തറപണി കഴിഞ്ഞ് എങ്ങനെ മുന്നോട്ടു പോകുമെന്ന് ഭയം തോന്നി ; മനപ്പൊരുത്തം മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം Classic Kerala Architecture Meets Modern Needs in Mavelikkara
മാവേലിക്കരയിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനെ, അടിത്തറ കഴിഞ്ഞ ശേഷം ഏറ്റെടുത്ത്, ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസ് ഒറ്റനിലയിലേക്കും പരമ്പരാഗത കേരളീയ ശൈലിയിലേക്കും മാറ്റി രൂപകൽപ്പന ചെയ്തതിനെക്കുറിച്ചാണ് ഈ ലേഖനം. 2900 ചതുരശ്രയടിയിൽ നിന്ന് 2100 ചതുരശ്രയടിയിലേക്ക് ചുരുക്കിയ ഈ വീടിന്, റോഡും പ്ലോട്ടും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കാൻ കരിങ്കല്ലിൽ നിർമ്മിച്ച മതിൽ and കാർപോർച്ചിനായി റാംപ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ കേന്ദ്രബിന്ദുവായി കോർട്‍യാർഡ് ക്രമീകരിച്ച്, എല്ലാ മുറികളിലേക്കും അതിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ വീട് നിർമ്മിച്ചു. ഇഷ്ടിക ഭിത്തികളും തേക്കും അക്കേഷ്യയും കൊണ്ടുള്ള തടിപ്പണികളും, വർളി പെയിന്റിംഗും ആന്റിക് ഫർണിച്ചറുകളും വീടിന് തനതായ ഭംഗി നൽകുന്നു.

ആദ്യത്തെ കുറച്ചുനാൾ കഴിഞ്ഞ ശേഷമാണ് മാവേലിക്കരയിലുള്ള ഈ വീടിന്റെ യാത്രയിൽ ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസ് പങ്കാളികളാകുന്നത്, കൃത്യമായി പറഞ്ഞാൽ അടിത്തറയുടെ നിർമാണം കഴിഞ്ഞശേഷം.
പുതിയ തുടക്കം
മറ്റൊരു കോൺട്രാക്ടർ ഏറ്റെടുത്ത് പണി ആരംഭിച്ചെങ്കിലും നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ‘‘അങ്ങനെയൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങൾ പൊങ്ങിവരാതിരിക്കാൻ പ്രധാന കാരണം വീട്ടുകാരുടെയും ഞങ്ങളുടെയും ആശയങ്ങൾ തമ്മിലുള്ള പൊരുത്തമായിരുന്നു,’’ ഡിസൈനർമാരായ റാസിമും അരുണും പറയുന്നു.
അടിത്തറ നിർമാണം വരെ ഏകദേശം പത്ത് ലക്ഷത്തോളം ചെലവാക്കിക്കഴിഞ്ഞിരുന്നതിനാൽ അതേ അടിത്തറയിൽതന്നെ തുടർന്നു വരുന്ന രീതിയിലേക്ക് വീടിന്റെ ഡിസൈൻ മാറ്റിയെടുക്കുകയായിരുന്നു. പ്ലോട്ടിൽ നേരത്തേയുണ്ടായിരുന്ന വീട് പൊളിക്കാതെ, അതിനു മുന്നിലാണ് പുതിയ വീട് പണിഞ്ഞത്.
മതിൽ മുതൽ
റോഡ് നിരപ്പിൽ നിന്ന് അഞ്ച് അടി പൊക്കത്തിലാണ് പ്ലോട്ട്. റോഡും പ്ലോട്ടും തമ്മിലുള്ള നിരപ്പുവ്യത്യാസം പരിഹരിക്കാനോ ഫലപ്രദമായി ഉപയോഗിക്കാനോ ഉള്ള ശ്രമം ആദ്യത്തെ പ്ലാനിൽ നടത്തിയിട്ടില്ലായിരുന്നു. തട്ടാക്കി നിർമിച്ച ഒരു കരിങ്കൽ മതിൽ കൊണ്ട് ഭൂമിയുടെ നിരപ്പുവ്യത്യാസം പരിഹരിച്ചു.
കാർപോർച്ചില്ല എന്നത് പഴയ പ്ലാനിന്റെ പോരായ്മയായിരുന്നു. റോഡും വീടും തമ്മിലുള്ള ദൂരം വെറും നാല് മീറ്റർ മാത്രമായിരുന്നതിനാൽ റോഡിൽ നിന്ന് അഞ്ച് അടി നീളത്തിൽ പറമ്പിലേക്ക് ഒരു റാംപ് നിർമിച്ച് കാർപോർച്ച് ഉൾപ്പെടുത്തി.
