പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങളും മാനസിക സംഘർഷങ്ങളും പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കുന്നതിന്റെ കാരണങ്ങളും അതിന്റെ സാമൂഹിക പശ്ചാത്തലവുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ചെറുപ്പം മുതലേ ആൺകുട്ടികളുടെ കരച്ചിലിനെ വിലക്കുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുന്നതുമായ പ്രവണതകൾ പിന്നീട് അവരെ മാനസികമായി തളർത്തുന്നു. ജോലിയുടെ സമ്മർദ്ദവും കുടുംബത്തിന്റെ സാമ്പത്തിക ഭാരവും കാരണം പല പുരുഷന്മാരും കടുത്ത ഏകാന്തതയും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട്. പണത്തിനപ്പുറം അവരുടെ വൈകാരികമായ ആവശ്യങ്ങളെ തിരിച്ചറിയാനും സ്നേഹത്തോടെയും കരുതലോടും കൂടി ഒപ്പം നിൽക്കാനും കുടുംബാംഗങ്ങൾക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട്.

പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങളും മാനസിക സംഘർഷങ്ങളും പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കുന്നതിന്റെ കാരണങ്ങളും അതിന്റെ സാമൂഹിക പശ്ചാത്തലവുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ചെറുപ്പം മുതലേ ആൺകുട്ടികളുടെ കരച്ചിലിനെ വിലക്കുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുന്നതുമായ പ്രവണതകൾ പിന്നീട് അവരെ മാനസികമായി തളർത്തുന്നു. ജോലിയുടെ സമ്മർദ്ദവും കുടുംബത്തിന്റെ സാമ്പത്തിക ഭാരവും കാരണം പല പുരുഷന്മാരും കടുത്ത ഏകാന്തതയും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട്. പണത്തിനപ്പുറം അവരുടെ വൈകാരികമായ ആവശ്യങ്ങളെ തിരിച്ചറിയാനും സ്നേഹത്തോടെയും കരുതലോടും കൂടി ഒപ്പം നിൽക്കാനും കുടുംബാംഗങ്ങൾക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട്.

പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങളും മാനസിക സംഘർഷങ്ങളും പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കുന്നതിന്റെ കാരണങ്ങളും അതിന്റെ സാമൂഹിക പശ്ചാത്തലവുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ചെറുപ്പം മുതലേ ആൺകുട്ടികളുടെ കരച്ചിലിനെ വിലക്കുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുന്നതുമായ പ്രവണതകൾ പിന്നീട് അവരെ മാനസികമായി തളർത്തുന്നു. ജോലിയുടെ സമ്മർദ്ദവും കുടുംബത്തിന്റെ സാമ്പത്തിക ഭാരവും കാരണം പല പുരുഷന്മാരും കടുത്ത ഏകാന്തതയും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട്. പണത്തിനപ്പുറം അവരുടെ വൈകാരികമായ ആവശ്യങ്ങളെ തിരിച്ചറിയാനും സ്നേഹത്തോടെയും കരുതലോടും കൂടി ഒപ്പം നിൽക്കാനും കുടുംബാംഗങ്ങൾക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട്.

കരുത്തരാണെന്നു ഭാവിക്കുമ്പോഴും ഉള്ളിൽ സങ്കടങ്ങൾ  ഒളിപ്പിക്കുന്ന പുരുഷനെ നമുക്ക് എത്രത്തോളം മനസ്സിലാക്കാൻ കഴിയുന്നുണ്ട് ?

