വിലയോ തുച്ഛം ഗുണമോ മെച്ചം ; ടൈലിനെ വെല്ലാൻ മറ്റൊരു ഫ്ലോറിങ് ഇല്ല! Traditional Flooring Options for Home Interiors
ഇന്റീരിയറുകളിൽ പരമ്പരാഗത ശൈലി കൊണ്ടുവരാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഫ്ലോറിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഇടത്തരം ബഡ്ജറ്റിൽ ലഭ്യമാകുന്ന വിട്രിഫൈഡ് ടൈലുകൾക്ക് ഡിജിറ്റൽ പ്രിന്റിംഗ് കാരണം തടി, ഓക്സൈഡ്, ടെറാക്കോട്ട, ആത്തംകുടി തുടങ്ങിയ ഡിസൈനുകൾ അനുകരിക്കാൻ സാധിക്കുന്നു. ഈ പ്രിന്റഡ് ടൈലുകൾ, പ്രത്യേകിച്ച് വെള്ള നിറത്തിലുള്ളവയിൽ കാണുന്ന ഡിസൈനുകൾക്ക് നിലവിൽ വലിയ പ്രചാരമുണ്ട്. യഥാർത്ഥ ടെറാക്കോട്ട ടൈലുകളുടെ ബുദ്ധിമുട്ടുകൾ കാരണം ടെറാക്കോട്ട ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ കൂടുതൽ ആശ്രയിക്കുന്നു. കൂടാതെ, സാധാരണ പ്ലെയിൻ ടൈലുകൾക്ക് പോലും ഡിസൈനർമാർക്ക് പരമ്പരാഗത രൂപം നൽകാൻ കഴിയും, ജയ്സാൽമീർ-കോട്ട സ്റ്റോൺ കോമ്പിനേഷന് പകരമായി മഞ്ഞ, ഗ്രീനിഷ് ഗ്രേ നിറങ്ങളിലുള്ള മാറ്റ് ഫിനിഷ് ടൈലുകൾ ഉപയോഗിക്കാം. വിട്രിഫൈഡ് ടൈലുകൾ വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്, ഇത് ഡിസൈൻ അനുസരിച്ച് തിരഞ്ഞെടുക്കാൻ സൗകര്യം നൽകുന്നു.

ഇന്റീരിയറിനു ട്രെഡീഷണൽ ഭംഗി കൊണ്ടുവരാൻ ഏറ്റവും എളുപ്പമുള്ള ജോലി ട്രെഡീഷണൽ ലുക്ക് പകരുന്ന ഫ്ലോറിങ് നൽകുക എന്നതാണ്. തടി, ഓക്സൈഡ്, ടെറാക്കോട്ട, നാച്വറൽ സ്റ്റോൺ എന്നിങ്ങനെ ഒട്ടേറെ സാധ്യതകൾ ഉണ്ടെങ്കിലും ഇടത്തരക്കാരുടെ കണ്ണ് എപ്പോഴും ടൈലിലാണ് പതിയുക. ഏതു ബജറ്റിലും ഒതുങ്ങും എന്നതുതന്നെ കാരണം. ഡിജിറ്റൽ പ്രിന്റിങ് വന്നതോടെ ആഗ്രഹിക്കുന്ന ഏതു ഡിസൈനും ടൈലിൽ പ്രിന്റ് ചെയ്തു കിട്ടുകയും ചെയ്യും.
തടി, ആത്തംകുടി ടൈൽ, ടെറാക്കോട്ട ടൈൽ, ഓക്സൈഡ്, മൊസെയ്ക് എന്നിവയുടെയെല്ലാം പ്രിന്റഡ് വിട്രിഫൈഡ് ടൈൽ വിപണിയിലുണ്ട്. ട്രെഡീഷണൽ, ട്രോപ്പിക്കൽ ശൈലികളിലുള്ള വീടുകളിലേക്ക് യോജിക്കുന്ന വിട്രിഫൈഡ് ടൈലുകൾ പരിചയപ്പെടാം.
ആത്തംകുടി പോലെ ടൈൽ
യഥാർഥ ആത്തംകുടി ടൈൽ പോയി കൊണ്ടുരാനും വിദഗ്ധരെക്കൊണ്ടു വിരിപ്പിക്കാനും കഴിയാത്തവർക്ക് ആത്തംകുടി ഡിസൈനുള്ള വിട്രിഫൈഡ് ടൈൽ വിരിക്കാം. യഥാർഥ ആത്തംകുടി ടൈൽ വിരിച്ചശേഷമുള്ള പോളിഷിങ് പോലുള്ള തുടർജോലികൾ ഇവിടെ ആവശ്യമില്ല.
വളരെ ചെറിയ ടൈൽ മുതൽ 1 X 1 അടി, 2 X 2 അടി വലുപ്പമുള്ള ടൈൽ ഇത്തരം പ്രിന്റിലുണ്ട്. ചെറിയ ടൈലുകളാണ് കൂടുതൽ സ്വാഭാവികത കൊണ്ടുവരുന്നത്. ചെറിയ ടൈൽ ഒന്നിന് 150 രൂപയോളമാകും ബജറ്റിൽ ഒതുക്കണമെങ്കിൽ ചെറിയ ഏരിയയിലേക്കോ ബോർഡർ ആയോ ഒക്കെ ഉപയോഗിക്കാം. ചതുരശ്രയടിക്ക് 50 രൂപ മുതൽ സാധാരണ 2 X 2 ചതുരൻ ടൈലുകൾ ലഭിക്കും.
പ്രിന്റഡ് വിട്രിഫൈഡ് ടൈൽ
ഇപ്പോൾ ട്രെൻഡ് എന്താണെന്നു ചോദിച്ചാൽ പ്രിന്റ് ഉള്ള വിട്രിഫൈഡ് ടൈൽ എന്ന് മറ്റൊന്നും ആലോചിക്കാതെ പറയാം. വെള്ളയിൽ പ്ലിന്റ് ഉള്ള ടൈലുകൾക്കാണ് ഡിമാൻഡ്. മാറ്റ്, സാറ്റിൻ, ഗ്ലോസി ഫിനിഷുകളിൽ ലഭിക്കും.
1 X 1 അടി ടൈലുകളും 2 X 2 അടി ടൈലുകളുമാണ് പ്രിന്റഡ് വിഭാഗത്തിൽ കൂടുതലുള്ളത്. നാല് ചെറിയ ടൈൽ ആണെന്ന തോന്നലുണ്ടാക്കുന്ന രണ്ട് അടിയുടെ ടൈലിനും ഡിമാൻഡ് ഉണ്ട്. സിംപോളോ പോലുള്ള ബ്രാൻഡുകൾ 198 എംഎം വലുപ്പമുള്ള ചെറിയ പ്രിന്റഡ് സ്ക്വയർ ടൈലുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. വ്യത്യസ്തമായ പ്രിന്റുകളുള്ള എട്ടോ പത്തോ ടൈലുകളുടെ സെറ്റ് ആണ് ചെറിയ ടൈലുകളിൽ ഒരു വിഭാഗം.
ഇന്ത്യൻ ബ്രാൻഡുകൾ ചതുരശ്രയടിക്ക് 50–55 രൂപ മുതൽ ഇത്തരം ടൈലുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ടൈലുകൾക്ക് ചതുരശ്രയടിക്ക് 100 രൂപയ്ക്കു മുകളിൽ ചെലവാകും. എങ്കിലും മികച്ച ഫിനിഷാണ് വിദേശ ബ്രാൻഡുകളുടെ പ്രത്യേകത.
