ആവേശം പകരുന്നു ഈ യാത്ര... വനിത വീട് യങ് ആർക്കിടെക്ട് അവാർഡ് ജേതാവ് ഗീതു ഗംഗാധരനുമായുള്ള ഹ്രസ്വ സംഭാഷണം The Inspiring Journey of Architectural Design
വനിത വീട് യങ് ആർക്കിടെക്ട് അവാർഡ് ജേതാവ് ഗീതു ഗംഗാധരനുമായുള്ള ഹ്രസ്വ സംഭാഷണം രൂപകൽപനയിൽ ഏറ്റവും പ്രചോദനം നൽകുന്ന കാര്യം എന്താണ്? പല തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് രൂപകൽപന. ആരുടെയെങ്കിലും ചിന്തയിൽ പിറവിയെടുക്കുന്ന ഒരു ആശയം. അത് പലരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതിന് കൃത്യമായ രൂപവും ഭാവവും

വനിത വീട് യങ് ആർക്കിടെക്ട് അവാർഡ് ജേതാവ് ഗീതു ഗംഗാധരനുമായുള്ള ഹ്രസ്വ സംഭാഷണം
രൂപകൽപനയിൽ ഏറ്റവും പ്രചോദനം നൽകുന്ന കാര്യം എന്താണ്?
പല തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് രൂപകൽപന. ആരുടെയെങ്കിലും ചിന്തയിൽ പിറവിയെടുക്കുന്ന ഒരു ആശയം. അത് പലരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതിന് കൃത്യമായ രൂപവും ഭാവവും ലക്ഷ്യവുമൊക്കെ കൈവരുന്നു. ഒടുവിൽ നമുക്ക് കാണാവുന്ന, അനുഭവിക്കാവുന്ന കെട്ടിടം രൂപപ്പെടുന്നു. ഈ യാത്ര പകരുന്ന ആവേശമാണ് വാസ്തുകലയോടുള്ള ഇഷ്ടത്തിന് കാരണം. കെട്ടിടം പൂർത്തിയായിക്കഴിയുമ്പോൾ അതിലെ ഇടങ്ങൾ നമ്മൾ സങ്കൽപിച്ചതുപോലെ ജീവിതത്തെ ചിട്ടപ്പെടുത്തും. അതു കാണുമ്പോഴുള്ള സംതൃപ്തി വളരെ വലുതാണ്.
ഒരു ‘ടീം’ ആയി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്താണ് ഇതിന്റെ സാധ്യതകൾ?
ഏറ്റവും മികച്ച റിസൽറ്റ് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സൈറ്റിന്റെ പ്രത്യേകതകൾകൊണ്ടും മറ്റും ചില പ്രോജക്ടുകളുടെ സ്ട്രക്ചറൽ ഡിസൈൻ വളരെ നിർണായകമാകും. മറ്റു ചിലപ്പോൾ എലിവേഷന്റെ ഭംഗിയായിരിക്കും മുഖ്യം. ആർക്കിടെക്ചർ ഒരിക്കലും ഒരു ‘വൺ മാൻ ഷോ’ അല്ല. ഓരോ മേഖലയിലും പ്രാവീണ്യമുള്ളവരെ കൂടെക്കൂട്ടുക, ഒരുമിച്ചു പ്രവർത്തിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം.
ഇന്ന് അറിവിന്റെ ‘പ്രളയമാണ്’ എല്ലാ മേഖലകളിലും. ചില കാര്യങ്ങൾ സ്വീകരിക്കുന്നതു പോലെ പ്രധാനമാണ് ചിലത് ബോധപൂർവം നിരാകരിക്കുന്നതും. ഇത്തരത്തിൽ മനഃപൂർവം ഒഴിവാക്കാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
‘ട്രെൻഡ്’ എന്നു പറയുന്നതിൽ ഞങ്ങൾ വിശ്വസിക്കാറില്ല. അത് സ്ഥായിയായിരിക്കില്ല എന്നതാണ് കാരണം. വീടോ കെട്ടിടമോ പണിയുന്ന സ്ഥലം (Context), ഉടമയുടെ ആവശ്യങ്ങൾÐ ഈ രണ്ടു കാര്യത്തിനാണ് പരിഗണന നൽകുക. ഒന്നിനെയും മുൻവിധിയോടെ സമീപിക്കാതിരുന്നാൽ മികച്ചതും തനിമയുള്ളതുമായ ഡിസൈൻ രൂപപ്പെടുത്താം എന്നാണ് വിശ്വാസം.
ബജറ്റിന്റെ പരിമിതികളിലും നിയന്ത്രണങ്ങളിലും, അല്ലെങ്കിൽ പൂർണസ്വാതന്ത്ര്യത്തിൽ. എപ്പോഴാണ് ഏറ്റവും മികച്ച ഡിസൈൻ രൂപപ്പെടുത്താൻ കഴിയുക?
പരിമിതികൾക്കുള്ളിൽ പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ മികച്ച ഡിസൈൻ രൂപപ്പെടുക എന്നാണ് അനുഭവം. ബജറ്റ്, സൈറ്റ്, സമയം തുടങ്ങിയവ പ്രതിബന്ധം സൃഷ്ടിക്കുന്ന പ്രോജക്ടുകൾ കൂടുതൽ ഇഷ്ടമാണ്.
െചയ്യാനാഗ്രഹിക്കുന്ന ഡ്രീം പ്രോജക്ട്?
കാലാതീതമായി നിലനിൽക്കുന്ന, നമുക്കു ശേഷവും നമ്മളെ അടയാളപ്പെടുത്തുന്ന ഒരു പ്രോജക്ട്.