സുഖമായി ജീവിക്കാൻ 720 ചതുരശ്രയടി മതി ; വോള്യം 720 ൽ അങ്കിത് മേനോൻ ഹാപ്പി! 720 sq ft Bliss: Kerala Architect Transforms Small Space
സംഗീത സംവിധായകൻ അങ്കിത് മേനോൻ കൊച്ചിയിൽ സ്വന്തമായി രൂപകൽപ്പന ചെയ്ത 720 ചതുരശ്രയടി മാത്രം വിസ്തീർണ്ണമുള്ള ഫ്ലാറ്റ്, പരിമിതമായ സ്ഥലത്ത് പരമാവധി സൗകര്യങ്ങളും ജീവിതശൈലിയും ഒരുമിച്ചുകൊണ്ടുപോകാനുള്ള ഒരു മികച്ച മാതൃകയാണ്. ആർക്കിടെക്ട് കൂടിയായ സുഹൃത്ത് പുണ്യയുടെ സഹായത്തോടെ, ഈ ഫ്ലാറ്റിനെ ഒരു 'മിനി കഫേ-റിസോർട്ട്-ലിവിങ് സ്പേസ്' ആയി പുനർനിർമ്മിച്ചിരിക്കുന്നു. ഫ്രണ്ട്ഷിപ് ടെക്നിക് എന്നറിയപ്പെടുന്ന നൂതനമായ രീതികളിലൂടെ, ഒറ്റ ഹാളിൽ ലിവിങ്, ഡൈനിങ്, കിച്ചൺ, വർക്ക് ഏരിയ, ബെഡ്റൂം, ബാൽക്കണി എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. മൈക്രോസിമന്റ് ഉപയോഗിച്ചുള്ള ഫ്ലോറും ചുമരുകളും വിശാലത തോന്നിപ്പിക്കുന്നു. ബെഡ്റൂം തന്നെ സ്റ്റുഡിയോ സ്പേസായി ക്രമീകരിച്ചിരിക്കുന്നു, കൂടാതെ പുൾ-ഔട്ട് സോഫകൾ പോലുള്ള മൾട്ടി-ഫങ്ക്ഷണൽ ഫർണിച്ചറുകൾ സ്ഥലം ലാഭിക്കാൻ സഹായിക്കുന്നു. മറഞ്ഞിരിക്കുന്ന വാഷിംഗ് മെഷീൻ, വർണ്ണാഭമായ ബാത്ത്റൂം, വൈവിധ്യമാർന്ന ലൈറ്റിംഗ് എന്നിവയെല്ലാം ഈ കൊച്ചു ഫ്ലാറ്റിന് ഊർജ്ജസ്വലവും ആകർഷകവുമായ രൂപഭംഗി നൽകുന്നു. 'വോളിയം 720' എന്ന് പേരിട്ടിരിക്കുന്ന ഈ അപ്പാർട്ട്മെന്റ്, രണ്ട് സുഹൃത്തുക്കളുടെ ആശയങ്ങളുടെയും കൂട്ടായ്മയുടെയും സംഗീതം പോലെ മനോഹരമായ ഒരു പ്രതിഫലനമാണ്.

എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട്. അത് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കൂടുതൽ സ്പേസ് വേണം. എന്നാൽ ചെറിയൊരു സ്പേസിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലോ....അതാണ് സംഗീത സംവിധായകൻ അങ്കിത് മേനോൻ കൊച്ചിയിൽ ഒരുക്കിയ 720 ചതുരശ്രയടി മാത്രമുള്ള ഫ്ലാറ്റ് ഇന്റീരിയർ. തനിച്ചുള്ള ജീവിതത്തിൽ വർക്കും ലൈഫും ഒന്നിച്ചു കൊണ്ടുപോവുക, മെയിന്റനൻസ് പരമാവധി കുറയ്ക്കുക... ഇതായിരുന്നു ലക്ഷ്യം.
