ചൈനയിൽ നിന്ന് ഒരു സുഹൃത്തിനുവേണ്ടിയുള്ള സാധനങ്ങൾക്കൊപ്പമാണ് നാട്ടിലെത്തിച്ചത്; അധികം കിട്ടുന്ന ആറ്റിക് സ്പേസ് പ്രയോജനപ്പെടുത്താമെന്നത് മുൻകൂട്ടിക്കണ്ടിരുന്നു Mediterranean house in Kerala
ശാന്തസുന്ദരമായ ഒരു സ്ഥലം നഗരസൗകര്യങ്ങൾക്കൊപ്പം കിട്ടിയാൽ ആരും സന്തോഷിക്കും. തിരക്കും മാലിന്യവും അന്തരീക്ഷമലിനീകരണവുമൊക്കെ കൊണ്ട് കാക്കനാട്ടെ ജീവിതം അസഹ്യമായപ്പോഴാണ് കുറച്ച് ഉള്ളിലേക്കു നീങ്ങി ഒരു പ്ലോട്ട് വാങ്ങാമെന്ന് എൽവിസ് ലോറൻസും ഡിങ്കിളും തീരുമാനിച്ചത്. ഗ്രാമീണത വിട്ടുമാറാത്ത പള്ളിക്കരയിലെ 20

ശാന്തസുന്ദരമായ ഒരു സ്ഥലം നഗരസൗകര്യങ്ങൾക്കൊപ്പം കിട്ടിയാൽ ആരും സന്തോഷിക്കും. തിരക്കും മാലിന്യവും അന്തരീക്ഷമലിനീകരണവുമൊക്കെ കൊണ്ട് കാക്കനാട്ടെ ജീവിതം അസഹ്യമായപ്പോഴാണ് കുറച്ച് ഉള്ളിലേക്കു നീങ്ങി ഒരു പ്ലോട്ട് വാങ്ങാമെന്ന് എൽവിസ് ലോറൻസും ഡിങ്കിളും തീരുമാനിച്ചത്. ഗ്രാമീണത വിട്ടുമാറാത്ത പള്ളിക്കരയിലെ 20 സെന്റ് കണ്ടപ്പോൾ വിട്ടുകളാൻ തോന്നിയില്ലെന്ന് എൽവിസ് പറയുന്നു. സ്വപ്നം കണ്ടതൊക്കെ യാഥാർഥ്യമാക്കാനുള്ള രണ്ടര കൊല്ലം നീണ്ട യത്നത്തിനു തുടക്കമായിരുന്നു അത്.
‘‘ ഞങ്ങളുടെ ഒരു കസിന്റെ മകനാണ് ആർക്കിടെക്ട് ഫ്രാൻസിസ് കുര്യൻ വെള്ളാനിക്കാരൻ. ഫ്രാൻസിസിന്റെ ആദ്യ പ്രോജക്ട് ആണിത്. വീടിന് എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ആദ്യമേ ആർക്കിടെക്ടിനെ അറിയിച്ചിരുന്നു. ആർക്കിടെക്ട് ഇരിങ്ങാലക്കുട സ്വദേശിയാണെങ്കിലും വീട് നിർമാണ സമയത്ത് കൊച്ചിയിൽ വന്നു താമസിച്ച് മേൽനോട്ടം വഹിച്ചു എന്നത് വളരെ സഹായകരമായിരുന്നു. അവസാന പ്ലാനിൽ നിർമാണസമയത്ത് മാറ്റമൊന്നും വരുത്തിയില്ല.
മെഡിറ്ററേനിയൻ ശൈലിയിലാണ് വീടിന്റെ ഡിസൈൻ. വീടിനെ വ്യത്യസ്തമാക്കുന്നതിൽ ജനൽ ഗ്രില്ലിന് വലിയ പങ്കുണ്ട്. ഇരുമ്പു പട്ട വളച്ചുള്ള ഗ്രിൽ നിർമിക്കുന്നവർ ഇപ്പോൾ ഇവിടെ കുറവാണ് എന്നതായിരുന്നു ഞങ്ങൾ അഭിമുഖീകരിച്ച പ്രശ്നം. ഒടുവിൽ കോയമ്പത്തൂരിൽ നിന്നാണ് ഗ്രിൽ കാസ്റ്റ് ചെയ്തു കൊണ്ടുവന്നത്.
