കൊടിഞ്ഞി, ചെന്നികുത്ത് എന്നൊക്കെ നമ്മൾ സാധാരണ പറയുന്ന തലവേദനയാണു മൈഗ്രെയ്ൻ. അതു വരുന്ന സമയത്തെ തളർത്തിക്കളയുന്ന തരത്തിൽ കാഠിന്യമുള്ളതായിരിക്കും. ‘അർധാവഭേദകം’ എന്ന് ആയുർവേദം വിവരിക്കുന്ന ശിരോരോഗവുമായി സാമ്യമുള്ളതാണിത്. തലയുടെ ഒരു വശത്ത് പിളർക്കുന്ന പോലുള്ള വേദന എന്നാണ് ‘അർധാവഭേദക’ത്തിന്റെ ലളിതമായ

കൊടിഞ്ഞി, ചെന്നികുത്ത് എന്നൊക്കെ നമ്മൾ സാധാരണ പറയുന്ന തലവേദനയാണു മൈഗ്രെയ്ൻ. അതു വരുന്ന സമയത്തെ തളർത്തിക്കളയുന്ന തരത്തിൽ കാഠിന്യമുള്ളതായിരിക്കും. ‘അർധാവഭേദകം’ എന്ന് ആയുർവേദം വിവരിക്കുന്ന ശിരോരോഗവുമായി സാമ്യമുള്ളതാണിത്. തലയുടെ ഒരു വശത്ത് പിളർക്കുന്ന പോലുള്ള വേദന എന്നാണ് ‘അർധാവഭേദക’ത്തിന്റെ ലളിതമായ

കൊടിഞ്ഞി, ചെന്നികുത്ത് എന്നൊക്കെ നമ്മൾ സാധാരണ പറയുന്ന തലവേദനയാണു മൈഗ്രെയ്ൻ. അതു വരുന്ന സമയത്തെ തളർത്തിക്കളയുന്ന തരത്തിൽ കാഠിന്യമുള്ളതായിരിക്കും. ‘അർധാവഭേദകം’ എന്ന് ആയുർവേദം വിവരിക്കുന്ന ശിരോരോഗവുമായി സാമ്യമുള്ളതാണിത്. തലയുടെ ഒരു വശത്ത് പിളർക്കുന്ന പോലുള്ള വേദന എന്നാണ് ‘അർധാവഭേദക’ത്തിന്റെ ലളിതമായ

കൊടിഞ്ഞി, ചെന്നികുത്ത് എന്നൊക്കെ നമ്മൾ സാധാരണ പറയുന്ന തലവേദനയാണു മൈഗ്രെയ്ൻ. അതു വരുന്ന സമയത്തെ തളർത്തിക്കളയുന്ന തരത്തിൽ കാഠിന്യമുള്ളതായിരിക്കും.

‘അർധാവഭേദകം’ എന്ന് ആയുർവേദം വിവരിക്കുന്ന ശിരോരോഗവുമായി സാമ്യമുള്ളതാണിത്. തലയുടെ ഒരു വശത്ത് പിളർക്കുന്ന പോലുള്ള വേദന എന്നാണ് ‘അർധാവഭേദക’ത്തിന്റെ ലളിതമായ നിർവചനം.  

ADVERTISEMENT

മൂർച്ചയേറിയ ആയുധം കൊണ്ടു മുറിക്കുന്ന പോലെയോ, സൂചി കൊണ്ട് കുത്തുന്നപോലെയോ, തല പിളരുന്നതുപോലെയോ ഒക്കെയുള്ള തീവ്രതയേറിയും കുറഞ്ഞുമുള്ള ഇടവേളകളോടെയുള്ള തലവേദന, ശബ്ദം കേള്‍ക്കുമ്പോള്‍ പ്രയാസം, തലവേദനയോടൊപ്പം ചിലപ്പോള്‍ ഓക്കാനം, വെളിച്ചത്തിലേക്കു നോക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയവയാണു മറ്റു ലക്ഷണങ്ങൾ. തലവേദന ഉണ്ടാവുന്ന ഇടവേളകൾ ചിലപ്പോൾ 10 ദിവസമോ പതിനഞ്ചു ദിവസമോ ഒരു മാസമോ ഒക്കെ ആവാം.

ഈ രോഗത്തിനു നിരവധി കാരണങ്ങൾ ആയുർവേദം പറയുന്നുണ്ട്. ഇതിൽ ഏതു ഘടകമാണു വേദനയ്ക്ക് കാരണമാകുന്നത് എന്നതു വ്യക്തി അധിഷ്ഠിതമാണ്. 

