ടൈലിന്റെ വിലക്കുറവ് മുതലാക്കാം ; ടേബിൾ ടോപ് മുതൽ ടെറസ്സിൽ വരെ ടൈൽ ഒട്ടിക്കാം
ടൈൽ വിപണിയിൽ വിലക്കുറവിന്റെ കാലമാണിപ്പോൾ. ചതുരശ്രയടിക്ക് 30 രൂപ മുതൽ ടൈൽ ലഭിക്കും. അതുകൊണ്ടുതന്നെ വീടുപണിയുകയോ പുതുക്കുകയോ ചെയ്യുന്നവർക്ക് ധൈര്യമായി ടൈലിനെ കൂട്ടുപിടിക്കാം. ഗ്രാനൈറ്റ്, മാർബിൾ, തടി, കൃത്രിമവും പ്രകൃതിദത്തവുമായ കല്ലുകൾ തുടങ്ങി എന്തിനും പകരം വയ്ക്കാൻ ഇന്നു ടൈലിനു സാധിക്കും. പുതു

ടൈൽ വിപണിയിൽ വിലക്കുറവിന്റെ കാലമാണിപ്പോൾ. ചതുരശ്രയടിക്ക് 30 രൂപ മുതൽ ടൈൽ ലഭിക്കും. അതുകൊണ്ടുതന്നെ വീടുപണിയുകയോ പുതുക്കുകയോ ചെയ്യുന്നവർക്ക് ധൈര്യമായി ടൈലിനെ കൂട്ടുപിടിക്കാം. ഗ്രാനൈറ്റ്, മാർബിൾ, തടി, കൃത്രിമവും പ്രകൃതിദത്തവുമായ കല്ലുകൾ തുടങ്ങി എന്തിനും പകരം വയ്ക്കാൻ ഇന്നു ടൈലിനു സാധിക്കും. പുതു ഡിസൈനുകളും ഫിനിഷുകളും വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ടൈൽ വിപണിയിലെ പുതിയ വിശേഷങ്ങൾ അറിയാം.
മേശയിലും കൗണ്ടർടോപ്പിലും
തടി, ഗ്ലാസ്, മാർബിൾ എന്നിവയ്ക്കു പകരം ഡൈനിങ് ടേബിളിന്റെ ടോപ്പിന് ഇപ്പോൾ ടൈൽ ലഭ്യമാണ്. അടുക്കളയിലെ കൗണ്ടർടോപ്പിനും ടൈൽ ഉപയോഗിക്കാം. ഒട്ടേറെ നിറങ്ങളിലും ഡിസൈനുകളിലും ലഭിക്കുമെന്നതാണ് ഇതിന്റെ മേന്മ. കൗണ്ടർടോപ്പിനും ഡാഡോയിങ്ങിനും ഒരേ ടൈൽ ഉപയോഗിക്കുന്നതും ട്രെൻഡ് ആണ്. അടുക്കളയ്ക്ക് കൂടുതൽ വലുപ്പവും വൃത്തിയും തോന്നാൻ സഹായിക്കും. 15 എംഎം ആണ് കനം. ഗ്ലോസി, മാറ്റ്, ലപോത്ര ഫിനിഷുകളിൽ എട്ട്, എട്ടേകാൽ, 10 അടി നീളത്തിൽ സ്ലാബ് സൈസിലും 6x4 അടി വലുപ്പത്തിൽ ടൈൽ സൈസിലും ലഭിക്കും. സ്ലാബ് സൈസിന് ചതുരശ്രയടിക്ക് 200 രൂപ മുതലും ടൈൽ സൈസിന് ചതുരശ്രയടിക്ക് 220 രൂപ മുതലും വില വരും.
ചൂട് കുറയ്ക്കാൻ ടൈൽ
വീടിനുള്ളിൽ ചൂട് എങ്ങനെയെല്ലാം കുറയ്ക്കാം എന്നാണ് പുതിയ കാലത്തെ ആലോചന. അതിനൊരു മാർഗമാണ് ചൂട് കുറയ്ക്കാനുള്ള റൂഫ് ടൈൽ. ടെറസിൽ ഇത് ഒട്ടിച്ചാൽ അകത്ത് മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെയും പുറത്ത് 20 ഡിഗ്രി വരെയും ചൂട് കുറയ്ക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഈ ടൈൽ വെള്ളം വലിച്ചെടുക്കില്ല. റൂഫ്, പേവ്മെന്റ്, ബാൽക്കണി, കോർട്‌യാർഡ് തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിക്കാം. 2x2 അടിയിൽ ലഭിക്കുന്ന ടൈലിന്റെ വില ചതുരശ്രയടിക്ക് 70 രൂപ മുതൽ.
ട്രോപ്പിക്കൽ, മൊറോക്കൻ, സിമന്റ്
ട്രോപ്പിക്കൽ ഡിസൈനിന് ആരാധകർ ഏറിയതോടെ ആ പാറ്റേണിലുള്ള ടൈലുകൾ രംഗത്തെത്തിയിട്ടുണ്ട്. പൂക്കളുടെ ഡിസൈനിലുള്ള ഈ ടൈലുകൾ ബാത്റൂമിന്റെ ഭിത്തികൾക്ക് അനുയോജ്യമാണ്. 4x2 അടി അളവിൽ ലഭിക്കുന്ന ടൈലിന്റെ വില ചതുരശ്രയടിക്ക് 60 രൂപ മുതലാണ്.
മൊറോക്കൻ ഡിസൈൻ, സിമന്റ് ഫിനിഷ് ടൈലുകൾ എന്നിവ െട്രൻഡ് ആണ്. കോർട്‍യാർഡ്, അടുക്കളയിലെ ഡാഡോയിങ്, ബാത്റൂം എന്നിവിടങ്ങളിലും ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിലും മൊറോക്കൻ ടൈൽ ഉപയോഗിക്കാം. 1x1, 2x2 അടി വലുപ്പത്തിൽ ലഭിക്കും. വില: ചതുരശ്രയടിക്ക് 60 രൂപ മുതൽ. 4x2 അടി വലുപ്പത്തിൽ ലഭിക്കുന്ന സിമന്റ് ഫിനിഷ് ടൈലിന് ചതുരശ്രയടിക്ക് 65 രൂപ മുതലാണ് വില.
ലിനൻ ടെക്സ്ചറിൽ ചുവപ്പ്, പച്ച, നീല, ബെയ്ജ്, ഗ്രേ തുടങ്ങി എട്ടോളം പ്ലെയിൻ നിറങ്ങളിലുള്ള ടൈലും പുതുമയാണ്. ഹൈലൈറ്റ് ചെയ്യേണ്ട നിലവും ചുമരും നിറപ്പകിട്ടുള്ളതാക്കാം. 6x4, 4x2 അടി വലുപ്പത്തിൽ ലഭിക്കുന്ന ഇവയ്ക്ക് ചതുരശ്രയടിക്ക് 80 രൂപ മുതലാണ് വില.
കടപ്പാട്: സൊമാനി എക്സ്പീരിയൻസ് സെന്റർ, പാലാരിവട്ടം, കൊച്ചി