തികഞ്ഞ പ്ലാനിങ്ങോടെ കാത്തിരുന്നു ; ഈ വീടിന്റെ വിജയം ഭവ്യക്കു സ്വന്തം A Nallukettu-Inspired Residence in Thrissur
തൃശൂർ ജില്ലയിലെ പോർക്കുളത്ത് സ്ഥിതി ചെയ്യുന്ന വിപിന്റെയും ഭവ്യയുടെയും പുതിയ വീട്, പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമാണ്. അധ്യാപികയായ വീട്ടമ്മയായ ഭവ്യയുടെ ആസൂത്രണത്തിലാണ് വീട് നിർമ്മിച്ചത്. രണ്ടു മൂന്നു വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് വീട് പണി പൂർത്തിയാക്കിയത്. പഴയ വീടുകളോടുള്ള ഇഷ്ടം കൊണ്ട് നടുമുറ്റത്തോടുകൂടിയ തറവാട് മാതൃകയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. കൂടാതെ പടിപ്പുര, തുളസിത്തറ, പൂമുഖം, മൂന്നു ഭാഗത്തും വരാന്തകൾ എന്നിവയും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഒറ്റനിലയിൽ 2600 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ വീടിന്റെ അകത്തളങ്ങളിൽ പാറ്റേൺ ടൈലുകൾ, ബുദ്ധന്റെ ഫൈബർ രൂപം, വലിയ അക്വേറിയങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിലെ പോർക്കുളത്താണ് വിപിന്റെയും ഭവ്യയുടെയും പുതിയ വീട്. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ഇൗ പരമ്പരാഗത സ്റ്റൈൽ വീടിന്റെ ഡിസൈനിനു പിറകിൽ അധ്യാപികയായ വീട്ടമ്മയുടെ മിടുക്ക് ആണെന്നറിയുമ്പോഴാണ് വീടിന്റെ ഭംഗി ഒന്നുകൂടി മികവാർന്നതാകുന്നത്.
വീടുപണിയുന്നതിനു മുന്നേ, വീടിനു വേണ്ട സാധനങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നു ഭവ്യ. രണ്ടു മൂന്നു വർഷത്തെ പ്ലാനിങ്ങിനും കണക്കുകൂട്ടലുകൾക്കും ശേഷമാണ് വീട് പണിതത്. പ്ലാനിങ് എല്ലാം ചെയ്ത് എൻജിനീയറെ കൊണ്ട് കണക്കുകൾ ശരിയാക്കി. പഴയ വീടുകളോടുള്ള ഇഷ്ടത്താൽ തറവാടിന്റെ ഒാർമയിൽ നടുമുറ്റമുള്ള വീട് തയാറാക്കി. കൂടാതെ പടിപ്പുരയും തുളസിത്തറയും പൂമുഖവും മൂന്നു ഭാഗത്തും വരാന്തയുമുണ്ട്.
നടുമുറ്റവും വരാന്തയുമൊഴികെ ബാക്കി എല്ലായിടവും വാർത്തു. മുകളിൽ ട്രസ്സ് വർക് ചെയ്തു. പഴയ വീടിന്റെ 4000 ഒാടും പുതുതായി 3000 ഒാടും ഉപയോഗിച്ചു. മൾട്ടിവുഡിൽ സിഎൻസി കട്ടിങ് ചെയ്ത് മുഖപ്പുകൾ തയാറാക്കി. തൂണുകൾ വാർത്ത് അതിൽ പുട്ടിയിട്ട് വീട്ടിയുടെ ഡിസൈൻ പെയിന്റ് ചെയ്തെടുത്തു. ഒറ്റനിലയിൽ 2600 ചതുരശ്രയടിയാണ് വീട്.
നടുമുറ്റത്തിനു ചുറ്റുമായാണ് ലിവിങ്, ഡൈനിങ്, ടിവി ഏരിയകൾ. പാറ്റേൺ ഉള്ള ടൈലുകൾ പൂമുഖത്തും മുറികളിലും നിറം പകരുന്നു. ലിവിങ് ഏരിയയുടെ ഒരു ഭിത്തിയിൽ കോൺക്രീറ്റ് സ്ലാബിൽ ബുദ്ധന്റെ ഫൈബർ രൂപം ശ്രദ്ധ കവരുന്നു. അതിനു പിറകിൽ ചാരനിറത്തിലുള്ള ടൈലും വാട്ടർ ഫൗണ്ടനും അകത്തളത്തിന്റെ ഹൈലൈറ്റ് ആണ്.
മൂന്ന് കിടപ്പുമുറികളാണുള്ളത്. എല്ലാ മുറികളിലും ബേ വിൻഡോ ഇരിപ്പിടവും കാഴ്ചഭംഗിയും നൽകുന്നു. നടുമുറ്റത്തിനു ചുറ്റും തിണ്ണ കൊടുത്തു. ലിവിങ്ങിലും ഡൈനിങ്ങിലും കോയ് മൽസ്യങ്ങളിട്ട വലിയ അക്വേറിയങ്ങൾ അകത്തളങ്ങൾ ജീവസ്സുറ്റതാക്കുന്നു.