ചെറിയ പ്ലോട്ടിലും റിസോർട്ടിന്റെ ഫീൽ തരുന്ന ഗാർഡൻ; നഗരത്തിലെ വീടുകളും ഇപ്പോൾ ഇങ്ങനെയാണ് Low Maintenance Gardens: Achieving Lush Greenery Effortlessly
ട്രോപ്പിക്കൽ – മോഡേൺ ശൈലിയിൽ തങ്ങൾ ഡിസൈൻ ചെയ്യുന്ന പുതിയ വീടിന് ലാൻഡ്സ്കേപ്പിങ് ചെയ്യണം എന്ന ആവശ്യവുമായാണ് കോഴിക്കോടുള്ള സോഹോ ആർക്കിടെക്ട്സ് ലാൻഡ്സ്കേപ് ആർക്കിടെക്ടുമാരായ നീതി ലിസ്ബെത്തിനെയും പ്രീതി ജേക്കബിനെയും തേടിവന്നത്. കോഴിക്കോട് നഗരത്തിനുള്ളിൽ ചെറുവള്ളൂരിൽ 12 സെന്റിലാണ് വീട്. വീട്ടുകാരായ

ട്രോപ്പിക്കൽ – മോഡേൺ ശൈലിയിൽ തങ്ങൾ ഡിസൈൻ ചെയ്യുന്ന പുതിയ വീടിന് ലാൻഡ്സ്കേപ്പിങ് ചെയ്യണം എന്ന ആവശ്യവുമായാണ് കോഴിക്കോടുള്ള സോഹോ ആർക്കിടെക്ട്സ് ലാൻഡ്സ്കേപ് ആർക്കിടെക്ടുമാരായ നീതി ലിസ്ബെത്തിനെയും പ്രീതി ജേക്കബിനെയും തേടിവന്നത്.
കോഴിക്കോട് നഗരത്തിനുള്ളിൽ ചെറുവള്ളൂരിൽ 12 സെന്റിലാണ് വീട്. വീട്ടുകാരായ നിഷാദ് ആര്യന്തോപ്പും പ്രസീനിയയും കുടുംബത്തോടൊപ്പം വിദേശത്താണ്. ഇക്കാരണം കൊണ്ടുതന്നെ എളുപ്പത്തിൽ പരിപാലിക്കാവുന്ന രീതിയിലാകണം ലാൻഡ്സ്കേപ് എന്നതായിരുന്നു ആവശ്യങ്ങളിലൊന്ന്. കൃത്യമായി വെട്ടിനിർത്തുകയോ വളർച്ച നിയന്ത്രിക്കുകയോ ഒക്കെ ചെയ്യേണ്ട ചെടികൾ ഇല്ലാത്തതാകണം ലാൻഡ്സ്കേപ് എന്നു വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ചുറ്റും പച്ചപ്പ്
കാഴ്ച മാത്രമല്ല, ശബ്ദവും കടുത്ത വെയിലും പൊടിയുമെല്ലാം നിയന്ത്രിക്കാൻ ഇവിടെ നൽകിയ ചെടികളുടെ സഹായം ലഭിക്കുന്നുണ്ട്.
വീട്ടുകാർ മിക്ക സമയത്തും വിദേശത്ത് ആയതുകൊണ്ടുതന്നെ പച്ചപ്പിനോടു താൽപര്യം കൂടുതലാണ്. വീട്ടിലെത്തുമ്പോൾ പുറത്തേക്കുള്ള ഓരോ നോട്ടവും പച്ചപ്പിന്റെ കുളിരിലേക്കാവണം എന്നതും ബോധപൂർവം ശ്രദ്ധിച്ചിരുന്നു. ജനലോ കോർട്‌യാർഡോ ഏത് ഓപ്പണിങ്ങിലൂടെ പുറത്തേക്കു നോക്കിയാലും, ട്രെയിന്റെ ജാലകത്തിലൂടെ കാണുന്ന കാഴ്ചകൾ പോലെ പച്ചപ്പിൽ നിന്ന് പച്ചപ്പിലേക്ക് കണ്ണുകൾ ചലിക്കണം എന്നതായിരുന്നു ആർക്കിടെക്ട് ടീം ലക്ഷ്യം വച്ചത്.
