എസി ഇല്ലാതെ എങ്ങനെ ഈ വേനൽക്കാലം മുന്നോട്ടു പോകും? എസി തിരഞ്ഞെടുക്കും മുൻപ് ചിലത് ശ്രദ്ധിക്കണം. Importance of choosing the right AC for your home
കടുത്ത വേനലാണ് വരുന്നത്. ഫ്രിജും സ്മാർട്ഫോണുമൊക്കെ പോലെ അത്യാവശ്യമുള്ള ഗൃഹോപകരണമായി മാറുകയാണ് എസിയും. പുതുതായി എസി വാങ്ങുന്നവർക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും. സ്പ്ലിറ്റ് എസിയോ വിൻഡോ എസിയോ ? സ്പ്ലിറ്റ് എസിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മുറിയുടെ അകത്ത് കാണുന്ന ഒരു ഭാഗവും പുറത്ത്
കടുത്ത വേനലാണ് വരുന്നത്. ഫ്രിജും സ്മാർട്ഫോണുമൊക്കെ പോലെ അത്യാവശ്യമുള്ള ഗൃഹോപകരണമായി മാറുകയാണ് എസിയും. പുതുതായി എസി വാങ്ങുന്നവർക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും. സ്പ്ലിറ്റ് എസിയോ വിൻഡോ എസിയോ ? സ്പ്ലിറ്റ് എസിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മുറിയുടെ അകത്ത് കാണുന്ന ഒരു ഭാഗവും പുറത്ത്
കടുത്ത വേനലാണ് വരുന്നത്. ഫ്രിജും സ്മാർട്ഫോണുമൊക്കെ പോലെ അത്യാവശ്യമുള്ള ഗൃഹോപകരണമായി മാറുകയാണ് എസിയും. പുതുതായി എസി വാങ്ങുന്നവർക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും. സ്പ്ലിറ്റ് എസിയോ വിൻഡോ എസിയോ ? സ്പ്ലിറ്റ് എസിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മുറിയുടെ അകത്ത് കാണുന്ന ഒരു ഭാഗവും പുറത്ത്
കടുത്ത വേനലാണ് വരുന്നത്. ഫ്രിജും സ്മാർട്ഫോണുമൊക്കെ പോലെ അത്യാവശ്യമുള്ള ഗൃഹോപകരണമായി മാറുകയാണ് എസിയും. പുതുതായി എസി വാങ്ങുന്നവർക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
സ്പ്ലിറ്റ് എസിയോ വിൻഡോ എസിയോ ?
സ്പ്ലിറ്റ് എസിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മുറിയുടെ അകത്ത് കാണുന്ന ഒരു ഭാഗവും പുറത്ത് ഘടിപ്പിക്കേണ്ട ഒരു യൂണിറ്റും. ഇതിൽ പുറത്തെ യൂണിറ്റ് ചൂടു വായു പുറംതള്ളുകയും അകത്തെ യൂണിറ്റ് തണുത്ത കാറ്റിനെ നൽകുകയും ചെയ്യുന്നു. താരതമ്യേന ചെറിയ യൂണിറ്റ് ആണ് സ്പ്ലിറ്റ് എസിയുടത്. ഭിത്തിയുടെ മുകൾവശത്ത് വയ്ക്കുന്നതിനാൽ സ്ഥലനഷ്ടമോ കാഴ്ചയ്ക്ക് അഭംഗിയോ ഉണ്ടാകുന്നില്ല. ശബ്ദരഹിതമായിത്തന്നെ കൂടുതൽ തണുപ്പുതരുന്നത് സ്പ്ലിറ്റ് എസിയാണ്. വിൻഡോ എസിയെ അപേക്ഷിച്ച് വിലയൽപം കൂടും എന്നതാണ് സ്പ്ലിറ്റിന്റെ ന്യൂനത. എങ്കിൽപ്പോലും സ്പ്ലിറ്റ് എസിയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്.
ഭിത്തിയിൽ ഒരു ജനലിന്റെ വലുപ്പം തന്നെ അപഹരിക്കും എന്നതാണ് വിൻഡോ എസിയുടെ പ്രധാന അപാകത. മുറിയുടെ ഭംഗി അപഹരിക്കും. ശബ്ദം കൂടുതലാണ്. താരതമ്യേന ചെലവു കുറവാണെങ്കിലും മേൽപറഞ്ഞ പ്രശ്നങ്ങൾ വിൻഡോ എസിയുടെ പ്രചാരം കുറയ്ക്കുന്നു.
ഇൻവേർട്ടർ എസി ആവശ്യമുണ്ടോ?
സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ എസിയെ ഇൻവേർട്ടർ, നോൺ ഇൻവേർട്ടർ എന്നിങ്ങനെ തരം തിരിക്കാം. ഇൻവേർട്ടർ എസി, കംപ്രസറിന്റെ സ്പീഡ് നിയന്ത്രിച്ച് താപനില ക്രമീകരിക്കുന്നു. അതിനാൽ വൈദ്യുതിയുടെ അധിക ഉപയോഗം തടയുന്നു. നോൺ ഇൻവേർട്ടർ എസിക്ക് വില താരതമ്യേന കുറവാണെങ്കിലും ഉപയോഗിക്കുമ്പോൾ വൈദ്യുതി ചാർജ് താരതമ്യേന കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഭാവിയിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. ഇൻവേർട്ടർ സ്പ്ലിറ്റ് എസിയാണ് നമ്മുടെ നാട്ടിലെ വീടുകളിലേക്കു നല്ലത്.
മുറിയുടെ വലുപ്പവും എസിയുടെ കപ്പാസിറ്റിയും തമ്മിൽ ...
സ്പ്ലിറ്റ് എസിയുടെ കാര്യത്തിൽ 120 ചതുരശ്രയടിവരെ വലുപ്പമുള്ള മുറിക്ക് ഒരു ടൺ കപ്പാസിറ്റിയുള്ള എസി മതിയാകും. 170 ചതുരശ്രയടിവരെ വലുപ്പമുള്ള മുറികളിലേക്ക് ഒന്നര ടൺ കപ്പാസിറ്റിയാണ് അനുയോജ്യം. 180 ചതുരശ്രയടിയിൽ കൂടുമ്പോൾ രണ്ട് ടൺ തിരഞ്ഞെടുക്കാം.
കോയിൽ ഏതുവേണം?
തീർച്ചയായും കോപ്പർ കോയിൽ തന്നെ വേണം. പ്രമുഖ ബ്രാൻഡുകൾ എല്ലാം അവരുടെ എസികളിൽ കോപ്പർ കോയിലാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ചെലവു കുറയ്ക്കാൻ ചില കമ്പനികൾ അലുമിനിയം കോയിൽ ഉപയോഗിക്കാറുണ്ട്. മുറിയിലെ ചൂട് പുറത്തേക്കു കളയാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും കോപ്പർ കോയിലിനോളം വരില്ല മറ്റൊന്നും. ഈടു കൂടുതലും അറ്റകുറ്റപ്പണികൾ താരതമ്യേന എളുപ്പവുമാണ് കോപ്പറിന്. ഇന്ത്യൻ കാലാവസ്ഥയിലും തുരുമ്പിന്റെ ശല്യം ഉണ്ടാകില്ല. അലുമിനിയം കോയിൽ താൽക്കാലിക ലാഭം തരുമെങ്കിലും പിന്നീട് വൈദ്യുതി ഉപയോഗം കൂടാനും എസിയുടെ ഈട് കുറയാനുമൊക്കെ വഴിയൊരുക്കും.
സ്റ്റാർ റേറ്റിങ് നോക്കണോ?
സ്റ്റാർ റേറ്റിങ് നോക്കി വേണം എസി വാങ്ങാൻ. ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻസി റേഷ്യോ (ISEER) അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് സ്റ്റാർ റേറ്റിങ് നൽകുന്നത്. 1–5 സ്റ്റാർ വരെയാണുള്ളത്. ഉയർന്ന എനർജി എഫിഷ്യൻസി അഞ്ച് സ്റ്റാറും താഴ്ന്ന എനർജി എഫിഷ്യൻസി സ്റ്റാർ റേറ്റിങ് ഒന്നും നൽകുന്നു. മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിച്ചതിനാൽ 2026ൽ ഉത്പാദിപ്പിക്കുന്ന എസികളിൽ അഞ്ച് സ്റ്റാർ റേറ്റിങ് ഉണ്ടെങ്കിൽ കാര്യക്ഷമത കൂടുതൽ മെച്ചമായിരിക്കും. കഴിഞ്ഞ വർഷം നിർമിച്ച എസിയുടെ അഞ്ച് സ്റ്റാറിനു തത്തുല്യമാണ് ഇപ്പോഴത്തെ മൂന്ന്–നാല് സ്റ്റാർ റേറ്റിങ്.
എസിയിലെ എഐ
എഐയുടെ സഹായത്തോടെ ചൂട്, മഴ എന്നിങ്ങനെ കാലാവസ്ഥ അനുസരിച്ചും ഉപയോഗിക്കുന്നവരുടെ ദിനചര്യ അനുസരിച്ചും സ്വയം ക്രമീകരിക്കുന്ന സൗകര്യങ്ങൾ പുതിയ എസികളിൽ ലഭ്യമാണ്. സ്മാർട്ട് ഫോണിലൂടെയോ ശബ്ദത്തിലൂടെയോ എസി നിയന്ത്രിക്കാനാവും. ചർമത്തെ ബാധിക്കാത്ത രീതിയിൽ ഇൗർപ്പം നിയന്ത്രിക്കാനും വായുമലിനീകരണം കൂടിയ സ്ഥലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ എസികളിൽ സംവിധാനമുണ്ട്.