വീടു നിർമാണം തുടങ്ങുന്നതിനു മുൻപേ വാങ്ങിവച്ചതാണ് റൂഫിങ് ഷീറ്റ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കോറുഗേറ്റഡ് മെറ്റൽഷീറ്റ് കാഴ്ചയിൽ ഷിംഗിൾസ് പോലെ തോന്നിക്കും. 4000 ചതുരശ്രയടി വാങ്ങിയതുകൊണ്ട് കാർപോർച്ചിനും തികഞ്ഞു. ചൈനയിൽ നിന്ന് ഒരു സുഹൃത്തിനുവേണ്ടിയുള്ള സാധനങ്ങൾക്കൊപ്പം കണ്ടെയ്നറിലാണ് ഷീറ്റ് നാട്ടിലെത്തിച്ചത്. ട്രസ്സ് റൂഫ് ചെയ്യുമ്പോൾ കിട്ടുന്ന ആറ്റിക് സ്പേസ് പ്രയോജനപ്പെടുത്താമെന്നത് ഞങ്ങൾ മുൻകൂട്ടിക്കണ്ടിരുന്നു.
നാട്ടുകാർ സ്വന്തക്കാർ തന്നെ
ലിവിങ് ഏരിയ, ഡൈനിങ്, പാൻട്രി , അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെയാണ് താഴത്തെ നിലയുടെ ക്രമീകരണം. ഡൈനിങ്ങിൽ നിന്നുള്ള ഗ്ലാസ്സ് വാതിൽ തുറന്നാൽ പാറ്റിയോ (patio) യിലെത്താം. മുകളിൽ ഒരു കിടപ്പുമുറിയും ഹോംതിയറ്ററുമാണ്.
ഈ നാട്ടുകാർ അല്ലായിരുന്നെങ്കിൽപ്പോലും പ്ലോട്ട് വാങ്ങിയശേഷമുള്ള കുറച്ചുകാലം കൊണ്ട് ഞങ്ങൾ ഇവിടത്തുകാരുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു. അതുകൊണ്ടുതന്നെ വീടുപണി സംബന്ധിച്ച എല്ലാ ജോലികൾക്കും പ്രാദേശിക തൊഴിലാളികളുടെ സഹായം കിട്ടി.
തേക്കാണ് തടിപ്പണിക്ക് പ്രധാനമായി ഉപയോഗിച്ചത്. ജിപ്സവും പൈൻവുഡും പ്ലൈവുഡും കൊണ്ട് ഫോൾസ് സീലിങ് ചെയ്തു. ഡബ്യൂപിസിയും മറൈൻപ്ലൈവുഡും കൊണ്ട് കബോർഡുകൾ നിർമിച്ചു. കിടപ്പുമുറികളിൽ വാഡ്രോബുകൾ നിർമിക്കുന്നതിനു പകരം പഴയ തടി അലമാരകൾ വാങ്ങി പുനരുപയോഗിക്കുകയായിരുന്നു.
ഗോവണിയുടെ നിർമാണമാണ് അല്പം സമയം അപഹരിച്ചത്. മെറ്റൽ ഫ്രെയിം മടക്കി അതിനുള്ളിലേക്ക് തടി കൊണ്ടുള്ള പലകകൾ തിരുകി വച്ചാണ് ഗോവണിയുടെ നിർമാണം. ഇത്തരത്തിൽ നിർമിക്കുമ്പോൾ ഗോവണിയുടെ റൈസ് (rise) മെറ്റൽ ഷീറ്റാണ് വരിക. ഇത് കുറച്ചധികം ‘സ്കിൽ’ ആവശ്യപ്പെടുന്നുണ്ട്.
ഫർണിച്ചർ മിക്കതും ഡിസൈൻ കൊടുത്തു പ്രാദേശികമായി നിർമിച്ചു. വീട് പണിയിൽ സ്വന്തം ചിന്തകളും അധ്വാനവും ചേരുമ്പോൾ കിട്ടുന്ന സംതൃപ്തിയെന്തെന്ന് ഞങ്ങൾ ഇപ്പോൾ അനുഭവിച്ചറിയുന്നുണ്ട്. ’’