ഉചിതമായ സ്ഥാനത്ത് അനുയോജ്യമായ ആകൃതിയില്‍ സ്റ്റെയർകെയ്സ് വരുമ്പോഴാണ് മികച്ച ഭംഗി കൈവരുന്നത്. സ്റ്റെയർകെയ്സ് ഡിസൈനിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്. പോക്കറ്റിനിണങ്ങിയ ഗോവണി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. 1. ഒരു പടിയുടെ ഘടകങ്ങൾ എന്നു പറയുന്നത് റൈസ്, ത്രെഡ്/ റൺ, നോസിങ്,

ഉചിതമായ സ്ഥാനത്ത് അനുയോജ്യമായ ആകൃതിയില്‍ സ്റ്റെയർകെയ്സ് വരുമ്പോഴാണ് മികച്ച ഭംഗി കൈവരുന്നത്. സ്റ്റെയർകെയ്സ് ഡിസൈനിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഭവിച്ചിട്ടുണ്ട്. പോക്കറ്റിനിണങ്ങിയ ഗോവണി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

1. ഒരു പടിയുടെ ഘടകങ്ങൾ എന്നു പറയുന്നത് റൈസ്, ത്രെഡ്/ റൺ, നോസിങ്,  എന്നിവയാണ്. ഒരു പടിയിൽ നിന്ന് അടുത്തതിലേക്ക് കാലെടുത്തു വയ്ക്കാനുള്ള ഉയരമാണ് റൈസ്. ചവിട്ടുന്ന ഭാഗം അഥവാ പടിയാണ് ത്രെഡ്.  പടിയിൽ നിന്ന് പുറത്തേക്ക് അൽപം തള്ളി നിൽക്കുന്ന ഭാഗമാണ് നോസിങ്.   ഓരോ പടിയുടെയും റൈസ് 15–17 സെമീ ഉയരം വേണം. റൈസിന്റെ അളവ് കുറയുമ്പോൾ പടികളുടെ എണ്ണം കൂടും. അപ്പോൾ കയറാൻ പ്രയാസമാകുമെന്നു മാത്രമല്ല, ചെലവും കൂടും. ത്രെഡിന് 10–12 ഇഞ്ച് നീളം വേണം. 90– 105 സെമീ വരെ വീതിയും. ത്രെഡിന്റെ വീതി കുറയുമ്പോൾ നോസിങ് കൂട്ടി നൽകേണ്ടി വരും.കൈവരികൾക്ക് 90 സെമീ ഉയരം വേണം. കൈവരികളുടെ അഴികൾ തമ്മിലുള്ള അകലം 10 സെമീ കൂടാൻ പാടില്ല. ഈ അളവുകൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗോവണി  കൊണ്ട് പണനഷ്ടം മാത്രമാകും ഫലം.

ADVERTISEMENT

2. കോൺക്രീറ്റ് ഗോവണികളേക്കാൾ മെറ്റൽ ഫ്രെയിമിലുള്ള ഗോവണികളാണ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. ഇതിന് താരതമ്യേന ചെലവ് കുറവാണ്. പടിയായി ഗ്രാനൈറ്റ്, പ്ലൈവുഡ്, തടി, ടൈൽ തുടങ്ങിയവ ഉപയോഗിക്കാം. പഴയ തടിപ്പലകകൾ ആണെങ്കിൽ ചെലവ് വീണ്ടും കുറയ്ക്കാനാകും. പടികളുടെ സ്ഥാനത്ത് തടിയുടെ ഫിനിഷിലുള്ള ടൈലോ മെറ്റലോ കൊടുക്കാം.

3. ഗോവണിപ്പടി ഇരിപ്പിടമായി കൂടി ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്യാം. ആദ്യത്തെ രണ്ടോ മൂന്നോ പടികൾ ആഴവും വീതിയും കൂട്ടി നിർമിച്ചാൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് ഇരിക്കാം.