‘നിങ്ങൾക്ക് എന്താ, ഒരു ടെൻഷനും അറിയേണ്ടല്ലോ? എല്ലാം ഞാൻ തന്നെ നോക്കണം!’ ഭാര്യയുടെ വാക്കുകൾ കേട്ടു മനു ഒ ന്നും മിണ്ടിയില്ല. രാവിലെ മകളെ സ്കൂളിലാക്കി. ഓഫിസിലെ തിരക്കിനിടയിലും ബാങ്കിൽ വിളിച്ചു വായ്പയുടെ കാര്യം അന്വേഷിച്ചു. ഇടിത്തീപോലെ, ഓഫിസിൽ ജീവനക്കാരെ കുറയ്ക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതിന്റെ ടെൻഷൻ. വൈകിട്ടു അമ്മയുടെ മരുന്നും വാങ്ങി വീട്ടിലെത്തിയതേയുള്ളൂ. അപ്പോഴാണു ഭാര്യയുടെ പരാതി.

ADVERTISEMENT

രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ അയാൾ ടെറസിൽ പോയിരുന്നു. അമ്മയോടു കാര്യം പറഞ്ഞു വിഷമിപ്പിക്കേണ്ട. ഓഫിസിലെ മാറുന്ന സാഹചര്യങ്ങളും സാമ്പത്തികാവസ്ഥയും ഭാര്യയോടു പറഞ്ഞാൽ അവൾക്കും ടെൻഷനാകും. സുഹൃത്തുക്കളോടു പറയാൻ അഭിമാനം സമ്മതിക്കുന്നില്ല. മനു ആകാശത്തേക്കു നോക്കിയിരുന്നു.

പിറ്റേന്നു രാവിലെ പതിവുപോലെ മകൾക്കു ഭക്ഷണം കൊടുത്തു. ഓഫിസിലേക്കു പോകാനിറങ്ങുമ്പോൾ മനു ചിരിച്ചുകൊണ്ടു പറഞ്ഞു ‘വൈകിട്ടു കാണാം.’  ആ ചിരിയുടെ മറവിൽ തലേദിവസത്തെ വിഷമം ആരും കണ്ടില്ല.

ADVERTISEMENT

പല പുരുഷൻമാരും സങ്കടങ്ങൾ തുറന്നുപറയാത്തത് അവർക്കു വേദനകളില്ലാത്തതുകൊണ്ടല്ല; തളർന്നുപോകാനുള്ള അവകാശം പോലും തങ്ങൾക്കില്ലെന്ന് അവർ വിശ്വസിക്കുന്നതുകൊണ്ടാകാം. 

ഒരു ദിവസം ഭാര്യ അയാളോടു ചോദിച്ചാൽ മതി,  ‘എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്ന നിങ്ങള്‍ക്ക്, ഇന്ന് എങ്ങനെയുണ്ട്?’ ആ ചോദ്യമായിരിക്കും  ആ മനുഷ്യൻ ഏറെക്കാലമായി കാത്തിരിക്കുന്ന സ്നേഹപ്രകടനം.

ADVERTISEMENT

അവൻ മിണ്ടാതിരിക്കുന്നത് ഒന്നും പറയാനില്ലാഞ്ഞിട്ടാണോ? അതോ, ഉള്ളിലുള്ളത് എങ്ങനെ തുറന്നുപറയണമെന്ന് ആരും ഒരിക്കലും പഠിപ്പിക്കാത്തതുകൊണ്ടാണോ?

ഇതൊരു  പുരുഷപക്ഷവാദമല്ല. സ്ത്രീയുടെ കണ്ണീരോ അവർ അനുഭവിക്കുന്ന ഗാർഹികവും മാനസികവുമായ വ ലിയ ഭാരങ്ങളോ കണ്ടില്ലെന്നു നടിക്കലുമല്ല. മറിച്ച്, നമ്മളേറെ സ്നേഹിക്കുന്ന, നമ്മുടെ ജീവിതത്തിന്റെ താങ്ങായി നിൽക്കുന്ന മകന്റെയോ ഭർത്താവിന്റെയോ  അച്ഛന്റെയോ സഹോദരന്റെയോ ഉൾക്കടലുകളിലേക്ക് അല്പം സ്നേഹത്തോടെയും കാരുണ്യത്തോടെയും നോക്കാനുള്ള ഒരു ക്ഷണമാണിത്.

ആൺകുട്ടികൾ കരയാൻ പാടില്ല?

