വീട്ടിലിരുന്ന് റീൽസ് എടുക്കാൻ മനോഹരമായ പശ്ചാത്തലം വേണോ? വിഷമിക്കേണ്ട, ചുമരിൽ ഒരു നല്ല വാൾപേപ്പർ ഒട്ടിച്ചാൽ മതിയാകും. ഏത് ചുമരാണോ ഹൈലൈറ്റ് ചെയ്യേണ്ടത് അവിടെ പുതിയ ഡിസൈനുകളിലുള്ള വാൾപേപ്പറുകൾ എളുപ്പത്തിൽ ഒട്ടിക്കാം. ആധുനിക ഉൾത്തളങ്ങൾക്ക് ഭംഗി നൽകുന്ന സ്ട്രൈപ്പ് ഡിസൈനുകൾക്കൊപ്പം, ഭാരതത്തിൻ്റെ സംസ്കാരവും കലയും കരകൗശല വിദ്യയും ഉൾക്കൊള്ളുന്ന ഡിസൈനുകൾക്കും ഇപ്പോൾ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ചുമരിലെ വിള്ളലുകൾ മറയ്ക്കാനും അകത്തളങ്ങൾക്ക് ആഡംബര ഭംഗി നൽകാനും ഇവ സഹായിക്കും.

റീൽസ് എടുക്കാൻ വീട്ടിലൊരു നല്ല ബാക്ഗ്രൗണ്ടില്ലേ? വിഷമിക്കേണ്ട, ചുമരിൽ ഒരു നല്ല വോൾ പേപ്പർ വാങ്ങി ഒട്ടിക്കൂ; അത്രേയുള്ളൂ കാര്യം. ചുമരിനെ വേറിട്ടു നിർത്താൻ ഏറ്റവും എളുപ്പമുള്ള മാർഗമേതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ-വോള്‍ പേപ്പർ. പുതിയ ഡിസൈനുകളുമായി വോൾ പേപ്പർ വിപണി കുതിക്കുകയാണ്.

എളുപ്പത്തിൽ മേക്ക്ഓവർ

ADVERTISEMENT

ഏതു ചുമരാണോ ഹൈലൈറ്റ് ചെയ്യേണ്ടത് വോൾപേപ്പർ വാങ്ങി പശ ഉപയോഗിച്ച് ആ ചുമരിൽ ഒട്ടിക്കുകയാണു ചെയ്യുന്നത്. റോൾ ആയാണ് വോൾ പേപ്പർ ലഭിക്കുന്നത്. ഇന്റീരിയറിന്റെ തീമിനനുസരിച്ചുള്ള വോൾ പേപ്പർ തിരഞ്ഞെടുക്കാം. തീമിനിണങ്ങുന്ന നിറമോ ഡിസൈനോ ഏതായാലും മതി. ചുമര് കൂടാതെ സീലിങ്ങിലും വോള്‍ പേപ്പർ ഒട്ടിച്ച് ഭംഗിയേകാം.

ചുമരിലെ വിള്ളലുകൾ, തേപ്പിലെ അപാകതകൾ തുടങ്ങിയവ മറയ്ക്കാൻ വോൾ പേപ്പറിനെ ആശ്രയിക്കാം. പാസേജുകൾ, ടിവി യൂണിറ്റിനു പിന്നിലെ ചുമര്, സോഫ, ഹെഡ്ബോർഡ് എന്നിവയ്ക്കു പിന്നിലെ ചുമര് തുടങ്ങിയവയൊക്കെ ഹൈലൈറ്റ് ചെയ്യാൻ വോൾപേപ്പറിനെ കൂട്ടുപിടിക്കാം.

ADVERTISEMENT

ഹിറ്റ് ഡിസൈനുകൾ

സ്ട്രൈപ്പുകൾ 2026ലെ ട്രെൻഡിൽ മുന്നിൽ നിൽക്കുന്നു. ആധുനിക ഇന്റീരിയറിന് ഭംഗിയേകാൻ സ്ട്രൈപ്പുകൾ മികച്ചതാണ്. സ്ട്രൈപ്പ്, ചെക്ക് ഡിസൈനുകൾ ഇപ്പോൾ വസ്ത്രങ്ങളിലുൾപ്പെടെ ഫാഷൻ രംഗം ഭരിക്കുകയാണ്. ഒരു റോളിന് (57 ചതുരശ്രയടി) 10,700 രൂപയാണ് വില.

ADVERTISEMENT

അതു‌പോലെ ഭാരതത്തിന്റെ സംസ്കാരം, കല, കരകൗശല വിദ്യ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഡിസൈനുകൾക്കും ജനപ്രീതി കൂടിയിട്ടുണ്ട്. മാക്സിമലിസത്തോടുള്ള താൽപര്യം ആഗോളവ്യാപകമായി വർധിച്ചതോടെ ഇത്തരം ഡിസൈനുകൾക്ക് ആവശ്യക്കാരേറി. ഇന്ത്യൻ മോട്ടിഫുകളാൽ സമ്പന്നമാണ് ഫാഷൻ രംഗത്തെ കുലപതിയായ സബ്യസാചിയുടെ സിഗ്നേച്ചർ ഡിസൈൻ. അദ്ദേഹം ഡിസൈൻ ചെയ്ത വോൾപേപ്പറുകളും ഈ ഡിസൈനെ കൂടുതൽ മൂല്യമുള്ളതാക്കി മാറ്റി.

ഇന്റീരിയറിനെ സമ്പന്നമാക്കാൻ ഈ ഡിസൈനുകൾ സഹായിക്കുമെന്നു മാത്രമല്ല, എളുപ്പത്തിൽ ആഡംബരഛായ കൈവരുത്തുകയും ചെയ്യും. എല്ലാ കാലത്തും ആരാധകരുള്ള ഇവയെ നിത്യഹരിത ഡിസൈനുകൾ എന്നു വിളിക്കുന്നതിൽ തെറ്റില്ല. ഒരു റോളിന് (57 ചതുരശ്രയടി) 9,800 രൂപയാണ് വില.

കടപ്പാട്: അകം ആർക്കിടെക്ട്സ് ആൻഡ്

ഇന്റീരിയേഴ്സ്, പി.ടി. ഉഷ റോഡ്, കൊച്ചി

ADVERTISEMENT