ADVERTISEMENT

4. ഗോവണിയുടെ കൈവരികളും ചെലവു കൂട്ടുന്ന ഘടകങ്ങളാണ്. തടി, ഗ്ലാസ്, കാസ്റ്റ് അയൺ എന്നിവയെല്ലാം ചെലവ് കൂട്ടും. മുള, മെറ്റൽ പൈപ്പ്, മെറ്റൽ സ്ട്രിങ് എന്നിവ ചെലവു കുറയ്ക്കും.

5. വലിയ ഡിസൈൻ വർക്കുകൾ ഒഴിവാക്കി ലളിതവും നേർരേഖയിലുള്ളതുമായ കൈവരികൾ നൽകാം. ഒരു വശത്ത് മാത്രം ഹാൻഡ്റെയിൽ ആവശ്യമായ വിധം ഡിസൈൻ ചെയ്യാം.

ADVERTISEMENT

6. കാസ്റ്റ് അയണിനു പകരം അലുമിനിയം കൈവരി ഉപയോഗിച്ചാൽ അതേ ഭംഗിയിലും കുറഞ്ഞ ചെലവിലും ഇഷ്ട ഡിസൈൻ നൽകാൻ സാധിക്കും.

7. ഫെറോസിമന്റ് ബീം കാസ്റ്റ് ചെയ്ത് നിർമിക്കുന്ന ഗോവണി ചെലവു കുറയ്ക്കും. റൈസും ത്രെഡും ഉൾപ്പെടുന്ന വിധത്തിലും ത്രെഡ് മാത്രം കൊടുത്തും നിർമിക്കാവുന്ന ഗോവണിയാണിത്. കമ്പിയുടെ ആവശ്യം കുറവായതിനാൽ കോൺക്രീറ്റ് ഗോവണിയേക്കാൾ 20–25 ശതമാനം ചെലവു കുറവാണ് ഫെറോസിമന്റ് ഗോവണിക്ക്.

8. ഫെറോസിമന്റ് സ്ലാബിനു മുകളിൽ തടിയോ ടൈലോ പ്ലൈവുഡോ ഒട്ടിച്ച് ഭംഗി കൂട്ടാം. ചെലവ് വീണ്ടും കുറയ്ക്കണമെങ്കിൽ വെറുതെ പെയിന്റ് അടിച്ചാലും മതി.

9. ട്രെഡീഷനൽ, ഇക്കോഫ്രണ്ട്‌ലി വീടുകളിൽ മുള കൊണ്ടുള്ള ഗോവണി നൽകി ചെലവ് കുറയ്ക്കാം. നന്നായി ട്രീറ്റ് ചെയ്ത മുള കൊണ്ട് ഫ്രെയിം ഉണ്ടാക്കി മെറ്റൽ ക്ലാംപ് ഉപയോഗിച്ച് പടികൾ ഘടിപ്പിക്കാം. റൈസും ത്രെഡും മുള കൊണ്ട് ചെയ്തെടുക്കാം. കോൺക്രീറ്റ് ഗോവണിയേക്കാൾ 25–30 ശതമാനം വരെ ചെലവ് കുറവാണ് ഇതിന്.

10. ചെറിയ വീടുകളിൽ കോൺക്രീറ്റ് ഗോവണി നൽകിയാൽ ഗോവണിയുടെ താഴത്തെ സ്ഥലം പ്രയോജനപ്പെടുത്താം. സ്റ്റോറേജ്, ബാത്റൂം എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

11. രണ്ടിടങ്ങളെ തമ്മിൽ വേർതിരിക്കാനായി കോൺക്രീറ്റ് ഗോവണി നൽകാം. ഗോവണിയുടെ ചുമരിന്റെ മറുവശം മറ്റൊരു മുറിയുടെ ഭാഗമായി വരുന്ന വിധം ഡിസൈൻ ചെയ്യുന്നതോ അല്ലെങ്കിൽ ടിവി യൂണിറ്റ് നൽകുന്നതോ പണം ലാഭിക്കാൻ മികച്ച മാർഗങ്ങളാണ്.

ADVERTISEMENT