ഏഴാം ക്ലാസുകാരൻ അഖിൽ സ്കൂൾവിട്ട് വീട്ടിലെത്തിയതു കണ്ണുകൾ കലങ്ങിയാണ്. കൂട്ടുകാർ ക ളിയാക്കിയപ്പോൾ സഹിക്കാൻ കഴിയാതെ അവൻ വാവിട്ടു കരഞ്ഞുപോയി. അമ്മയോട് അതു പറയുമ്പോഴും അവൻ കരഞ്ഞു. അതുകേട്ട് അമ്മ പറഞ്ഞ ആശ്വാസവാക്ക് എന്താണെന്നോ?  ‘ഛെ... ആൺകുട്ടികൾ  ഇങ്ങനെ ക രയാമോ? നീ ധൈര്യമായിട്ടിരിക്കണം’.

അഖിൽ അപ്പോൾ തന്നെ കണ്ണീരു തുടച്ചു, കരച്ചിൽ നിർത്തി. പക്ഷേ, ആ കൊച്ചുഹൃദയത്തിൽ ഒരു ചിന്ത ക്രമേണ വേരുറച്ചു. ‘മറ്റുള്ളവരുടെ മുന്നില്‍ കരയുന്നതു കുറച്ചിലാണ്, വേദന പുറത്തുകാണിക്കുന്നതു കരുത്തില്ലായ്മയാണ്.’ മന:ശാസ്ത്രത്തിൽ ഇതിനെ ‘റെസ്ട്രിക്റ്റീവ് ഇമോഷനൽ സോഷ്യലൈസേഷൻ’ എന്നു പറയും. ചെറുപ്പം മുതലേ ആൺകുട്ടികളെ ഇത്തരത്തിലുള്ള പ്രത്യേക ചട്ടക്കൂട്ടിലേക്കു വാർത്തെടുക്കുന്നു.  

സ്വാഭാവികമായ സങ്കടങ്ങളും അരക്ഷിതാവസ്ഥകളും ഉള്ളിലൊതുക്കാൻ നിർബന്ധിതരാകുന്ന ആൺകുട്ടികൾ വലുതാകുമ്പോൾ വൈകാരിക നിരക്ഷരരായി മാറുന്നു. തനിക്ക് അനുഭവപ്പെടുന്നത് സങ്കടമാണോ, പേടിയാണോ, അപകർഷബോധമാണോ എന്നു തിരിച്ചറിയാനോ വാക്കുകളിലൂടെ പ്രകടിപ്പിക്കാനോ അവർക്കു കഴിയാതെ വരുന്നു. പകരം, ആ സങ്കടങ്ങളെല്ലാം പരുക്കൻ മൗനമായോ, അനാവശ്യ ദേഷ്യമായോ, വാശിയായോ പുറത്തേക്കു ചാടുന്നു.

അച്ഛനമ്മമാർ അറിയാൻ, മകന് കണ്ണീരൊഴുക്കാൻ ഇടം നൽകുക എന്നത് അവനെ ബലഹീനനാക്കില്ല. മറിച്ച്, സ്വന്തം വികാരങ്ങളെ ഭയപ്പെടാതെ നേരിടാൻ അവനെ പഠിപ്പിക്കലാണത്.  

സ്വയം തെളിയിക്കാനുള്ള ഓട്ടം

വിവേകിനു പ്രായം 29. കൂട്ടുകാരന്റെ കല്യാണത്തിനു പോ യതാണ്. വധൂവരൻമാർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴും അവന്റെയുള്ളിൽ ഒരു പുകച്ചിലുണ്ടായിരുന്നു. ഒപ്പം പഠിച്ച പലരും ഐടി കമ്പനികളിലും വിദേശത്തും വലിയ ശമ്പളത്തിൽ കയറിപ്പറ്റി. അവനാകട്ടെ, ചെറിയൊരു സ്വകാര്യസ്ഥാപനത്തിലെ കുറഞ്ഞ വരുമാനമുള്ള ജോലിയാണ് ആകെയുള്ളത്. എഴുതിയ മൂന്നു പിഎസ്‌സി പരീക്ഷകളുടെ ലിസ്റ്റ് റദ്ദായി. 