സുഹൃത്തും ആർക്കിടെക്ടും അഭിനേത്രിയുമായ പുണ്യയാണ് ഇൗ ‘‘മിനി കഫേ–റിസോർട്ട്– ലിവിങ് സ്പേസ്’’ എന്ന അങ്കിത്തിന്റെ ആശയത്തെ റിയൽ സ്റ്റോറിയാക്കി മാറ്റിയത്. രണ്ടു പേരും നല്ല ‘സിങ്ക്’ ആയ സുഹൃത്തുക്കൾ ആയതിനാൽ ഒരാളുടെ ആശയത്തെ മനസ്സിലാക്കാൻ മറ്റേയാൾക്ക് എളുപ്പത്തിൽ സാധിച്ചു.
ഫ്രണ്ട്ഷിപ് ടെക്നിക്ക്
720 സ്ക്വയർഫീറ്റിൽ ആകെയുള്ളത് ഒരു ഹാളും ഒരു അറ്റാച്ഡ് ബെഡ്റൂമും ബാൽക്കണിയും. പക്ഷേ, ഇവിടെ എല്ലാം തന്നെ ഉണ്ട് – ലിവിങ്, ഡൈനിങ്, കിച്ചൺ, ബെഡ്റൂം, വർക് ഏരിയ, ബാത്റൂം അങ്ങനെ എല്ലാം.
അതിന് പുണ്യ ഉപയോഗിച്ച ടെക്നിക് എന്താണെന്നല്ലേ? ആദ്യത്തെ വഴി പുണ്യ പറയുന്നതുപോലെ ‘‘ഫ്രണ്ട്ഷിപ്’’ തന്നെ. അതാണ് ഫൗണ്ടേഷൻ. അങ്കിത്തിന്റെ ആദ്യ വീട് ആയതിനാൽ അത്രേം സ്പെഷൽ ആണ് പുണ്യയ്ക്കിത്.
ഒരു വലിയ ഹാളിന്റെ രണ്ടറ്റത്തായാണ് ലിവിങ്ങും കിച്ചണും. അതിനിടയിൽ ഒരു ചെറിയ വുഡൺ കൗണ്ടർ വച്ചതാണ് പുണ്യയുടെ മറ്റൊരു സീക്രട്ട്. അതോടെ ഒാരോ ഏരിയയ്ക്കും ഒരു നിർവചനവും അതിരും ലഭിച്ചു.
ഇത് ബ്രേക്ഫാസ്റ്റ് കൗണ്ടറോ ബാർ കൗണ്ടറോ ഒക്കെയായി ഉപയോഗിക്കാം. ‘തനിയെ ആയതുകൊണ്ട് സോഫയിലോ മറ്റോ ഇരുന്ന് ഭക്ഷണം കഴിക്കേണ്ടതില്ല,’ എന്നാണ് പുണ്യ കാണുന്ന ഗുണം. രണ്ടുപേർക്ക് ഭക്ഷണം കഴിക്കാൻ ഇൗ കൗണ്ടർ വളരെ സൗകര്യപ്രദം.
മൈക്രോസിമന്റ് ആണ് ഫ്ലോറിലും ചുമരിലും കൊടുത്തിരിക്കുന്നത്. അതുകൊണ്ട് ചുമരിന്റെ ഒരു തുടർച്ച പോലെ തോന്നും ഫ്ലോറും. ഇൗ ‘ഒഴുക്കൻ’ രീതി ഹാളിന് വലുപ്പം കൂടുതൽ തോന്നാനും സഹായിക്കുന്നു.
വർക്–കം–സ്ലീപ് മോഡ്
ആകെയുള്ള ബെഡ്റൂം തന്നെയാണ് അങ്കിത്തിന്റെ സ്റ്റുഡിയോ സ്പേസും. റൂമിനെ സ്റ്റുഡിയോ സ്പേസ് ആക്കി മാറ്റി. ആർച്ച് ഡോറിലൂടെയാണ് കടക്കുന്നത്. ഇവിടെ ഒരു പ്രത്യേക വാഡ്രോബ് ഏരിയ ഉണ്ടാക്കുകയാണ് പുണ്യ അടുത്തതായി ചെയ്തത്. അതുവഴിയാണ് സ്റ്റുഡിയോയിലേക്കു കടക്കുനത്.