നാടൻ, മോഡേണും
അരേക്ക പാം, ഹെലിക്കോണിയയുടെ വിവിധ ഇനങ്ങൾ, ടോർച്ച് ജിഞ്ചർ, കലാത്തിയ തുടങ്ങിയ വലിയ ഇലകളോടു കൂടിയ ഉയരത്തിൽ വളരുന്ന ചെടികളാണ് കൂടുതലുള്ളത്.
വെയിൽ കിട്ടുന്ന ഭാഗങ്ങളിൽ ബൊഗെയ്ൻവില്ലയും ഹൈബ്രിഡ് ചെത്തിയുമൊക്കെ പൂവിട്ടു നിൽക്കുന്നു. കലാത്തിയ, ടോർച്ച് ജിഞ്ചർ പോലുള്ള ചെടികൾക്ക് വെയിൽ കുറവുമതി. മാത്രവുമല്ല, വലിയ ഇലകൾ ആയതിനാൽ ഇടതിങ്ങിയ തോന്നൽ ഉണ്ടാകാനും സഹായിക്കും. മെയിന്റനൻസ് കുറയ്ക്കാനും റിസോർട്ടിലോ കാടിനുള്ളിലോ താമസിക്കുന്ന അനുഭൂതി വീട്ടുകാർക്കു ലഭിക്കാനും ഈ ചെടികൾ സഹായിക്കും.
ഹാർഡ്സ്കേപ് ഭംഗി
വീടിന്റെ മുൻവശത്തും പ്രധാന ഭാഗങ്ങളിലും സിറ സ്റ്റോൺ പേവിങ് ചെയ്തു. വശങ്ങളിൽ ഉരുളൻകല്ലുകളും ഗ്രാസ് പേവിങ് ബ്ലോക്കുകളുമൊക്കെയാണ് നൽകിയത്.
വെള്ളം ഭൂമിയിലേക്ക് ഇറങ്ങണം എന്ന ലക്ഷ്യത്തോടെ കോൺക്രീറ്റിങ് ചെയ്യാതെയാണ് കല്ലു പാകിയത്. കല്ലുകൾക്കിടയിൽ മെക്സിക്കൻ ഗ്രാസ് പിടിപ്പിച്ചു. ടെറസിൽ നിന്നുള്ള മഴവെള്ളം പ്ലോട്ടിൽത്തന്നെ താഴ്ത്തി കിണറ്റിലെ വെള്ളത്തിന്റെ അളവ് കൂട്ടാൻ മഴക്കുഴികളും ശ്രമിച്ചിട്ടുണ്ട്.
എല്ലായിടവും നിറയ്ക്കാം
സെപ്റ്റിക് ടാങ്ക്, ഡ്രെയിനേജ് പൈപ്പുകൾ, സ്വിവേജ് ടാങ്ക് എല്ലാത്തിനും സ്ഥലം ആവശ്യമായിവരും. ഇതിനെല്ലാം മുകളിൽ ചെടികൾ നടാമെങ്കിലും വേര് കൂടുതൽ ആഴത്തിൽ പോകുന്ന ചെടികളും വലിയ മരങ്ങളും നടാനാകില്ല. മുകൾ മണ്ണിൽ മാത്രം വേരോടുന്ന ചെടികളും ലോണും പേവിങ് ഏരിയയുമൊക്കെയായി സ്ഥലം അല്പം പോലും കളയാതെ വിനിയോഗിച്ചു. ഇത്തരം സ്ഥലങ്ങളിൽ ചട്ടിയിലും ചെടികൾ വച്ചിട്ടുണ്ട്.
വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടുതന്നെ സ്ഥിരമായി നനയ്ക്കാൻ ഡ്രിപ് ഇറിഗേഷൻ സെറ്റ് സ്ഥാപിച്ചിരിക്കുകയാണ്. മൊബൈൽ ആപ്പ് വഴി വീട്ടുകാർക്കുതന്നെ നന നിയന്ത്രിക്കുകയുമാകാം.
ലാൻഡ് സ്കേപ് ആർക്കിടെക്ട് ടീം: നീതി ലിസ്ബെത് അബ്രഹാം, പ്രീതി ജേക്കബ്
Contact : www.ipedesignworkshop.com