ഉപേക്ഷിച്ച തടി കൊണ്ടു മാത്രമാണ് ഈ വീടിന്റെ നിർമാണം ; അതും വയനാടിന്റെ ഭൂപ്രകൃതിയെ ഒട്ടും നോവിക്കാതെ A Symphony of Recycled Wood: Building a Greener Future in Wayanad
സെക്കെൻഡ് ഹോം എന്ന പേരിൽ തുടങ്ങി, സ്ഥിരം താമസിക്കാനുള്ള ഇടം എന്ന നിലവരെയെത്തിയ ഈ വീട് പതിവു വഴികളിലൂടെ സഞ്ചരിച്ചല്ല പൂർത്തിയായത്. വയനാട്ടിലെ സ്ഥലത്ത് ഒരു വെക്കേഷൻ ഹോം എന്ന ആവശ്യവുമായാണ് ആലുവ സ്വദേശിയായ എ.കെ. നസീർ ആർക്കിടെക്ട് ടീമിനെ ബന്ധപ്പെടുന്നത്. സുസ്ഥിരനിർമാണം ( Sustainable Architecture) എന്ന

സെക്കെൻഡ് ഹോം എന്ന പേരിൽ തുടങ്ങി, സ്ഥിരം താമസിക്കാനുള്ള ഇടം എന്ന നിലവരെയെത്തിയ ഈ വീട് പതിവു വഴികളിലൂടെ സഞ്ചരിച്ചല്ല പൂർത്തിയായത്. വയനാട്ടിലെ സ്ഥലത്ത് ഒരു വെക്കേഷൻ ഹോം എന്ന ആവശ്യവുമായാണ് ആലുവ സ്വദേശിയായ എ.കെ. നസീർ ആർക്കിടെക്ട് ടീമിനെ ബന്ധപ്പെടുന്നത്. സുസ്ഥിരനിർമാണം ( Sustainable Architecture) എന്ന ആശയം അവതരിപ്പിച്ചപ്പോൾ അത് വീട്ടുകാരനും താൽപര്യമായി. അങ്ങനെയാണ് ഈ തടി വീടിന്റെ തുടക്കം.
മരങ്ങൾ ഒന്നുംതന്നെ മുറിക്കുകയോ തട്ടുകൾ നിരത്തുകയോ വേണ്ട എന്നതിൽ തർക്കമില്ലായിരുന്നു. മാത്രവുമല്ല, പ്രകൃതിയെ ഹനിക്കാത്ത നിർമാണസാമഗ്രി എന്ന നിലയിൽ തടി നിർമാണത്തിന് ഉപയോഗിക്കാം എന്നും തീരുമാനമായി.
ഉപേക്ഷിച്ച തടി ശേഖരിച്ച് ട്രീറ്റ് ചെയ്ത് നിർമാണത്തിന് ഉപയോഗിക്കുകയായിരുന്നു. പലതരം തടികളുണ്ട് ഇതിൽ. പാഴ്ത്തടി എന്ന പേരിൽ മരമില്ലുകാർ കളഞ്ഞ തടി, ചിതൽ വന്ന് പല ഭാഗങ്ങളും ദ്രവിച്ച പലകകൾ, പീഞ്ഞപ്പെട്ടി... അങ്ങനെ കിട്ടാവുന്ന തടിയെല്ലാം ശേഖരിച്ച് പ്ലോട്ടിൽ തന്നെയിട്ട് ഡീസൽ കൊണ്ടു വൃത്തിയാക്കിയശേഷം ട്രീറ്റ് ചെയ്ത് ആയുസ്സും ആരോഗ്യവും കൂട്ടി.
കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിരുന്നു. ഉറപ്പിനെക്കുറിച്ച് സംശയമുള്ള ചിലയിടത്തെ ബീമുകൾക്കു മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്. മിക്ക ബീമുകളും ട്രീറ്റ് ചെയ്ത തെങ്ങിൻതടികൊണ്ടാണ്.
ഭിത്തിയും പാർട്ടീഷനുകളും ഇന്റീരിയർ ഫിനിഷുമെല്ലാം ട്രീറ്റ് ചെയ്ത തടിതന്നെ. ചില പഴയ വാതിലുകളെല്ലാം അതേപടി ഉപയോഗിച്ചിട്ടുണ്ട്. ആന്റിക് കസേരകളും പഴയ ഫർണിച്ചറും കയറ്റുകട്ടിലും പഴയ പത്തായവുമൊക്കെ ഇവിടെ പുനരുപയോഗിച്ചു. അതായത്, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ പോലും ആന്റിക്/ ആർട്ടിസ്റ്റിക് സ്പർശമുള്ളവയാണ്.
ഒരു ആർട്ട് ഗാലറി എന്ന രീതിയിൽ വീട്ടുകാരന്റെ ആന്റിക്/ആർട്ട് ശേഖരത്തിലെ പല സാധനങ്ങളും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നു. ലിവിങ്–ഡൈനിങ്–ഓപ്പൺ കിച്ചൺ എന്നിവയടങ്ങിയ യൂണിറ്റും ബെഡ്റൂമുമെല്ലാം മുകളിൽ ക്രമീകരിച്ചിരിക്കുന്നു. പ്രധാന മുറികളെല്ലാം മുകളിലെ നിലയിൽ ആയതിനാൽ വൃക്ഷത്തലപ്പുകളിലേക്കാണ് കാഴ്ച.
Plot: 1.2 Acre
Area: 1100 sqft
Owner: A.K. Naseer
Location: Padinjarethara, Wayanad
Architect Team :
Anoop Sukumaran, Vishnu Bharadwaj,
Anas Ahmed Mosafi, Roshan Nagena
Studio: Vara Creative Collective
Email: info@varacc.com