സദ്യകഴിഞ്ഞ്  ഇറങ്ങുമ്പോൾ  അകന്ന  ബന്ധത്തിലുള്ള അമ്മാവൻ ചോദിച്ചു, ‘നീ കല്യാണം കഴിക്കുന്നില്ലേ?  ജോലി വല്ലതുമായോ, അതോ ഇപ്പോഴും  വെറുതെ നടപ്പാണോ?’ ആ ചോദ്യങ്ങൾ അവന്റെ നെഞ്ചിൽ തുളഞ്ഞുകയറിയെങ്കിലും ഒരു ചിരി പ്രകടിപ്പിച്ചു നടന്നകന്നു.

നമ്മുടെ നാട്ടിൽ ഒരു യുവാവിന്റെ വ്യക്തിത്വം നിർണയിക്കപ്പെടുന്നത് അവൻ എത്ര രൂപ സമ്പാദിക്കുന്നു, ഏതു കാർ ഓടിക്കുന്നു, എത്ര വലിയ ജോലി ചെയ്യുന്നു എന്നതിലൂടെയാണ്. 

തൊഴിലില്ലായ്മ, കടുത്ത മത്സരം, താരതമ്യങ്ങൾ തുടങ്ങിയവയുണ്ടാക്കുന്ന മാനസിക സമ്മർദം പുറമേ കാണുന്നതിലും ആഴമുള്ളതാണ്. ഇതിനിടയിലാണു വിവാഹാലോചനകൾ വരുമ്പോഴുള്ള തിരസ്കാരങ്ങൾ. നല്ല ജോലിയോ സ്ഥിരവരുമാനമോ ഇല്ലെന്ന പേരിൽ നിരസിക്കപ്പെടുമ്പോൾ, താനൊരു വലിയ പരാജയമാണെന്ന ചിന്ത അവരെ വേട്ടയാടുന്നു.

 ‘ആണിന്  അരക്ഷിതാവസ്ഥ വരാൻ പാടില്ലല്ലോ! വന്നാലും അതു പുറത്തുകാട്ടുന്നതു കഴിവില്ലായ്മയായി സ മൂഹം കരുതില്ലേ..’ ഇതാണ് ഭയം.

സ്നേഹമുണ്ട്, പക്ഷേ...  

അഞ്ചുവർഷത്തെ ദാമ്പത്യത്തിനുശേഷവും ദീപയുടെ പ്രധാന പരാതി ‘എന്റെ ഭർത്താവിന് എന്നോട് ഒട്ടും സ്നേഹമില്ല’ എന്നതായിരുന്നു. സതീഷ് ഓഫിസിൽ നിന്ന് വന്നാൽ ടിവി കാണും, അല്ലെങ്കിൽ ഫോണിൽ നോക്കിയിരിക്കും. ഒരു നല്ല വാക്ക് പറയാറില്ല, വിശേഷങ്ങൾ ചോദിക്കാറില്ല. ഇക്കാര്യം ചോദിച്ചപ്പോൾ ഭർത്താവ് സതീഷ് നിസ്സഹായതയോടെ തലതാഴ്ത്തി പറഞ്ഞു–‘ഞാൻ എങ്ങനെ സ്നേഹമില്ലാത്തവനാകും? അവൾക്ക് വേണ്ടതെല്ലാം ഞാൻ വാങ്ങി നൽകുന്നുണ്ട്. ബാങ്ക് ലോൺ അടയ്ക്കുന്നു, അമ്മയ്ക്ക് അസുഖം വന്നപ്പോൾ നോക്കി, വീട്ടിലെ കാര്യങ്ങൾക്കൊന്നും ഒരു കുറവുവരുത്താറില്ല. എന്നിട്ടും സ്നേഹമില്ലെന്ന് പറഞ്ഞാൽ...’

ഇതൊരു ക്ലാസിക് വൈരുധ്യമാണ്–ആണും പെണ്ണും ഒരുപോലെ മനസ്സിലാക്കേണ്ട വൈരുധ്യം. മിക്ക പുരുഷന്മാരും സ്നേഹം പ്രകടിപ്പിക്കുന്നത്  പ്രവൃത്തികളിലൂടെയാണ്. ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടാണ്. എന്നാൽ, ദീപയ്ക്ക് അതു കരുതലോ പരിചരണമായോ അനുഭവപ്പെടുന്നില്ല. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നതു  തുറന്നുള്ള സംസാരവും ഒപ്പം ചെലവഴിക്കുന്ന സന്തോഷം നിറഞ്ഞ സമയവുമാണ്.

സ്ത്രീ മാത്രമല്ല പുരുഷനും ഉള്ളിൽ കൊതിക്കുന്നുണ്ട്, അവനെയൊന്ന് കെട്ടിപ്പിടിക്കാൻ,  ‘നിങ്ങൾ കൂടെയുള്ളതാണ് എന്റെ ധൈര്യം’  എന്ന് കേൾക്കാൻ, ഒരു കുഞ്ഞിനെപ്പോലെ മടിയിൽ തലവച്ചു കിടക്കാൻ. പക്ഷേ, അതു തുറന്നുചോദിക്കാൻ അവന്റെ ഈഗോയും വർഷങ്ങളായി പരിശീലിച്ച ‘ആണത്തം’ എന്ന കട്ടിത്തൊലിയും സമ്മതിക്കില്ല.

നാൽപതുകളിലെ ഗൃഹനാഥൻ ഭാരം

നാൽപതുകളിലേക്കു കടക്കുമ്പോഴേക്കും പുരുഷൻ  സാ ൻവിച്ച് പോലെ ഞെരുക്കപ്പെടാൻ തുടങ്ങുന്നു. ഒരുവശത്ത് വളർന്നുവരുന്ന മക്കളുടെ വിദ്യാഭ്യാസം, ഫീസ്, ഭാവി.   അച്ഛനമ്മമാരുടെ മരുന്നുകുപ്പികളും ആശുപത്രിവാസങ്ങളും. ഇതിനിടയിൽ സ്വന്തം ജോലിയും കടങ്ങളും.  

47 കാരനായ ബാങ്ക് ഉദ്യോഗസ്ഥനായ മനോജ് പറയുന്നു. ‘‘എനിക്ക് ചിലപ്പോൾ വണ്ടി ഓടിക്കുമ്പോൾ എല്ലാം വിട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും പോയാലോ എന്നു തോന്നും. വീട്ടിലെത്തിയാൽ ഭാര്യയുടെ പരാതികൾ, അമ്മയുടെ മുറുമുറുപ്പുകൾ, മക്കളുടെ ഡിമാൻഡുകൾ. 

ആരും എന്നോടു ചോദിക്കാറില്ല,  ‘മനോജേ, നീ ഓകെ ആണോ?’ എന്ന്. ഞാൻ വെറുമൊരു എടിഎം മെഷീൻ മാത്രമാണോ?’’

കുടുംബത്തിന്റെ സകലപ്രശ്നങ്ങൾക്കും താനാണ് ഉ ത്തരവാദിയെന്ന തെറ്റായ ചിന്തയോ, ആരോപണമോ പ ല പുരുഷന്മാരെയും മാനസികമായി തകർക്കുന്നു. നെഞ്ചുവേദനയോ തലകറക്കമോ വന്നാലും അവർ ഡോക്ടറെ കാണാൻ പോകില്ല;  അതിനൊക്കെ ഇപ്പോൾ പൈസയെവിടെയാ, ഒന്നുറങ്ങി എഴുന്നേറ്റാൽ മാറും എന്നു സ്വയം സ മാധാനിക്കും. 