ടെറാക്കോട്ട പോലെ ടൈൽ
ഗുണമേന്മയുള്ള യഥാർഥ കളിമൺ ടൈലുകൾ കിട്ടാനുള്ള പ്രയാസവും വിപണിയിൽ ലഭിക്കുന്ന ടെറാക്കോട്ട ടൈലുകളിൽ പെട്ടെന്ന് കറ പിടിക്കുന്നതും പൊട്ടുന്നതുമെല്ലാം ടെറാക്കോട്ട ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളെത്തന്നെ ആശ്രയിക്കുന്നതിനു കാരണമായി. വിട്രിഫൈഡ് മാത്രമല്ല, ടെറാക്കോട്ട ടൈൽ മാതൃകയിലുള്ള സെറാമിക് ടൈലുകളും വിപണിയിലുണ്ട്.
ടെറാക്കോട്ട ടൈലുകളെ അനുകരിച്ച് 1 X 1 അടി, 1.5 X 1.5 അടി വലുപ്പമാണ് ഇത്തരം ടൈലുകൾക്ക് കൂടുതലായും നൽകുന്നത്. രണ്ട് സെമീ മുതൽ വലുപ്പമുള്ള ബട്ടൺ ടൈലുകൾ കിട്ടും. ടെറാക്കോട്ട ഡിസൈനിലുള്ള വിട്രിഫൈഡ് ടൈലിന് ഒരെണ്ണത്തിന് 250 രൂപയ്ക്കു മുകളിലാണ് വില. ടെറാക്കോട്ട നിറമുള്ള വിട്രിഫൈഡ് ടൈലുകൾ ചതുരശ്രയടിക്ക് 50– 80 രൂപയ്ക്കു കിട്ടും.
സ്റ്റോൺ പോലെ ടൈൽ നിലം
നല്ലൊരു ഡിസൈനർ വിചാരിച്ചാൽ സാധാരണ പ്ലെയിൻ ടൈൽ ഉപയോഗിച്ചും നിലത്തിന് ട്രെഡീഷണൽ ലുക്ക് വരുത്താൻ സാധിക്കും. മഞ്ഞ, ഗ്രീനിഷ് ഗ്രേ നിറങ്ങളിലുള്ള മാറ്റ് ഫിനിഷ്ഡ് ടൈൽ ജയ്സാൽമീർ–കോട്ട സ്റ്റോൺ കോംബിനേഷനു പകരമാക്കാം. ഓക്സൈഡ് നിലത്തെ ഓർമിപ്പിക്കുന്ന പ്ലെയിൻ ടൈലുകളും വിപണിയിലുണ്ട്. കാഴ്ചയിൽ റസ്റ്റിക് ഫിനിഷ് ആണെന്നു തോന്നുമെങ്കിലും വൃത്തിയാക്കാൻ എളുപ്പമുള്ള ടൈലുകളാണിവ.
എല്ലാ കമ്പനികൾക്കും മാർബിൾ ഫിനിഷുള്ള ടൈൽ ശേഖരമുണ്ട്. ഇറ്റാലിയൻ മാർബിളിന്റെ ഓർമയുണർത്തുന്ന കറുപ്പും വെളുപ്പും ടൈൽ കോംബിനേഷൻ നിലത്തിന് ക്ലാസിക്കൽ ഭംഗി പകരും.
സാധാരണ വിട്രിഫൈഡ് ടൈലുകൾ 2 X 2 അടി മുതൽ ആറ്, എട്ട് അടി വലുപ്പമുള്ള സ്ലാബ് ആയിവരെ കിട്ടും. ഡിസൈൻ അനുസരിച്ച് വലുപ്പം തിരഞ്ഞെടുക്കാം. ചതുരശ്രയടിക്ക് 35 രൂപ മുതൽ പ്ലെയിൻ ടൈലുകൾ വിപണിയിലുണ്ട്. 40–45 രൂപ മുടക്കാൻ തയാറാണെങ്കിൽ നല്ല ടൈൽ വിരിക്കാം.