വെറുമൊരു ഫാൻസി രൂപമല്ല ഇത്; ആത്മബന്ധമുള്ള പഴയവീട് പൊളിക്കാതെ സൗകര്യം കൂട്ടിയതാണ് This is a renovated house, can you believe?
തൃശൂർ എരുമപ്പെട്ടിയിൽ, 20 വർഷം പഴക്കമുള്ള ഒരു വീടിന് സോളിഡ് ആർക്കിടെക്ട്സ് നൽകിയ പുനർനിർമ്മാണം, പഴയ വീടിനോടുള്ള ആത്മബന്ധം നിലനിർത്തിക്കൊണ്ട് തന്നെ ആധുനിക സൗകര്യങ്ങളും നൂതനമായ രൂപകൽപ്പനയും സമന്വയിപ്പിക്കുന്നു. സ്വകാര്യത ഉറപ്പാക്കുന്നതും, കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതുമായ ഈ ഡിസൈനിൽ, ഓട്ടോക്ലേവ്ഡ് എയ്റേറ്റഡ് കോൺക്രീറ്റ് (AAC) കട്ടകൾ ഉപയോഗിച്ച് പുതിയ ഭിത്തികൾ നിർമ്മിക്കുകയും, തേക്കാതെ പുട്ടിയിട്ട് പെയിന്റ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. തെക്കുപടിഞ്ഞാറ് ഭാഗത്തെ സൂര്യതാപത്തെ മറികടക്കാൻ ജനാലകളിൽ മാറ്റങ്ങൾ വരുത്തുകയും, വടക്കുഭാഗത്ത് നിർമ്മിച്ച സ്വിമ്മിംഗ് പൂൾ തണുത്ത കാറ്റ് വീടിനുള്ളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കാർപോർച്ച്, ഫോർമൽ ലിവിങ് ഏരിയ എന്നിവ വീടിന് പ്രത്യേക രൂപഭംഗി നൽകുന്നു. പഴയ അടുക്കള ഡൈനിംഗ് ഏരിയയായി മാറ്റുകയും, പുതിയ അടുക്കള നിർമ്മിക്കുകയും ചെയ്തു. കിടപ്പുമുറികളുടെ വലുപ്പം വർദ്ധിപ്പിക്കുകയും, മുകളിലെ നിലയിൽ ഹോംതിയേറ്റർ, ലിവിങ് ഏരിയ, ജിംനേഷ്യം എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വാതിലുകൾക്കും കബോർഡുകൾക്കും ഡബ്ല്യൂപിസി, ജനലുകൾക്ക് യുപിവിസി, ഗോവണികൾക്ക് മൈൽഡ് സ്റ്റീൽ എന്നിങ്ങനെ പരിപാലനം എളുപ്പമാക്കുന്ന സാമഗ്രികൾ ഉപയോഗിച്ചിരിക്കുന്നു. സാൻഡ്‌വിച്ച് മെറ്റൽ ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര ചൂട് കുറയ്ക്കാനും, മഴവെള്ളം കിണർ റീചാർജ് ചെയ്യാനും സഹായിക്കുന്നു.

അകത്ത് എങ്ങനെയായിരിക്കും എന്ന് ആകാംക്ഷ തോന്നിക്കുന്ന പുറംരൂപം, പുറത്തു നിന്നു പ്രതീക്ഷിക്കാത്ത മോഡേൺ സൗകര്യങ്ങളുള്ള അകത്തളം. തൃശൂർ എരുമപ്പെട്ടിയിലുള്ള ഈ വീടിന്റെ വ്യത്യസ്തമായ ആകൃതി വെറുതെയങ്ങു വന്നതല്ല. ഒരുപാട് കാര്യങ്ങൾ ചിന്തിച്ചാണ് തൃശൂരുള്ള സോളിഡ് ആർക്കിടെക്ട്സ് 20 വർഷം പഴക്കമുള്ള വീടിന് പുതിയൊരു ആകൃതിയും ഭാവവും കൊടുത്തത്.
കാറ്റും വെളിച്ചവും വ്യത്യസ്തതയും
പഴയ വീടിനോടുള്ള ആത്മബന്ധമാണ് പൊളിച്ചു പുതിയതു പണിയുന്നതിൽ നിന്ന് വീട്ടുകാരെ പിൻതിരിപ്പിച്ചത്. കാറ്റും വെളിച്ചവും മാത്രമല്ല എല്ലായിടത്തും കാണാത്ത, വ്യത്യസ്തമായ എലിവേഷൻ കൂടി വീട്ടുകാർ ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടു. തൊട്ടടുത്തുതന്നെ സ്കൂൾ ആയതിനാൽ സ്വകാര്യത കിട്ടുന്ന ഡിസൈൻ ആവണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.
പഴയ വീടിന്റെ കേന്ദ്രഭാഗം നിലനിർത്തി നാലു വശങ്ങളിലേക്കും മുറികൾ കൂട്ടിച്ചേർത്താണ് ആർക്കിടെക്ട് ടീം വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റിയത്. ഓട്ടോക്ലേവ്ഡ് എയ്റേറ്റഡ് കോൺക്രീറ്റ് കട്ടകൾ (AAC) ഉപയോഗിച്ചാണ് പുതിയ ഭിത്തികളെല്ലാം നിർമിച്ചത്. മിനുസമുള്ള പ്രതലമായതുകൊണ്ടുതന്നെ ഭിത്തികൾ തേക്കാതെ പുട്ടിയിട്ട് പെയിന്റ് ചെയ്യുകയായിരുന്നു.