അച്ഛൻ എന്ന മെഴുകുതിരി 

നയന, അച്ഛനെ ഓർക്കുന്നത് എപ്പോഴും കണിശക്കാരനായ, ഗൗരവക്കാരനായ മനുഷ്യനായിട്ടാണ്. ചോദിക്കുന്ന പുസ്തകങ്ങളും ഉടുപ്പുകളും കോളജ് ഫീസും മുടക്കിയിട്ടില്ല. പക്ഷേ, ചേർത്തുപിടിച്ച് സ്നേഹത്തോടെ സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ അച്ഛനോട് അവൾക്കൊരു അകൽച്ചയുണ്ട്. പിന്നീടു നയനയുടെ വിവാഹം കഴിഞ്ഞു. ഭർത്താവിനൊപ്പം ജോലിസ്ഥലത്തേക്കു താമസം മാറി. കുട്ടികളായി. സ്വന്തം വീട്ടുചെലവുകളും ഉത്തരവാദിത്തങ്ങളും നയനയുടെ  കൈകളിലേക്ക് എത്തി.

ഒരിക്കൽ കുടുംബവീട്ടിലേക്കു വന്ന  അനന്യ അച്ഛന്റെ പഴയ ഡയറി കാണാനിടയായി. അതിലെ പേജുകള്‍ മറിക്കുന്നതിനിടയിൽ അതിലൊരിടത്ത് അച്ഛൻ കുറിച്ചുവച്ചിരുന്നു– ‘മോൾക്ക് കോളജില്‍ അഡ്മിഷൻ കിട്ടി. ഫീസ ടയ്ക്കാൻ ഇനി പതിനായിരം രൂപ കൂടി വേണം. കയ്യിലുണ്ടായിരുന്ന മോതിരം പണയം വച്ചു. സാരമില്ല, അവൾ നന്നായി പഠിച്ചാൽ മതി.’ അതു വായിച്ച നയനയ്ക്ക് കണ്ണീരടക്കാനായില്ല. സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച, സിനിമ കാണാൻ ആഗ്രഹമുണ്ടായിട്ടും പോകാത്ത, പുതിയ ഷർട്ട് വാങ്ങാൻ മടിച്ച ഒരു പാവം മനുഷ്യനായിരുന്നു അച്ഛൻ എന്ന് അവൾ അന്ന് തിരിച്ചറിഞ്ഞു.

പല മലയാളി അച്ഛന്മാരുടെയും സ്നേഹം ഇത്തരത്തിൽ കാണാതെ പോകുന്നു. പ്രകടിപ്പിക്കാൻ അറിയാത്തതുകൊണ്ട് മാത്രം അവർ മക്കളുടെ മനസ്സിൽ വില്ലന്മാരായിപ്പോകുന്നു.  ഒടുവിൽ വാർധക്യത്തിൽ അനാഥാലയങ്ങളിലേക്കോ ഏകാന്തതയിലേക്കോ അവരെ തള്ളിവിടുമ്പോൾ പോലും അതു തിരിച്ചറിയാതെ പോകാം.

പുരുഷന്റെ പ്രവാസലോകം

35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിലെത്തിയതാണ് ഷിജിൽ. വിമാനമിറങ്ങുമ്പോൾ മനസ്സിൽ കരുതി, ഇനി കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കാമെന്ന്. പക്ഷേ, മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ തിരിച്ചറിഞ്ഞു– തന്റെ അഭാവത്തിൽ കുടുംബം സ്വന്തം നിലയിൽ ജീവിക്കാൻ പഠിച്ചിരിക്കുന്നു. വീട്ടിലെ തീരുമാനങ്ങളിൽ സ്ഥാനമില്ലാതായി. മക്കൾ അവരവരുടെ ലോകത്താണ്. ആ വീട്ടിൽ താൻ ആരുമല്ലാതായതുപോലെ.

