ജനലുകൾ തുറക്കാത്തതാണ് മിക്ക വീടുകളിലെയും ചൂടിനു പ്രധാന കാരണം. ക്രോസ് വെന്റിലേഷന് ചൂട് കുറയ്ക്കുന്നതിൽ പ്രധാന റോളുണ്ട്. വീട്ടിൽ ആളുള്ള സമയത്ത് ജനൽ തുറന്നിടുക. കട്ടിയുള്ള കർട്ടൺ ഒഴിവാക്കുക. കാഴ്ച മാത്രം മറയ്ക്കാൻ പാകത്തിന് സെമി ട്രാൻസ്പരന്റ് ആയ കർട്ടണോ ബ്ലൈൻഡോ ഉപയോഗിക്കാം. ഇതിലൂടെ വായുസഞ്ചാരം ചെറിയ

ജനലുകൾ തുറക്കാത്തതാണ് മിക്ക വീടുകളിലെയും ചൂടിനു പ്രധാന കാരണം. ക്രോസ് വെന്റിലേഷന് ചൂട് കുറയ്ക്കുന്നതിൽ പ്രധാന റോളുണ്ട്. വീട്ടിൽ ആളുള്ള സമയത്ത് ജനൽ തുറന്നിടുക. കട്ടിയുള്ള കർട്ടൺ ഒഴിവാക്കുക. കാഴ്ച മാത്രം മറയ്ക്കാൻ പാകത്തിന് സെമി ട്രാൻസ്പരന്റ് ആയ കർട്ടണോ ബ്ലൈൻഡോ ഉപയോഗിക്കാം. ഇതിലൂടെ വായുസഞ്ചാരം ചെറിയ

ജനലുകൾ തുറക്കാത്തതാണ് മിക്ക വീടുകളിലെയും ചൂടിനു പ്രധാന കാരണം. ക്രോസ് വെന്റിലേഷന് ചൂട് കുറയ്ക്കുന്നതിൽ പ്രധാന റോളുണ്ട്. വീട്ടിൽ ആളുള്ള സമയത്ത് ജനൽ തുറന്നിടുക. കട്ടിയുള്ള കർട്ടൺ ഒഴിവാക്കുക. കാഴ്ച മാത്രം മറയ്ക്കാൻ പാകത്തിന് സെമി ട്രാൻസ്പരന്റ് ആയ കർട്ടണോ ബ്ലൈൻഡോ ഉപയോഗിക്കാം. ഇതിലൂടെ വായുസഞ്ചാരം ചെറിയ

ജനലുകൾ തുറക്കാത്തതാണ് മിക്ക വീടുകളിലെയും ചൂടിനു പ്രധാന കാരണം. ക്രോസ് വെന്റിലേഷന് ചൂട് കുറയ്ക്കുന്നതിൽ പ്രധാന റോളുണ്ട്. വീട്ടിൽ ആളുള്ള സമയത്ത് ജനൽ തുറന്നിടുക. കട്ടിയുള്ള കർട്ടൺ ഒഴിവാക്കുക. കാഴ്ച മാത്രം മറയ്ക്കാൻ പാകത്തിന് സെമി ട്രാൻസ്പരന്റ് ആയ കർട്ടണോ ബ്ലൈൻഡോ ഉപയോഗിക്കാം. ഇതിലൂടെ വായുസഞ്ചാരം ചെറിയ രീതിയിലെങ്കിലും നടക്കും.
ഫാക്ടറികളിൽ വയ്ക്കുന്ന ടർബൈൻ വെന്റിലേറ്ററുകൾ (turbine ventilator) വീടുകളിലേക്കും അനുയോജ്യമാണ്. വെന്റിലേറ്റർ പുറംകാഴ്ചയെ ബാധിക്കാത്ത വിധത്തിൽ വയ്ക്കാം. കോമൺ ഏരിയയിലെ ഏറ്റവും ഉയരമുള്ള ഭാഗത്തുവേണം ഇത് സ്ഥാപിക്കാൻ. താഴെ നിന്ന് മുകളിലേക്കുയരുന്ന ചൂടുവായു വെന്റിലേറ്റർ പുറംതള്ളും.

ഭിത്തിയിലേക്ക് നേരിട്ട് വെയിൽ അടിക്കുന്നതു കുറയ്ക്കാൻ വരാന്ത സഹായിക്കും. വീട് പണിയുന്നതിനു മുൻപ് തന്നെ പ്ലാൻ ചെയ്താലേ ഇത് നടക്കൂ. എവിടെ നിന്നാണ് വെയിൽ കൂടുതൽ എന്നതു കണ്ടെത്തി അവിടെ വരാന്തയ്ക്കു സ്ഥാനം നൽകാം. നിർമാണം കഴിഞ്ഞ വീടുകളിൽ വെയിൽ അടിക്കുന്ന ഭിത്തിയെ സംരക്ഷിച്ചുകൊണ്ട് കർട്ടൺ പ്ലാന്റോ മറ്റ് വള്ളിച്ചെടികളോ പടർത്താം.

