ഓഫിസ് ആയാൽ ഇങ്ങിനെ വേണം, രണ്ടാമതൊന്ന് നോക്കാന് പ്രേരിപ്പിക്കുന്ന കിടിലൻ ലുക്ക്, ചെലവ് കുറച്ച് ഒരുക്കിയ ആർക്കിടെക്ട് റമീസ് മാജിക്
മനോഹരമായ വീടുകളും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്ന ആർക്കിടെക്ടിന്റെ ഓഫീസ് വലിയ പുതുമയൊന്നും കാണാറില്ല, എന്നാൽ അടുത്ത കാലത്തായി ഇതിന് മാറ്റം വന്നിട്ടുണ്ട്. രണ്ടാമതൊന്ന് നോക്കാൻ തോന്നിക്കുന്ന തരത്തിലാണ് പല ബിൽഡിങ്ങുകളുടെയും എക്സ്റ്റീരിയർ, വീടാണോ എന്ന് സംശയം തോന്നുന്ന ഡിസൈൻ. മുന്നിലെത്തുന്ന

മനോഹരമായ വീടുകളും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്ന ആർക്കിടെക്ടിന്റെ ഓഫീസ് വലിയ പുതുമയൊന്നും കാണാറില്ല, എന്നാൽ അടുത്ത കാലത്തായി ഇതിന് മാറ്റം വന്നിട്ടുണ്ട്. രണ്ടാമതൊന്ന് നോക്കാൻ തോന്നിക്കുന്ന തരത്തിലാണ് പല ബിൽഡിങ്ങുകളുടെയും എക്സ്റ്റീരിയർ, വീടാണോ എന്ന് സംശയം തോന്നുന്ന ഡിസൈൻ.
മുന്നിലെത്തുന്ന ക്ലെയിന്റിന്റെ മനസ്സ് നിറയ്ക്കാനും ഇത് ധാരാളം. ആർക്കിടെക്ടിന്റെ ക്രിയേറ്റിവിറ്റി ഓഫീസിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ക്ലെയിന്റിന് കണ്ടു തന്നെ മനസ്സിലാക്കമല്ലോ... മഞ്ചേരിയിൽ ആർ എ ലാബ് എന്ന ആർക്കിടെക്ട് ഓഫീസ് ഇത്തരത്തിലൊന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ കൗതുകം ജനിപ്പിക്കുന്ന ഡീസൈനിനു പിന്നിൽ ആർക്കിടെക്ട് റമീസ് അലി.
‘‘ കോസ്റ്റ് എഫക്റ്റീവായി ചെയ്യാം എന്ന ചിന്തയിലാണ് ഇങ്ങനെയൊരു ഡിസൈനിലേക്ക് എത്തിയത്. ആവശ്യമുള്ള ഉൽപന്നങ്ങളും ഇത് മുന്നിൽകണ്ട് തിരഞ്ഞെടുത്തു. ആദ്യ കാഴ്ചയിൽ തന്നെ കെട്ടിടത്തിലേക്ക് ശ്രദ്ധ കിട്ടാനാണ് ടെറാക്കോട്ട ജാളി നൽകിയത്. ചെലവും കുറവാണ്. സ്റ്റീൽ ഫ്രയിമിലാണ് ടെറാക്കോട്ട നൽകിയത്.
മോഡേൺ മിനിമലിസം കൊൺസപ്റ്റിലാണ് ഇന്റീരിയർ ഒരുക്കിയത്. ആവശ്യമുള്ളവ മാത്രം ഉപയോഗിച്ചു. ക്യൂരിയോസ് പോലും നൽകുന്നതിൽ ശ്രദ്ധിച്ചു. ഫർണിച്ചർ ഇടത്തിന് അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തു. പ്ലൈവുഡ്– മൈക്ക ഉപയോഗിച്ചാണ് ഫർണിച്ചറും ഇന്റീരിയറിലേക്ക് ആവശ്യമായ കാബിനുകളും ഒരുക്കിയത്. സ്റ്റീലിലാണ് വാതിൽ കട്ടിളകൾ നൽകിത്. പാർടിക്കിൾ ബോർഡ് കട്ട് ചെയ്ത് ഗ്ലാസ് നൽകി വാതിൽ ഒരുക്കി.
ബ്ലാക്ക്, ഗ്രേ, വുഡ് എന്നീ കളർ പാറ്റേണിലുള്ള ടൈലാണ് അകത്തളത്തിലെ വിവിധ ഇടങ്ങളിൽ പരീക്ഷിച്ചത്. റിസപ്ഷൻ ഏരിയ, മീറ്റിങ് റൂം, ചീഫ് കാബിൻ, ലൈബ്രറി, ഡൈനിങ് ഏരിയ, സ്റ്റുഡിയോ, ടോയ്‍ലറ്റ്, ബാൽക്കണി എന്നിവയാണ് 2207 ചതുരശ്രയടിയിൽ ഇരുനിലകളിലായി ക്രമീകരിച്ചത്. താഴത്തെ നിലയിൽ ജിപ്സം ബോർഡും മുകളിലെ നിലയിൽ സിമന്റ് ബോർഡും കൊണ്ടാണ് സീലിങ് ചെയ്തത്. ചെലവ് കുറച്ച് ഭംഗിയായി ഡിസൈൻ ചെയ്യാമെന്നതിന് ഉദാഹരണം കൂടിയാണ് ഇത്. റമീസ് അലി പറയുന്നു.
Architect. Ramees Ali
R-A- LAB
Architecture and Structural
Engineering Design Studio
Manjeri