 വരുമാനം നിലയ്ക്കുമ്പോൾ അവഗണിക്കപ്പെടുമോ എന്ന എന്ന ഭയം പല പുരുഷന്മാരെയും വിഷാദത്തിലേക്കോ ഉത്കണ്ഠയിലേക്കോ നയിക്കുന്നു. പലർക്കും ഇത് തുറന്നുപറയാൻ അറിയില്ല.  ഒരു വഴക്കിനിടയിൽ ഷിജിൽ വേദനയോടെ പറഞ്ഞു, ‘‘നിങ്ങൾക്കറിയോ... ഇത്രയും നാ ൾ കുടുംബത്തിനു വേണ്ടി മാത്രമാണു ഞാൻ ജീവിച്ചത്. എനിക്കു വേണ്ടി മാത്രമായി ജീവിച്ചിട്ടേയില്ല.’’ഭാര്യയുടെ മറുപടി അപ്രതീക്ഷിതമായിരുന്നു– ‘‘ഞങ്ങൾ പറഞ്ഞോ, നിങ്ങൾ നിങ്ങൾക്കു വേണ്ടി ജീവിക്കേണ്ട എന്ന്?’’

എല്ലാ പ്രവാസികളുടേയും ജീവിതമല്ല ഇത് എന്നു പറയുമ്പോഴും ഒരു പ്രവാസിയുടെ ത്യാഗത്തെ പണമായി മാത്രം അളക്കാതെ, അയാളുടെ സാന്നിധ്യത്തെയും വൈകാരിക ആവശ്യങ്ങളെയും തിരിച്ചറിയാൻ കുടുംബങ്ങൾക്ക് കഴിയേണ്ടതല്ലേ..?.

ശൂന്യതയുടെ സിംഹാസനത്തിൽ

ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ആദ്യത്തെ രണ്ടാഴ്ച ജോസഫിന് ഉത്സവമായിരുന്നു. യാത്രകൾ, ബന്ധുവീടുകൾ സന്ദർശിക്കൽ... എന്നാൽ, ഒരു മാസം കഴിഞ്ഞപ്പോൾ വീട് അയാളെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. രാവിലെ ഒൻപത് മണിക്ക് ഓഫിസിലെത്തുമ്പോൾ സല്യൂട്ടോടെ സ്വീകരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ. എന്തിനും ഏതിനും സഹായികൾ. പെട്ടെന്ന് വീടിന്റെ ചാരുകസേരയിലേക്ക് ഒതുങ്ങിയതു പോലെ  ജോസഫിനു തോന്നി. 

 ഭാര്യയ്ക്ക് ജോലിയുണ്ട്. മാത്രമല്ല, അടുക്കളയിലും സീരിയലുകളിലും അയൽപക്കങ്ങളിലും സ്വന്തം ലോകമുണ്ട്. മക്കൾ ജോലിക്കായി ദൂരദേശങ്ങളിലാണ്. താൻ ആർക്കും വേണ്ടാത്തവനായി മാറിയോ എന്ന തോന്നൽ ജോസഫിന്റെ ആത്മാഭിമാനത്തെ സാരമായി ബാധിച്ചു.

സ്ത്രീകൾക്കു പ്രായമാകുമ്പോഴും കുടുംബത്തിലും അ ടുക്കളയിലും ചില പങ്കാളിത്തങ്ങൾ സ്വാഭാവികമായി നിലനിൽക്കും. എന്നാൽ, ജോലിയെ മാത്രം സ്വന്തം ഐഡന്റിറ്റിയായി കണ്ട പുരുഷന്, റിട്ടയർമെന്റ് നൽകുന്നതു പലപ്പോഴും വൈകാരിക ശൂന്യതയാണ്. പ്രമേഹവും രക്തസമ്മർദവും ഓർമക്കുറവും ഇതിനോടൊപ്പം ചേരുമ്പോൾ അ യാൾ  കടുത്ത ഏകാന്തതയിലേക്കു വീണുപോകുന്നു.

പരസ്പരം താങ്ങാവാം

പുരുഷന്റെ കരുത്ത് അയാൾ എത്രമാത്രം വേദന സഹിക്കുന്നു, ത്യാഗം ചെയ്യുന്നു എന്നതല്ല. പുരുഷൻ എന്നതിനേക്കാൾ  അവൻ ഒരു മനുഷ്യനാണ്. അവനും സങ്കടപ്പെടും. അവനും ഭയപ്പെടും. അവനും തളരും. അവനും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കും. ഇത്തരം മാനസികസംഘർഷങ്ങളിൽ നിന്നു  ചിലരെങ്കിലും അഭയം കണ്ടെത്തുന്നത് ലഹരിയിലാകാം. സ്ത്രീകൾക്ക് അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ കഴിയുന്ന ഒരു സമൂഹം രൂപപ്പെടുന്നപോലെ, പുരുഷന്മാർക്കും സ്വന്തം വിഷമങ്ങളെക്കുറിച്ചു ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്ന അവസ്ഥ രൂപപ്പെടേണ്ടതുണ്ട്. 

കരയുന്ന ആൺകുട്ടിയെ പരിഹസിക്കാത്ത കുടുംബങ്ങൾ. പരാജയപ്പെട്ട യുവാവിനെ അപമാനിക്കാത്ത സമൂഹം. വരുമാനത്തിന്റെ പേരിൽ മാത്രം വിലയിരുത്താത്ത ബ ന്ധങ്ങൾ. മാനസികാരോഗ്യസഹായം തേടുന്ന പുരുഷനെ ദുർബലനായി കാണാത്ത ഒരു സംസ്കാരം. ഇവയെല്ലാം വ ളർത്തിയെടുക്കേണ്ടതുണ്ട്.

സ്നേഹമുള്ള കുടുംബം എന്നത് ഒരാൾ മാത്രം എല്ലാവരെയും താങ്ങിനിർത്തുന്ന ഇടമല്ല. എല്ലാവർക്കും ആവശ്യസമയത്തു പരസ്പരം താങ്ങാകാൻ കഴിയുന്ന ഇടമാണ്.

പഠിക്കണം പങ്കാളിത്തം

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഏറെയും. എന്നാൽ അതിനുള്ള സ്വാതന്ത്ര്യവും അംഗീകാരവും ലഭിക്കാത്ത സാഹചര്യം സ്ത്രീകൾ നേരിടുന്നുണ്ട്.  

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം സ്വന്തം ആഗ്രഹങ്ങൾക്കും വ്യക്തിത്വത്തിനും ഇടം ലഭിക്കണമെന്നും സ്ത്രീ ആഗ്രഹിക്കുന്നു. കുടുംബജീവിതം എന്നത് ഒരാളുടെ മാത്രം ഉത്തരവാദിത്തമോ അധികാരമോ അല്ല. പരസ്പര സഹകരണത്തിന്റെയും വൈകാരിക പങ്കാളിത്തത്തിന്റെയും ഇടമാണത്. പരസ്പരം ബഹുമാനിച്ചും ഉത്തരവാദിത്തങ്ങൾ പങ്കിട്ടും ജീവിക്കാനുള്ള പരിശീലനം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചെറുപ്പത്തിലേ നൽകണം. ഭാവിയിൽ സംതൃപ്തമായ കുടുംബജീവിതം നയിക്കാൻ ഇതവരെ സഹായിക്കും.

എഴുത്ത്: സന്തോഷ് ശിശുപാൽ,  കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്

Understanding the Silent Struggles and Emotional Pain of Men:

Men often hide their inner sadness and vulnerabilities behind a facade of strength due to societal expectations. Emotional suppression in males starts from childhood when boys are discouraged from crying. Financial pressures, job insecurities, and family expectations further increase psychological stress in men. Spouses and family members should recognize the emotional needs of men beyond financial contributions. Fathers and husbands often silently sacrifice their personal happiness for their families. Retirement and loss of employment can lead to severe loneliness and depression among aging men. Creating a supportive and empathetic environment is essential for men's mental well-being.

ADVERTISEMENT