ഇരുനിലയിൽ നിന്ന് ഒറ്റനിലയിലേക്ക്
2900 ചതുരശ്രയടിയുള്ള ഇരുനില വീടിനുള്ള പ്ലാന്‍ ആയിരുന്നു പഴയ കോൺട്രാക്ടർ തയാറാക്കിയത്. കിടപ്പുമുറികളോടു ചേർന്ന് ഡ്രസ്സിങ് ഏരിയയും കോർട്‌യാർഡുമെല്ലാം കൂട്ടിച്ചേർത്തെങ്കിലും 800 ചതുരശ്രയടി കുറച്ച് 2100 ചതുരശ്രയടിയാക്കി. കൂടാതെ, ഒറ്റ നിലയിൽ മുറികളെല്ലാം ക്രമീകരിക്കുകയും ചെയ്തു.
കേന്ദ്രം കോർട്‌യാർഡ്
കേന്ദ്രഭാഗമായ കോർട്‌യാർഡിലേക്ക് മുറികളെല്ലാം തുറക്കുന്ന വിധത്തിലാണ് വീടിന്റെ ഡിസൈൻ. വർക്ഏരിയയുടെ വാതിൽ ഒഴികെ എല്ലാ ഭാഗത്തേക്കും കോർട്‌യാർഡിൽ നിന്നു കാഴ്ചയെത്തും. ഡൈനിങ് റൂമിൽ നിന്നാണ് കോർട്‌യാർഡിലേക്ക് ഇറങ്ങാനുള്ള വാതിൽ എങ്കിലും ഗെസ്റ്റ് റൂമില്‍ നിന്നും ഫാമിലി ലിവിങ്ങിൽ നിന്നും കോർട്‌യാർഡിലേക്ക് കാഴ്ചയുണ്ട്. മുകളിൽ പൂർണമായി തുറന്ന, മഴ നനയുന്ന കോർട്‌യാർഡാണ്. സുരക്ഷയ്ക്കായി നിർമിച്ച സ്റ്റീൽ ഗ്രില്ലിലുള്ള ഡിസൈനിൽ പെയിന്റടിച്ച് ഭംഗിയാക്കി.
ട്രെഡീഷണൽ ശൈലിയിൽ
മൂന്ന് കിടപ്പുമുറികളോടു കൂടിയ ഒറ്റനില വീട് വീട്ടുകാരുടെ ആഗ്രഹപ്രകാരം ട്രെഡീഷണൽ കേരള ശൈലിയിൽ നിർമിച്ചു. മേൽക്കൂര വാർത്തശേഷം മുകളിൽ ട്രസ്സ് ചെയ്യുകയായിരുന്നു. ഇഷ്ടിക കൊണ്ടാണ് ഭിത്തികളുടെ നിർമാണം. തേക്കും അക്കേഷ്യയും തടിപ്പണിക്ക് ഉപയോഗിച്ചു.
ഇന്റീരിയറിൽ സ്ഥാപിച്ച പല തൂണുകളും ആന്റിക് വിളക്കുകളുമെല്ലാം പഴയ വീടുകൾ പൊളിക്കുന്നിടത്തു നിന്നു വാങ്ങിയതാണ്. വീടിന് ട്രെഡീഷണൽ ഭംഗി കൂട്ടുന്നതിൽ ഭിത്തിയിൽ ചെയ്ത വർളി പെയിന്റിങ്ങിനും വലിയ പങ്കുണ്ട്. തടി ഫർണിച്ചർ ഡിസൈൻ കൊടുത്ത് നിർമിക്കുകയായിരുന്നു.
പുതിയതായി നിർമാണം ഏറ്റെടുത്ത കോൺട്രാക്ടർ വിനോദിന്റെ ആത്‌മാർഥത വീടിന്റെ വിജയകരമായ നിർമാണത്തിൽ വലിയ പങ്കുവഹിച്ചെന്ന് ഡിസൈനർ ടീം പറയുന്നു.
Area: 2100 sqft Plot: 18 cent Owner: പ്രവീൺ & ശ്രീലേഖ Location: മാവേലിക്കര
Design: എൻ. റാസിം, അരുൺ ഡിസൈനർ ടീം Insight Architectural ideas, കുണ്ടറ, കൊല്ലം Email: insightteam2012@gmail.com