വീടിനു മുന്നിൽ കുളത്തിന്റെ മാതൃകയിൽ ഒരു പൂളും സൃഷ്ടിച്ചെടുത്തു. 12 അടിയുള്ള കോർട്ടൺ വാതിൽ കടന്ന് ഉള്ളിലേക്ക് പ്രവേശിക്കാം.

തറയിലും ഭിത്തിയിലും

ADVERTISEMENT

കാഴ്ചയിൽ മൊസെയ്ക് ഫ്ലോറിങ്ങിനെ അനുസ്മരിപ്പിക്കുന്ന കോൺക്രീറ്റ് ഫ്ലോറിങ്ങാണ് ഇവിടെ ചെയ്തിട്ടുള്ളത്. കോൺക്രീറ്റിൽ നിറം മിക്സ് ചെയ്താണ് ഫ്ലോറിന് ആവശ്യമുള്ള നിറം നൽകുന്നത്. കോൺക്രീറ്റ് ചെയ്ത് നാല് മണിക്കൂറിനുള്ളിൽ മെഷീൻ ഉപയോഗിച്ച് വിഡിഎഫ് (Vacuum Dewatered Flooring) ചെയ്ത് വെള്ളം വലിച്ചെടുക്കുന്നു. പിന്നീട് പോളിഷ് ചെയ്യുന്നു.

സിമന്റ് പ്ലാസ്റ്ററിങ്ങിൽ പിഗ്‌മെന്റ് ചേർത്താണ് ഭിത്തിക്കു നിറം നൽകിയത്. പുട്ടിയോ പെയിന്റോ ചെയ്തിട്ടില്ല. തലേ ദിവസം നിറം ചേർത്ത് വയ്ക്കണം. പല തവണ സാംപിൾ ചെയ്തു നോക്കിയതിനു ശേഷമാണ് കൃത്യമായ നിറത്തിലേക്ക് അന്തിമമായി എത്തിയത്. ഇത് ഫ്ലോറിങ്ങിന്റെയും പെയിന്റിങ്ങിന്റെയും ചെലവു കുറച്ചു.

കൂടാതെ ഭിത്തിയിൽ ഇലകളുടെ രൂപം പതിപ്പിച്ച് ഭംഗിയേകിയിട്ടുണ്ട്. പറമ്പിൽ തന്നെയുള്ള വാഴയുടെയും ചേമ്പിന്റെയുമൊക്കെ ഇലകളാണ് പതിപ്പിച്ചത്. പ്രകൃതിയുടെ ഫീൽ വേണമെന്ന റോയ്സിന്റെ ആഗ്രഹമാണ് ഇതിനു പിന്നിൽ. പ്ലാസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇത് പതിപ്പിക്കുകയായിരുന്നു.

ഭിത്തിക്ക് സംരക്ഷണത്തിനായി ക്ലിയർ കോട്ട് പോലെ ഒരു കോട്ടിങ്ങും നൽകിയിട്ടുണ്ട്. ഒരു ലീറ്റർ കോട്ടിങ് മിശ്രിതം 20 ലീറ്റർ വെള്ളത്തിൽ ചേർത്താണ് അടിക്കേണ്ടത്. പുഴയോരത്തായതു കൊണ്ട് ഭിത്തിക്ക് കൂടുതൽ സംരക്ഷണത്തിനായി 10 ലീറ്റർ വെള്ളത്തിലാണ് ഒരു ലീറ്റർ മിശ്രിതം കലക്കിയത്. ഇതിനൊപ്പം പ്രൈമറും ചേർത്ത് അടിച്ചു.

ഫർണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്യുകയായിരുന്നു. മെറ്റൽ വർക്കുകൾ ചെയ്യാറുള്ളതു കൊണ്ട് ബാക്കി വന്ന സ്റ്റീൽ ഉപയോഗിച്ചാണ് മേശ, സീലിങ് ലൈറ്റ്, ഡോർ ഫ്രെയിം, കണ്ണാടി ഉൾപ്പെടെയുള്ള സ്റ്റീൽ കൊണ്ടുള്ള വസ്തുക്കളെല്ലാം നിർമിച്ചത്.

വലിയ ഗ്ലാസ് ചുമരുകളും ‘ഹെക്കുറി’ന്റേതു തന്നെ. ലിവിങ്Ðഡൈനിങ് ഏരിയ, രണ്ടു കിടപ്പുമുറികൾ, അടുക്കള എന്നിവയാണുള്ളത്. ആറ് പേർക്കു വരെ താമസിക്കാം. അടുക്കളയിൽ അത്യാവശ്യത്തിനുള്ള ഗൃഹോപകരണങ്ങൾ എല്ലാമുണ്ട്. ആവശ്യക്കാർക്ക് സ്വന്തമായി പാകം ചെയ്തും കഴിക്കാം.

പുഴയിൽ കുട്ടവഞ്ചിയിലൊരു യാത്രയും ആസ്വദിക്കാം. അതിനായി തുഴച്ചിൽ അറിയാവുന്നവരെ പരിശീലനം നൽകി നിയമിച്ചു. സുരക്ഷാ ജാക്കറ്റുകളുൾപ്പെടെയുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT