Tuesday 10 July 2018 12:32 PM IST : By സ്വന്തം ലേഖകൻ

നല്‍കാം ഒരു സൂപ്പർ കയ്യടി! സരിഗമപയുടെ ഓഡിഷൻ റൗണ്ടിൽ വിധികർത്താക്കളെ ഞെട്ടിച്ച് ഈ മലയാളി താരം

vaishnav

ഇത് വൈഷ്ണവ് ഗിരീഷ്. ഏറ്റവും ഇഷ്ടം പാട്ടുപാടാനും നല്ല ഭക്ഷണം കഴിക്കാനും. വെറുതെ പാട്ടുപാടുകയല്ല കേട്ടോ, ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ കയ്യലെടുത്ത മലയാളി താരമാണീ മിടുക്കൻ. ഇതാ വൈഷ്ണവ് ഗിരീഷിനെ വീണ്ടും മലയാളികൾ അഭിമാനത്തോടെ നെഞ്ചേറ്റുകയാണ്. സീ ടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം ആവര്‍ത്തിക്കുകയാണ് വൈഷ്ണവ്.

ചാലഞ്ചര്‍ ഒഡീഷനിലെ വൈഷ്ണവിന്റെ പ്രകടനം സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഓഡിഷനിൽ വിധികർത്താക്കളെയും കാണികളെയും ഒരുപോലെ പാടി അതിശയിപ്പിച്ചും വൈഷ്ണവ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ 'ബിന്‍ തേരെ' എന്ന പാട്ട് പാടിയാണ് വൈഷ്ണവ് എല്ലാവരെയും കയ്യിലെടുത്തത്. പാട്ടുപാടി തുടങ്ങിയപ്പോഴേ വൈഷ്ണവിനെ കയ്യടിച്ച് അഭിനന്ദിക്കാൻ തുടങ്ങി വിധികർത്താക്കളിലൊരാളായ പ്രശസ്ത ഗായകൻ ഹിമേഷ് രേഷാമിയ. 48 മണിക്കൂറിനുള്ളില്‍ ഒരു കോടിയോളം പേരാണ് വൈഷ്ണവിന്റെ പ്രകടനത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ കണ്ടിരിക്കുന്നത്. ഇതാ ഈ മിടുക്കന്റെ മിന്നും പ്രകടനം.