വീടിന്റെ ദർശനം തെക്കു പടിഞ്ഞാറ് ഭാഗത്തേക്കാണ് എന്നതുകൊണ്ടു ചൂട് പ്രധാന പ്രശ്നം തന്നെയായിരുന്നു. ഈ വശത്തേക്ക് വലിയ ജനാലകളും തുറന്ന ഭാഗങ്ങളും ഒഴിവാക്കാൻ ആർക്കിടെക്ട് ശ്രമിച്ചിട്ടുണ്ട്. പകരം കാറ്റുകടക്കുന്ന ഒാപ്പണിങ്ങുകൾ സ്ഥാപിച്ചു. വടക്കുവശത്ത് ഒരു സ്വിമിങ് പൂൾ നിർമിച്ചിട്ടുണ്ട്. ഡൈനിങ്ങിലേക്കും ലിവിങ് ഏരിയയിലേക്കും വെള്ളത്തിൽ തട്ടിയ തണുത്ത കാറ്റെത്തും.
കാർ പോർച്ചും പുതുതായി കൂട്ടിച്ചേർത്ത ഫോർമൽ ലിവിങ് ഏരിയയുമാണ് വീടിനു പ്രത്യേക ആകൃതി നൽകുന്ന ചരിഞ്ഞ ഭാഗങ്ങൾ. കാർ നിർത്തി സിറ്റ്ഔട്ടിലേക്കു കയറാനുള്ള സ്ഥലം മാത്രമാണിത്. കാർപോർച്ച് വീടിന്റെ കിഴക്കുവശത്ത് നിർമിച്ചിട്ടുണ്ട്. കാർപോർച്ചിനു മുകളിൽ ഹോംതിയറ്ററിനു സ്ഥലം കണ്ടെത്തി.
പുതിയതിനും സ്ഥാനം
പഴയ വീടിന്റെ അടുക്കളയാണ് ഡൈനിങ് ഏരിയയാക്കി മാറ്റിയത്. ആവശ്യങ്ങൾക്ക് ഉതകുംവണ്ണം പുതിയ അടുക്കള നിർമിച്ചു. താഴത്തെ കിടപ്പുമുറികൾ രണ്ടും നേരത്തേ ഉണ്ടായിരുന്നതാണ്. എന്നാൽ കിടപ്പുമുറികളോടു ചേർന്ന ബാത്റൂമിന്റെയും ഡ്രസ്സിങ് ഏരിയയുടെയും വലുപ്പം കൂട്ടി. എഎസി ബ്ലോക്ക് ചരിച്ചുവച്ച് നിർമിച്ച ഈ ഭിത്തികളിൽ ടെക്സ്ചർ പെയിന്റ് ചെയ്ത് എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടി. ഇതിന്റെ മുകളിലെ ബ്രിക്ക് ജാളി മുകളിലെ കിടപ്പുമുറിയുടെ സ്റ്റഡി ഏരിയയാണ്.
മുകളിലെ നിലയിലും രണ്ട് കിടപ്പുമുറികളാണ്. മുകളിൽ ഹോംതിയറ്ററും ലിവിങ് ഏരിയയും കൂടാതെ, ജിംനേഷ്യം കൂടി ക്രമീകരിച്ചിരിക്കുന്നു. ഓപ്പൺ ടെറസും വേണ്ടത്രയുണ്ട്.
പരിപാലനം പ്രധാനം
വളരെ കുറച്ചു ഭാഗത്തുമാത്രമാണ് തടി ഉപയോഗിച്ചിരിക്കുന്നത്. വാതിലുകളും കബോർഡുകളുമെല്ലാം ഡബ്യൂപിസി ഉപയോഗിച്ചാണ് നിർമിച്ചത്. ജനാലകൾ യുപിവിസിയും. ഗോവണിക്കും മൈൽഡ് സ്റ്റീൽ ഉപയോഗിച്ചു.
പുതുതായി കൂട്ടിച്ചേർത്ത ഭാഗത്തെ മേൽക്കൂര സാൻഡ്‌വിച്ച് മെറ്റൽ ഷീറ്റ് ഉപയോഗിച്ചാണ് നിർമിച്ചത്. ഇത് അകത്തെ ചൂട് കുറയ്ക്കാനും സഹായിക്കും. മഴവെള്ളം കോൺക്രീറ്റ് ചെയ്ത ഭാഗത്തേക്ക് കൊണ്ടുവന്ന് കിണർ റീചാർജിങ്ങിന് പ്രയോജനപ്പെടുത്തുന്നു.
Plot: 20 cent Area: 5000 sqft
Owner: ജെയ്സൺ & പ്രിയ
Location: എരുമപ്പെട്ടി, തൃശൂർ
Design: തോമസ് ക്ലിന്റൺ, ആർക്കിടെക്ട്, ZOLID Architects, തൃശൂർ
Email: zolidarchitects@gmail.com
Insta : zolid.architects
Photos : Concreto Grapher
Insta: concreto_grapher