യൂറോപ്പ് പോലെ പ്രിയങ്കരമാണ് മൂന്നാറും ; ഇവിടെ ഈ രണ്ടു സ്ഥലങ്ങളുടെയും പ്രാതിനിധ്യമുണ്ട് Architectural Marvel: A Fusion of Greenery and Contemporary Living
കണ്ണഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഈ 4400 ചതുരശ്രയടി വീട് പ്രകൃതിയുമായി ചേർന്നുള്ള ആധുനിക വാസ്തുവിദ്യക്ക് ഉദാഹരണമാണ്. വീടിന്റെ മുറ്റത്തെ മാവ് നിലനിർത്തിയതിനൊപ്പം, ബോക്സ് ടൈപ്പ് എലിവേഷനിൽ 'ടാൻഡ് ഗ്രീൻ' നിറവും എക്സ്പോസ്ഡ് കോൺക്രീറ്റും ഉപയോഗിച്ചിരിക്കുന്നു. ഡബിൾ ഹൈറ്റ് ലിവിംഗ് റൂം, ഫ്ലോട്ടിങ് സ്റ്റെയർ, ഓപ്പൺ കിച്ചൺ, മനോഹരമായ കിടപ്പുമുറികൾ, വിശാലമായ ഡൈനിംഗ് ഏരിയ എന്നിവ വീടിന്റെ അകത്തളങ്ങൾക്ക് ആകർഷണീയത നൽകുന്നു. Crave Art Design Studio ആണ് ഈ വീടിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.

തെക്കോട്ട് തിരിഞ്ഞിരിക്കുന്ന വീടിന്റെ മുറ്റത്തെ മാവ് അതുപോലെ തന്നെ നിലനിർത്തിയാണ് വീടു പണിതത്. ബോക്സ് ടൈപ് എലിവേഷനിൽ ബോക്സുകൾക്ക് ‘ടാൻഡ് ഗ്രീൻ’ നിറം ഉപയോഗിച്ചു. ബാക്കി ഭാഗങ്ങളിൽ എക്സ്പോസ്ഡ് കോൺക്രീറ്റ് ടെക്സ്ചർ ചെയ്തു. മുഴുവനായും തുറക്കാവുന്ന സ്ലൈഡിങ് ഫോൾഡിങ് ഗേറ്റ് ആണ് വീടിന്.
Family Living room
ഡബിൾ ഹൈറ്റിൽ ഫിക്സഡ് ഗ്ലാസ് വാതിലും ജനലും. പുറത്തെ കോർട്‌യാർഡിലെ ഫൗണ്ടന്റെ കാഴ്ച ഇതിലൂടെ ലഭിക്കും. സ്റ്റെയറിന്റെ താഴത്തെ പടികൾ ഫ്ലോട്ടിങ് രീതിയിലാണ്. തേക്കും മെറ്റൽ വർക്കും ചേർന്നതാണ് സ്റ്റെയർ. ഏഴ് മീറ്റർ പൊക്കത്തിൽ മൾട്ടിവുഡിൽ CNC കട്ടിങ്ങും പെയിന്റും ചെയ്തതാണ് വോൾ ആർട്ട്.
Guest Living room
പ്രത്യേകം വാതിൽ ഉള്ളതാണ് ഇൗ ഭാഗം. പർഗോളയ്ക്കു മേലെ ഗ്ലാസ് ഇട്ടാണ് റൂഫ്. ചുമരിലെ ഫിക്സഡ് ഗ്ലാസ് ജനാലയിലൂടെ പുറത്തെ ഗാർഡനിലെ ഭംഗി കാണാം. ഫിക്സ്ഡ് ഗ്ലാസ്സിനോടു ചേർന്ന് കാലുകൾ ഇല്ലാത്ത ഫ്ലോട്ടിങ് ടേബിൾ ഉണ്ട്. ഫിക്സഡ് ഗ്ലാസ്സിന്റെ ഇരുഭാഗത്തും പച്ച നിറത്തിലുള്ള വോൾ ആർട്ടുകൾ ഭംഗി കൂട്ടുന്നു.
Open Kitchen
ഒാപ്പൺ കിച്ചണോടു ചേർന്ന് ബ്രേക്ഫാസ്റ്റ് കൗണ്ടർ. തേക്കിലാണ് ഇൗ ഭാഗം ചെയ്തിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകൾ കൂടുതൽ ശോഭ പകരുന്നു. മൾട്ടിവുഡിൽ ലാമിനേറ്റ് പതിച്ചാണ് കിച്ചണിലെ കബോർഡുകൾ. ക്വാർട്സിലാണ് കിച്ചൺ സ്ലാബ്. കിച്ചണിൽ ഒരു ബേ വിൻഡോയ്ക്കും സ്ഥാനമുണ്ട്. ട്രോപ്പിക്കൽ രീതിയിലുള്ള ഇലകളാണ് വോൾ ആർട്ട് ആയി പലയിടത്തും കൊടുത്തിരിക്കുന്നത്.
Wash Counter
‘വാനിറ്റി ഏരിയ’ എന്ന രീതിയിലാണ് ഇവിടം. ചുമരിലെ വലിയ ഫിക്സഡ് ഗ്ലാസ് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കാണാനാവും. അതിനു മുന്നിലായി രണ്ട് വാഷ് ബേസിനുകൾ. അവയും പച്ച നിറത്തിലാണെന്നത് കൗതുകം പകരുന്നു. കൊടുത്തിരിക്കുന്ന കണ്ണാടി രണ്ടും നീക്കാവുന്ന രീതിയിൽ ഒരേ ട്രാക്കിലാണ് പിടിപ്പിച്ചിരിക്കുന്നത്. പുറത്തെ കാഴ്ചയ്ക്കനുസരിച്ച് കണ്ണാടി നീക്കാം.
Bedrooms
അഞ്ച് െബഡ്റൂമുകളാണ് വീടിന്. അഞ്ചും അഞ്ചു രീതിയിലാണ് ഫിനിഷിങ്. മൾട്ടിവുഡിൽ ഗ്രൂവ് ഡിസൈൻ കൊടുത്താണ് ഹെഡ്ബോർഡിനു സമീപമുള്ള ചുമർ അലങ്കരിച്ചത്. പല നിറങ്ങളിലുള്ള വോൾ പെയിന്റാണ് ബെഡ്റൂമുകളിൽ. മാസ്റ്റർ ബെഡ്റൂമിൽ ലെതർ ഫിനിഷിലാണ് ഹെഡ്ബോർഡ് ചുമർ.
Dining Area
ഡൈനിങ്ങിന് വലുപ്പം കൂടുതൽ തോന്നിക്കാൻ ചുമരിൽ വലിയൊരു കണ്ണാടി സ്ഥാപിച്ചു. എട്ട് കസേകരളും ഡൈനിങ് ടേബിളും തേക്കിൻതടിയിൽ പണിതെടുത്തു. ഇറ്റാലിയൻ മാർബിൾ ആണ് വീടിന്റെ ഫ്ലോറിങ്ങിനു മുഴുവൻ. സീലിങ്ങിലും തേക്കിന്റെ ഫിനിഷ് കൊടുത്തിട്ടുണ്ട്.
Area: 4400 sqft Owner: വസീം എ. പി. Location: കണ്ണഞ്ചേരി, കോഴിക്കോട്
Design: പി.ടി. മിൻഹാജ്, അൻഷ മുഹമ്മദ് സാലി
Crave Art Design Studio, കോഴിക്കോട് Website: www.craveart.in
ഫോട്ടോ: ജസ്റ്റിൻ സെബാസ്റ്റ്യൻ