ഇവിടെയിരുന്നാണ് പഠിക്കുന്നതെങ്കില് ഒന്നും തലയിൽ കയറില്ല: പഠനമുറി സജ്ജീകരിക്കാൻ അറിയണം 5 കാര്യങ്ങൾ How to setup a study room?
എത്ര നേരം പഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എവിടെയിരുന്നു പഠിക്കുന്നു എന്നതും. ചില സ്ഥലങ്ങളിൽ ഇരുന്നാൽ മനസ്സിന് ഏകാഗ്രത ലഭിക്കില്ല, ആകെപ്പാടെ ഒരു അസ്വസ്ഥതയായിരിക്കും. ചിലയിടത്ത് ഇരുന്നാൽ പെട്ടെന്ന് ഉറക്കം വരും. അതിശയിപ്പിക്കുന്ന ഉണർവും ഉന്മേഷവും ആയിരിക്കും ചില സ്ഥലങ്ങൾ സമ്മാനിക്കുക.

എത്ര നേരം പഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എവിടെയിരുന്നു പഠിക്കുന്നു എന്നതും. ചില സ്ഥലങ്ങളിൽ ഇരുന്നാൽ മനസ്സിന് ഏകാഗ്രത ലഭിക്കില്ല, ആകെപ്പാടെ ഒരു അസ്വസ്ഥതയായിരിക്കും. ചിലയിടത്ത് ഇരുന്നാൽ പെട്ടെന്ന് ഉറക്കം വരും. അതിശയിപ്പിക്കുന്ന ഉണർവും ഉന്മേഷവും ആയിരിക്കും ചില സ്ഥലങ്ങൾ സമ്മാനിക്കുക. ചുറ്റുപാടുകൾക്ക് നമ്മുടെ ഊർജ്ജനിലയെ സ്വാധീനിക്കാൻ കഴിയും എന്നതിനാൽ ഏറെ കരുതലോടെ വേണം പഠനമുറി സജ്ജീകരിക്കാനും പഠിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കാനും.
∙ വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗമാണ് പഠനമുറിക്ക് ഏറ്റവും അനുയോജ്യം. സ്റ്റഡി റൂം പ്രത്യേകമായി ഒരുക്കുന്നില്ലെങ്കിൽ ഇവിടെയുള്ള കിടപ്പുമുറിയിൽ സ്റ്റഡി സ്പേസ് ക്രമീകരിക്കാം. ഇരുനിലവീടാണെങ്കിൽ ചെറിയ കുട്ടികൾക്ക് വീടിന്റെ താഴത്തെ നിലയിൽ തന്നെ സ്റ്റഡി സ്പേസ് ഒരുക്കുന്നതാണ് നല്ലത്.
∙ കിഴക്ക് അല്ലെങ്കിൽ വടക്ക് ദർശനമായി പഠിക്കാനിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ രീതിയിൽ വേണം പഠനമേശ ക്രമീകരിക്കാൻ.
ശ്രദ്ധ, ഓർമശക്തി എന്നിവ ലഭിക്കാൻ ഇതു സഹായിക്കും.
∙ വെള്ള, ഇളംപച്ച പോലെയുള്ള നിറങ്ങളാണ് പഠനമുറിക്ക് അനുയോജ്യം. കടുംനിറങ്ങൾ ഏകാഗ്രത നഷ്ടപ്പെടുത്തും. വലിയ നിലക്കണ്ണാടിയും ഒഴിവാക്കാം.
∙ നിഴലുണ്ടാകാത്തതും കണ്ണിലേക്ക് നേരിട്ടു പതിക്കാത്തതുമായ രീതിയിൽ വേണം ലൈറ്റ് നൽകാൻ. ചെറിയ അക്ഷരങ്ങൾ പോലും വ്യക്തമായി വായിക്കാൻ കഴിയുന്ന വെളിച്ചം ഉറപ്പാക്കണം. സ്വാഭാവിക വെളിച്ചം, കാറ്റ് എന്നിവ കടക്കുന്നതിനുളള ജനാലകൾ പഠനമുറിയിലുണ്ടാകണം.
∙ തടികൊണ്ടുള്ള സ്റ്റഡി ടേബിൾ, കസേര എന്നിവയാണ് ഏറ്റവും അനുയോജ്യം. മഴസമയത്തും മറ്റും സ്റ്റീൽ ഫർണിച്ചറിൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഗ്ലാസ്സ്, പ്ലാസ്റ്റിക് തുടങ്ങിയ മെറ്റീരിയലിനെ അപേക്ഷിച്ച് ‘കംഫർട് ഫീൽ’ നൽകുക തടിയായിരിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. മനോജ് എസ്. നായർ
വാസ്തുശാസ്ത്ര വിദഗ്ധൻ