ഇവിടെ സോഫ–കം–ബെഡുകളാണ് ഇരിപ്പിടവും കിടപ്പുമൊക്കെ ഒരുക്കുന്നത്. പുൾ ഒൗട്ട് സോഫകളാണ് എല്ലാം. ‘‘രണ്ടോ നാലോ സുഹൃത്തുക്കൾക്ക് സൗകര്യമായി കിടക്കാനും പറ്റും ഇവിടെ,’’എന്നു പറയുന്നു അങ്കിത്.
കയറിവരുന്ന ഹാളിൽ ഉള്ളിലോട്ട് തള്ളിയൊരു ഭാഗമുണ്ട്. അവിടം കറുത്ത നിറമുള്ള പാനൽ കൊണ്ട് അടച്ച് അതിനുള്ളിലാണ് വാഷിങ്മെഷീനും ഡ്രയറും വച്ചിരിക്കുന്നത്. ആരുടെയും കണ്ണിൽപ്പെടില്ലെന്നു മാത്രമല്ല, തുണി വിരിച്ചിടാൻ വേറെ സ്ഥലം അന്വേഷിച്ചു പോവുകയും വേണ്ട.
കളർഫുൾ ബാത്റൂം
വെറും 720 സ്ക്വയർഫീറ്റിൽ നല്ല വൈബും സ്പേസും കൊണ്ടുവരാൻ നിറങ്ങൾ ഒരു പരിധി വരെ സഹായകമായി. സ്റ്റുഡിയോ സ്പേസിന് അക്വസ്റ്റിക്സ് ഇഫക്ടിനും മറ്റുമായി ബ്ലാക് നിറത്തിന് പ്രാധാന്യം കൊടുത്തു. ന്യൂട്രൽ നിറങ്ങളുള്ള ലിവിങ്– കം– ഡൈനിങ്ങും ബ്ലാക് പാനലിങ്ങിലുള്ള പാർട്ടീഷൻ വോളും ബ്ലാക് നിറത്തിലെ സ്റ്റുഡിയോ സ്പേസും കഴിഞ്ഞ് ബാത്റൂമിലെത്തുമ്പോൾ നിറങ്ങൾ പോപ്പ് അപ് ചെയ്യുന്ന പോലെ.. വാഷ്ബേസിൻ ഏരിയയിൽ എത്‍നിക് മോട്ടിഫുകൾ ഉള്ള പാറ്റേൺ ടൈലുകൾ അഴകാന കാഴ്ചയാണ്. ‘‘നിറങ്ങളാണ് ഇൗ അപാർട്മെന്റിന് ഒരു വീടിന്റെ ഫീൽ കൊടുക്കുന്നത്. ഒാരോ ഏരിയയും ഒാരോ തരത്തിലാണ് ഫീൽ ചെയ്യുന്നത്. മുഴുവൻ ഏരിയയും കണക്ടഡ് ആണ്. അടുക്കളയിൽ പാചകം ചെയ്യുമ്പോഴും ഹാളിൽ എനിക്ക് സ്റ്റുഡിയോ ഇഫക്ട് കിട്ടും. ’’
നിറങ്ങളെപ്പോലെ ലൈറ്റിങും ഇന്റീരിയറിന് ബോൾഡ് ലുക്ക് തരുന്നു. ബാത്റൂമിലെ സെൻസർ ലൈറ്റുകൾ ആവശ്യത്തിനു മാത്രം ഒാൺ, ഒാഫ് ആകും.
സംഗീതം പോലെ നിറയുകയാണ് ആർക്കിടെക്ചർ ഇവിടെ. രണ്ടു സുഹൃത്തുക്കളുടെ സംഗമം പോലെ. അതുകൊണ്ടാണ് ഇൗ അപാർട്മെന്റിന് ‘വോള്യം 720’ എന്നവർ പേരിട്ടിരിക്കുന്നത്.