വേനൽ കാലമാണ്, വെള്ളം കുടിച്ചോണേ... സ്ത്രീകളിൽ നിർജലീകരണം തടയുന്നതിനുള്ള വഴികൾ
വേനൽകാലത്ത് ആവശ്യാനുസരണം വെള്ളം കുടിക്കുക എന്നത് ശരീരത്തിന് ഏറെ അത്യാവശ്യമാണ്. സ്ത്രീകളിൽ നിർജലീകരണം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചേക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, മതിയായ വെള്ളം കുടിക്കാതെ തീവ്രമായ വർക്കൗട്ടുകളിൽ ഏർപ്പെടുക എന്നതൊക്കോ അപകടകരമാണ്.

വേനൽകാലത്ത് ആവശ്യാനുസരണം വെള്ളം കുടിക്കുക എന്നത് ശരീരത്തിന് ഏറെ അത്യാവശ്യമാണ്. സ്ത്രീകളിൽ നിർജലീകരണം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചേക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, മതിയായ വെള്ളം കുടിക്കാതെ തീവ്രമായ വർക്കൗട്ടുകളിൽ ഏർപ്പെടുക എന്നതൊക്കോ അപകടകരമാണ്. ആർത്തവ സമയത്ത് ഹോർമോൺ മാറ്റങ്ങൾ ദ്രാവക നഷ്ടം വർദ്ധിപ്പിക്കും. ഗർഭധാരണ കാലത്തും മുലയൂട്ടല്‍ കാലത്തും ധാരാളം വെള്ളം കുടിക്കണം. പ്രമേഹം അല്ലെങ്കിൽ വൃക്ക തകരാറുകളും ദ്രാവക നഷ്ടം വർദ്ധിപ്പിക്കും. നിർജലീകരണം രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും, ഇത് തലച്ചോറിലേക്കും പേശികളിലേക്കും ഓക്സിജനും പോഷകങ്ങളും ഒഴുകുന്നത് കുറയ്ക്കും.നിർജ്ജലീകരണം തലച്ചോറിലെ ദ്രാവകത്തിലും രക്തത്തിൻ്റെ അളവിലും കുറവുണ്ടാക്കും, ഇത് കടുത്ത തലവേദനയിലേക്കു നയിക്കും. നിർജ്ജലീകരണം മൂലമുണ്ടാകുന്ന ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ പേശീവലിവ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
ദാഹമാണ് നിർജലീകരണത്തിന്റെ പ്രധാന ലക്ഷണം. വരണ്ട വായയും ചർമയും സാധാരണയേക്കാൾ നിറമുള്ള മൂത്രവും നിർജലീകരണത്തിന്റെ സൂചനയാണ്. സ്ത്രീകളിൽ നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ക്ഷീണം. അമ്നിയോട്ടിക് ദ്രാവകം കുറയുക, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീർണതകളിലേക്കും നിർജലീകരണം സ്ത്രീകളെ നയിച്ചേക്കാം. മുലയൂട്ടുന്ന അമ്മമാർക്കാകട്ടേ പാൽ ഉത്പാദനം നിലനിർത്താൻ ധാരാളം വെള്ളം ആവശ്യമാണ്.
നിർജലീകരണം തടയുന്നതിനുള്ള പ്രധാന മാർഗങ്ങൾ –
1. ധാരാളം വെള്ളം കുടിക്കുക. പ്രതിദിനം 8 മുതൽ10 ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കാൻ ശ്രമിക്കുക.
2. ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ വാഴപ്പഴം, ചീര, തൈര് തുടങ്ങിയവ ഭക്ഷണങ്ങൾ കാര്യമായി ഉൾപ്പെടുത്തുക.
3. മൂത്രത്തിന്റെ നിറം നിരീക്ഷിക്കുക. നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടാൽ ധാരാളം വെള്ളം കുടിക്ുക.
4. കഫീനും മദ്യവും ഒഴിവാക്കുക. രണ്ടും ദ്രാവക നഷ്ടം വർദ്ധിപ്പിക്കും.
5. വെള്ളരി, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ ജലസമൃദ്ധമായ ഫലങ്ങൾ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
6. ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുക. വ്യായാമ വേളയിൽ ഓരോ 15 - 20 മിനിറ്റിലും അൽപ്പാൽപ്പം വെള്ളം കുടിക്കുക. വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റുകൾ കഴിക്കുക.