ADVERTISEMENT

വീടിനു ചുറ്റും ചെടികളും മരങ്ങളുമെല്ലാം ഉണ്ടാകുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ചെടികൾ പുറംതള്ളുന്ന നീരാവി അന്തരീക്ഷം തണുപ്പിക്കാൻ സഹായിക്കും. അകത്തും ഇൻഡോർ പ്ലാന്റ്സ് വച്ച് ചൂടു കുറയ്ക്കാം. തുറന്ന കോർട്‌യാർഡുകൾ ചൂടു കുറയ്ക്കാൻ സഹായിക്കും.  വീടിനോടു ചേർന്നോ അകത്തോ കോയ്‌പോണ്ടോ വാട്ടർ ബോഡിയോ ഉണ്ടാകുന്നതും ചൂട് ശമിപ്പിക്കാൻ സഹായിക്കും. വീടിനകത്ത് ഉരുളിയിൽ വെള്ളം വച്ച് പൂക്കൾ ഇട്ട് ഫ്ലവർ അറേഞ്ച്മെന്റ് ചെയ്യുന്നതും  ചൂടു കുറയ്ക്കും.

ജനലും വാതിലും ധാരാളം വേണം എന്നു പറയുമ്പോൾ ഇതിനൊരു നെഗറ്റീവ് വശമുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? തെക്ക്, പടിഞ്ഞാറ് വശങ്ങളിൽ വലിയ ജനലുകൾ ഉണ്ടെങ്കിൽ വെളിച്ചത്തിനൊപ്പം ചൂടും അകത്തേക്കു കയറിവരും. കാറ്റ് കയറാൻ ജനൽ ആവശ്യമാണ്. അതിനാൽ ശക്തിയായി വെയിൽ അടിക്കുന്ന ഭാഗങ്ങളിലും മരത്തണൽ ഒട്ടുമില്ലാത്തിടത്തും ചെറിയ ജനൽ സ്ഥാപിക്കുക. ഇനി വലിയ ജനൽ ഉള്ള വീടുകളിൽ വെയിൽ ശക്തിപ്രാപിക്കുമ്പോൾ കർട്ടണോ ബ്ലൈൻഡോ ഇട്ട് ചൂടിന്റെ ശക്തി കുറയ്ക്കാം.

ADVERTISEMENT

ടെറസിൽ നേരിട്ട് അടിക്കുന്ന സൂര്യപ്രകാശമാണ് കോൺക്രീറ്റ് വീടുകളിലെ ചൂടിന്റെ പ്രധാന കാരണം. ട്രസ്സ് റൂഫ് ചെയ്ത് ഓടിടുന്ന വീടുകളിലെ ചൂട് കുറയുന്നത് ഇക്കാരണത്താലാണ്. ട്രസ്സ് ഇടുന്നത് എലിവേഷന്റെ ഭംഗിയെ ബാധിക്കുമെങ്കിൽ ടെറസിൽ വൈറ്റ് സിമന്റോ വെളുത്ത പെയിന്റോ അടിക്കുന്നത് ചൂട് പ്രതിഫലിപ്പിക്കാനും ചെറിയൊരു ശതമാനം കുറയ്ക്കാനും സഹായിക്കും. ടെറസ് ബലപ്പെടുത്തി പച്ചക്കറിക്കൃഷി നടത്തുകയോ പൂച്ചെടികൾ നടുകയോ ചെയ്യുന്നതും അകത്തെ താപനില കുറയ്ക്കും.

പകൽ മുഴുവൻ അകത്ത് ലൈറ്റ് ഇടേണ്ടിവരുന്നുണ്ടോ? പ്രകാശത്തോടൊപ്പം ചൂടും കൃത്രിമ പ്രകാശസ്രോതസ്സുകൾ പുറംതള്ളുന്നുണ്ട്. ചൂട് കൂടുതലുള്ള ഉച്ച സമയങ്ങളിലെല്ലാം ലൈറ്റ് ഓഫ് ചെയ്തിടുന്നതാണ് നല്ലത്. ലൈറ്റ് മാത്രമല്ല, ടിവിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ചെറിയ തോതിലെങ്കിലും ചൂട് പുറം തള്ളുന്നുണ്ട്. ചാർജ് ചെയ്യുന്ന ഫോണിൽ തൊടുമ്പോഴുള്ള ചൂടില്ലേ? അതുതന്നെ. ചാർജറുകളും സ്വിച്ചുകളും ഉപയോഗിക്കാത്ത സമയത്ത് വെറുതെ ഓൺ ചെയ്ത് ഇടുമ്പോൾ പോലും  ചെറിയ രീതിയിൽ ഊർജം പ്രവഹിക്കുന്നുണ്ട്; ചെറിയ രീതിയിലാണെങ്കിൽപ്പോലും ചൂടും.
വേനൽക്കാലത്ത്, രാവിെല നേരത്തേ പാചകം തീർക്കുന്നത് അകത്തളത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ADVERTISEMENT
Enhancing Home Cooling Through varoius techniques:

Reduce indoor heat by implementing cross-ventilation, utilizing turbine ventilators, and incorporating natural cooling elements like plants and water features. Strategic placement of windows and verandas, along with mindful use of artificial lighting and electronics, can significantly lower the temperature within your home.

ADVERTISEMENT