പാലാ പൂവരണിയിൽ സെബാസ്റ്റ്യൻ ജി. മാത്യുവിനും ലിറ്റി ജോസഫിനുമായി LIJO.RENY. architects രൂപകൽപ്പന ചെയ്ത 'The Crimped Roof House' എന്ന വീടിന്റെ പ്രധാന സവിശേഷത അതിന്റെ തനതായ മേൽക്കൂരയാണ്, ഇത് 'മ്യൂസിക്കൽ നോട്ട്' ഓർമ്മിപ്പിക്കുന്നു. അധികം ഉയരമില്ലാത്ത ഒറ്റനില വീടാണെങ്കിലും, അഞ്ച് കിടപ്പുമുറികളും പൊതു-സ്വകാര്യ ഇടങ്ങളുടെ വ്യക്തമായ വിഭജനവും ഇതിനുണ്ട്. പൊതുവായ ആവശ്യങ്ങൾക്കായി ഒന്നിൽ കൂടുതൽ ലിവിംഗ് റൂമുകളും ഒരു പ്രത്യേക ഓഫീസ് റൂമും ഒരുക്കിയിരിക്കുന്നു. കിഴക്ക്-പടിഞ്ഞാറ് ദിശകളിലെ സൂര്യപ്രകാശത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനും വേണ്ടിയാണ് മേൽക്കൂരയുടെ ചുളിവുള്ള രൂപകൽപ്പന. സാധാരണയായി എട്ട് അടിയുള്ള ലിന്റലിന് പകരം ഇവിടെ പത്ത് അടി ഉയരം നൽകിയിട്ടുണ്ട്, ഇത് മേൽക്കൂര കൂടി ചേരുമ്പോൾ മുറികൾക്ക് 14-17 അടി വരെ ഉയരം നൽകുന്നു. ഇഷ്ടിക, അലുമിനിയം, തേക്ക്, വിട്രിഫൈഡ് ടൈൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ ആവർത്തനം വീടിന് ഒരേ രീതിയിലുള്ള ഭംഗിയും പരിചിതത്വവും നൽകുന്നു. ചുറ്റുമുള്ള പച്ചപ്പ് ആസ്വദിക്കാനായി വലിയ ഗ്ലാസ് ഓപ്പണിംഗുകളും സ്ലൈഡിംഗ് വാതിലുകളും നൽകിയിട്ടുണ്ട്. ടെക്സ്ചർ ഫീൽ ഉള്ള വിട്രിഫൈഡ് ടൈൽ തറകൾക്ക് പ്രത്യേക അനുഭവം നൽകുന്നു.

പാലാ പൂവരണിയിൽ പച്ചിലക്കാടിനു നടുവിൽ മനോഹരമായൊരു രാഗം പോലെ ഒരു വീട്. മേൽക്കൂരയുടെ പ്രത്യേകതയാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ഈ പ്രോജക്ടിന് ആർക്കിടെക്ട് ലിജോയും റെനിയും ‘The Crimped Roof House’ എന്നു പേരിടാൻ കാരണവും അതുതന്നെ. മേൽക്കൂരയുടെ സവിശേഷത ‘മ്യൂസിക്കൽ നോട്ടി’നെ ഓർമിപ്പിക്കുന്നു.

ഒരു നിലയാണ്. അഞ്ച് കിടപ്പുമുറികൾ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അതോടൊപ്പം പൊതു, സ്വകാര്യ ഇടങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട് എന്നതാണ് അതിനുള്ള പ്രധാന കാരണം. അതിനാൽ ലിവിങ് റൂം തന്നെ ഒന്നിൽ കൂടുതലുണ്ട്. ഓഫിസ് റൂം പ്രത്യേകമായുമുണ്ട്. ലിവിങ് സ്പേസ് പോലെ തന്നെയാണ് സിറ്റ്ഔട്ട് ഒരുക്കിയത്. അപരിചിതർ അകത്തു കയറാതെ പുറത്തിരുന്നു സംസാരിക്കാനുള്ള രീതിയിലാണ് സിറ്റ്ഔട്ട്.

ADVERTISEMENT

മേൽക്കൂരയ്ക്കു പിന്നിൽ

ഒറ്റ നിലയാണെങ്കിലും ആവശ്യങ്ങൾക്കനുസരിച്ച് മുറികൾ കൂടുതലുള്ളതിനാൽ വീട് വിശാലമായി പരന്നു കിടക്കുകയാണ്. കിഴക്കു പടിഞ്ഞാറു ഭാഗത്തു നിന്നുള്ള വെയിൽ ലഭിക്കും വിധമാണ് പ്ലോട്ടിന്റെ ചെരിവ്. തറവാടു വീടിനോടു ചേർന്നായതിനാൽ വീടിന്റെ സ്ഥാനം മാറ്റുന്നതിൽ പരിമിതികളുണ്ട്. വെയിലിനെ തടുക്കാൻ മേൽക്കൂരയിൽ എന്തു ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ചുളിവുള്ള രീതിയിൽ മേൽക്കൂര മടക്കി നൽകാം എന്ന തീരുമാനത്തിലെത്തുന്നത്.

ADVERTISEMENT

ഫ്ലാറ്റ് റൂഫിലേക്ക് വെയിൽ ഒരേ അളവിലാണ് എത്തുന്നത്. എന്നാൽ ഇത്തരത്തിൽ കയറിയിറങ്ങിയുള്ള മേൽക്കൂരയിൽ ഒ രു ഭാഗത്ത് ചൂടു കൂടുതലാണെങ്കിലും മറുഭാഗത്ത് താരതമ്യേന ചൂടു കുറയും. അതാണ് ഈ മേൽക്കൂരയുടെ സവിശേഷത.

