വീടിനുള്ളിൽ നിറയെ വെളിച്ചവും പച്ചപ്പും വേണമെന്നതായിരുന്നു സുജിത്തിന്റെയും ആതിരയുടെയും ആവശ്യം. കൂടാതെ, കന്റെംപ്രറി ശൈലിയിലുള്ള വീടും അവരുടെ ആഗ്രഹമായിരുന്നു. ഇവയെല്ലാം പാലിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 1600 ചതുരശ്രയടിയിൽ കൂടാൻ പാടില്ല എന്ന നിർദേശവും കൃത്യമായി പാലിക്കപ്പെട്ടു. ∙ ഒൻപത് സെന്റിൽ

വീടിനുള്ളിൽ നിറയെ വെളിച്ചവും പച്ചപ്പും വേണമെന്നതായിരുന്നു സുജിത്തിന്റെയും ആതിരയുടെയും ആവശ്യം. കൂടാതെ, കന്റെംപ്രറി ശൈലിയിലുള്ള വീടും അവരുടെ ആഗ്രഹമായിരുന്നു. ഇവയെല്ലാം പാലിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 1600 ചതുരശ്രയടിയിൽ കൂടാൻ പാടില്ല എന്ന നിർദേശവും കൃത്യമായി പാലിക്കപ്പെട്ടു.

∙ ഒൻപത് സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് സാദാ ഫൗണ്ടേഷനാണ്. മുറ്റത്ത് മനോഹരമായി ലാൻഡ്സ്കേപ്പിങ് ചെയ്തു. ഇന്റർലോക് ടൈൽ കൊണ്ട് പേവിങ് നൽകി.

ADVERTISEMENT

∙ പൊതുഇടങ്ങളെല്ലാം, തുറന്നിരിക്കുന്ന ഓപ്പൻ പ്ലാൻ ആണ്.

∙ വെളിച്ചം വേണമെന്ന വീട്ടുകാരുടെ ആവശ്യം നിറവേറ്റാൻ വലിയ ജനാലകൾ നൽകി. താഴത്തെയും മുകളിലെയും ലിവിങ് റൂമിന് ടഫൻഡ് ഗ്ലാസ്സ് കൊണ്ടുള്ള ഫിക്സഡ് ജനാലയാണ്.

ADVERTISEMENT

∙ വെളിച്ചത്തിനായി പലയിടത്തും പർഗോള നൽകി. ലിവിങ് റൂമിന്റെ മേൽക്കൂരയിലും ചുമരിലും പർഗോളയുണ്ട്. അടുക്കളയിലും പർഗോള ന ൽകിയിട്ടുണ്ട്.

∙ ലിവിങ് റൂമിൽ രണ്ട് കോർട്‌യാർഡ് നൽകി. വീടിനുള്ളിൽ പച്ചപ്പ് വേണമെന്ന വീട്ടുകാരുടെ ആഗ്രഹം കോർട്‌യാർഡ് വഴിയാണ് സാധിച്ചത്. ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്ക് കോർട്‌യാർഡുകൾക്കു നടുവിലൂടെ നടപ്പാത നൽകി. വീടിനു കൂടുതൽ വലുപ്പം തോന്നാൻ കോർട്‌യാർഡ് സഹായിക്കുന്നു. കോർട്‌യാർഡിനരികിൽ പൂജാ ഏരിയയും ക്രമീകരിച്ചു.

ADVERTISEMENT

∙ സ്റ്റെയർകെയ്സിനു താഴെ കോർട്‌യാർഡ് നൽകി. അവിടെ ഇരിപ്പിടം ഒരുക്കി.

∙ കോർട്‌യാർഡിന്റെ നടപ്പാതയിലും സ്റ്റെയറിനു താഴെയുള്ള കോർട്‌യാർഡിലും ഫ്ലോറിങ്ങിന് ഡിജിറ്റൽ പ്രിന്റുള്ള വിട്രിഫൈഡ് സ്ലാബ് ആണ്.

∙ കറുപ്പ്  വെളുപ്പ് കോംബിനേഷനിലാണ് അടുക്കള. അടുക്കളയുടെ പിൻചുമരിൽ പർഗോള നൽകിയത് അടുക്കള വിശാലമായി തോന്നാൻ സഹായിക്കുന്നു.

∙ എല്ലാ മുറിയിലും ഫോൾസ് സീലിങ് ചെയ്ത് പ്രൊഫൈൽ ലൈറ്റ്, കോവ് ലൈറ്റ്, സ്പോട് ലൈറ്റ് എന്നിവ നൽകി. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ ഹാങ്ങിങ് ലൈറ്റ് നൽകി ഭംഗിയേകി.

∙ പാർട്ടി സ്പേസ് ആക്കാവുന്ന രീതിയിൽ വ ലുപ്പത്തിലാണ് ബാൽക്കണി ഒരുക്കിയത്.

∙ ലിവിങ് റൂമും മാസ്റ്റർ ബെഡ്റൂമും ലാവൻഡർ, പച്ച നിറങ്ങളുടെ കോംബിേനഷനിൽ ഡിസൈൻ ചെയ്തു. ലാവൻഡർ, ഗ്രേ നിറക്കൂട്ടിലാണ് കിടപ്പുമുറിയിലെ വാഡ്രോബ്.

∙ കുട്ടികളുടെ മുറിയുടെ തീം നീലയാണ്. അ തിന് കോൺട്രാസ്റ്റ് ആയി കടും ഓറഞ്ച് നിറത്തിൽ കട്ടിൽ അപ്ഹോൾസ്റ്ററി ചെയ്തു. നീല നിറത്തിലുള്ള വോൾപേപ്പറാണ് ഈ മുറിയുടെ ഹൈലൈറ്റ്. വാഡ്രോബിന് നീല, ഗ്രേ കോംബിനേഷനാണ്. തീമിനിണങ്ങുന്ന കർട്ടനും നൽകി. 

ചിത്രങ്ങൾ: ഹരികൃഷ്ണൻ

PROJECT FACTS:

Area:1600 sqft Owner: ആർ. സുജിത് കുമാർ & ആതിര Location: കിളിമാനൂർ

Design: ന്യൂ ലീഫ് ആർക്ക്, തിരുവനന്തപുരം Email: ash.newleafarch@gmail.com

ADVERTISEMENT