ഒരു നിലയ്ക്ക് ഉയരം കൂട്ടി നൽകുക സ്വാഭാവികമാണ്. പൊതുവേ ലിന്റലിന്റെ ഉയരം എട്ട് അടി ആണ്. ഇവിടെ ലിന്റലി ന്റെ ഉയരം 10 അടി നൽകി. ശേഷം ഈ മേൽക്കൂര കൂടി ആയപ്പോൾ കാഴ്ചയ്ക്കും ഭംഗിയായി. കയറിയിറങ്ങി മേൽക്കൂര വരുമ്പോള്‍ പല മുറികളിലും പല ഉയരം ലഭിച്ചുവെന്നതും വ്യത്യസ്തതയേകുന്നു. മുറികളുടെ ഉയരം 14-17 അടി വരും.

ADVERTISEMENT

നിർമാണസാമഗ്രികളുടെ എണ്ണം കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. മ്യൂസിക്കൽ നോട്ട് പോലെ, ഉപയോഗിച്ചിരിക്കുന്ന സാമഗ്രികൾ ആവർത്തിക്കുകയാണ് ഇവിടെ. എല്ലാ മുറികൾക്കും സാമ്യവും പരിചിതത്വവും തോന്നാൻ ഇതു സഹായിക്കുന്നു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള ബഹളങ്ങളില്ല. എന്നാൽ ഭംഗിയിലൊട്ടും കുറവില്ലതാനും.

ഓപ്പണിങ്ങുകളുടെ കഥ

ലിജോയും റെനിയും പതിവു ശൈലിയിൽ നിന്ന് അൽപം വേറിട്ട രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പൊതുവേ ഇവരുടെ പ്രോജക്ടുകളിൽ അകവും പുറവും തമ്മിൽ നേർത്ത അതിർവരമ്പുകളേയുണ്ടാകാറുള്ളൂ. എന്നാൽ ഇവിടെ വീട്ടുകാരുടെ ആവശ്യപ്രകാരം അതിൽ നിന്ന് മാറി സഞ്ചരിച്ചു. പക്ഷേ, ചുറ്റുമുള്ള പച്ചപ്പ് ആസ്വദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ടുതാനും.

വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ പ്രകൃതിയെ അകത്തേക്ക് ആനയിക്കുന്നു. ഇവയ്ക്ക് മൂന്ന് മീറ്റർ വീതിയുളള സ്ലൈഡിങ് വാതിലുകളാണ്. അതോടു ചേർന്ന് ലംബമായ അഴികളുള്ള തടി ജനാലകളും നൽകിയിട്ടുണ്ട്. വീടിന് ഊഷ്മളതയേകാൻ തടി സഹായിക്കുന്നു. തടി മാത്രം നൽകിയാൽ കാലക്രമേണ വീടിന് ഒരു പഴഞ്ചൻ ഛായ തോന്നാം. അതൊഴിവാക്കാനാണ് അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് ഓപ്പണിങ്ങുകൾ നൽകിയത്.

അതു മാത്രമല്ല, വലിയ ഓപ്പണിങ്ങുകൾ തടി കൊണ്ടു ചെയ്യാൻ പരിമിതിയുമുണ്ട്. സ്ലൈഡിങ് വാതിലുകൾക്ക് മെറ്റൽ ലൂവറുകളുള്ള വെർട്ടിക്കൽ സ്ക്രീൻ നൽകിയിട്ടുണ്ട്.

ടെക്സ്ചർ ഫീലുള്ള വിട്രിഫൈഡ് ടൈൽ തറയിലൂടെ നടക്കുമ്പോൾ അതൊരു അനുഭവമായി മാറുന്നു. ‘‘ആർക്കിടെക്ചർ എന്നത് ദൃശ്യാനുഭവം മാത്രമല്ല. അതിനുമപ്പുറത്തേക്ക് ആർക്കിടെക്ചർ വളരേണ്ട കാലം കഴിഞ്ഞു. പ‍ഞ്ചേന്ദ്രിയങ്ങളിലൂടെയും സംവദിക്കുന്ന സമഗ്രമായ അനുഭവമായി ആർക്കിടെക്ചർ മാറണം,’’ ലിജോയും റെനിയും പറയുന്നു.

Project Details: Plot: 1 ഏക്കർ Area: 6200 sqft Owner: സെബാസ്റ്റ്യൻ ജി. മാത്യു & ലിറ്റി ജോസഫ് Location: പാലാ Design: LIJO.RENY. architects, തൃശൂർ Email: lijo.reny@gmail.com

Materials: ഭിത്തി- ഇഷ്ടിക, ജനലും വാതിലും- അലുമിനിയം, തേക്ക്, ഫ്ലോറിങ്- വിട്രിഫൈഡ് ടൈൽ, തടി, മേൽക്കൂര-കോൺക്രീറ്റ്, കിച്ചൺ കാബിനറ്റ്- ഇംപോർട്ടഡ് പ്ലൈവുഡ്, വാഡ്രോബ്- തടി

Project Team: Dhanayan K S, Ar. Mohammed Shamel, Ar. Alfred Francis, Ar. Bibin Jacob, Keerthin Kumar, Jeswin Biju

Interiors: LIJO.RENY. architects

Landscape: Plain Space Studio,

Structural Design: Er. Rosemy George

Photo: Turtle Arts Photography.

ADVERTISEMENT