ADVERTISEMENT

അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങൾ, അമിത ഭക്ഷണം, മലമൂത്രവിസർജനം തടസ്സപ്പെടുത്തുക, മാനസിക സമ്മർദം, അമിതമായി കരയുക, മദ്യപാനം, അമിത ഉറക്കം, ഉറക്കക്കുറവ് എന്നിവ മൈഗ്രെയ്നു കാരണമാകാം. 

പരിചിതമല്ലാത്ത ഗന്ധം, പൊടി, പുക, വെയില്‍ എന്നിവയേൽക്കുക, തലയ്ക്കു ക്ഷതം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപെടുമ്പോഴാണ് മൈഗ്രെയ്ൻ ഉണ്ടാവുന്നത്. 

ADVERTISEMENT

കാരണങ്ങൾ

ഭക്ഷണത്തിലുള്ള ചിട്ട വളരെ പ്രധാനമാണ്. അനവസരത്തിലുള്ള ഭക്ഷണം, അമിത ഭക്ഷണം, മധുരത്തിന്റെ ഉപയോഗം, കഫീൻ ചേർന്ന പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

തലവേദനയ്ക്കു പ്രേരകമാകുന്ന കാര്യങ്ങളെ കണ്ടെത്തി ഒഴിവാക്കുക പ്രധാനമാണ്. വെയിൽ കൊള്ളുക, ഉച്ചത്തിലുള്ള ശബ്ദം ശ്രവിക്കുക, വിശന്നിരിക്കുക എന്നിവ ഒഴിവാക്കുക. ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തുക, സ്ക്രീൻടൈം കുറയ്ക്കുക, മൊബൈൽ, കംപ്യൂട്ടർ സ്ക്രീൻ ഇവ ഉപയോഗിക്കുമ്പോൾ വെളിച്ചം കുറച്ചു വയ്ക്കുക. ബ്ലൂലൈറ്റ് ഫിൽറ്റർ മോഡ് തിരഞ്ഞെടുക്കുക. 

മൈഗ്രെയ്ൻ ഉള്ളവർ ആന്റി ഗ്ലെയർ സ്ക്രീനും ആവശ്യമെങ്കിൽ വൈദ്യനിർദേശപ്രകാരം ആന്റിഗ്ലെയർ കണ്ണടകളും   ഉപയോഗിക്കുക.   കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഫോണ്ട് സൈസ് കൂട്ടി  ഇടണം. കണ്ണിനു സ്ട്രെയിൻ അനുഭവപ്പെടുന്ന തരത്തിലുള്ള വായന ഒഴിവാക്കണം.   

‌ചികിത്സ 

ആയുർവേദ ശാസ്ത്രപ്രകാരം രോഗത്തിന്റെ കാരണവും രോഗിയുടെ ശാരീരിക പ്രകൃതിയും മറ്റു പല ഘടകങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ചികിത്സ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മരുന്നും ചില പഞ്ചകർമ ചികിത്സാക്രമങ്ങളും പ ഥ്യവും യോഗ പോലെയുള്ള വ്യായാമങ്ങളും വളരെ പ്രധാനമാണ്.

പഥ്യാക്ഷധാത്ര്യാദി കഷായം പൊതുവെ മൈ ഗ്രെയ്ൻ തലവേദനയിൽ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ്. വലിയ മർമ ഗുളിക, ക്ഷീരബല ആവർത്തി, സുവർണമുക്താദി ഗുളിക പോലെയുള്ള മരുന്നുകൾ കൂടെ കൊടുക്കാറുണ്ട്. രോഗത്തിന്റെ കാഠിന്യം, രോഗിയുടെ പ്രകൃതി ഇവ കൂടെ കണക്കിലെടുത്തു ചികിത്സ, മരുന്നുകൾ എന്നിവയിൽ വ്യത്യാസം വരും.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങൾക്ക് സ്വയം ചികിത്സയോ കുറുക്കുവഴികളോ തേടരുത്. 

തൈലധാര, നസ്യം, ശിരോവസ്തി, പോലെ വാതരോഗങ്ങളിൽ നിർദേശി ച്ചിട്ടുള്ള ചികിത്സകൾക്കാണ് ഇവിടെ പ്രാധാന്യം.  

കറുത്ത ഗുളിക ക്ഷീരബല തൈലത്തിൽ ചാലിച്ചു നെറ്റിയിൽ ലേപനം, കച്ചൂരാദി /പഞ്ചഗന്ധ ചൂർണം വെള്ളത്തിലോ പനിനീരിലോ ചാലിച്ച് നെറ്റിയിൽ പറ്റിടുക തുടങ്ങിയവ തലവേദനയുടെ കാഠിന്യം കുറയ്ക്കാൻ വേണ്ടി ചെയ്യാവുന്നതാണ്. 

Credits: ഡോ. കെ. മഹേഷ്, ‍െഡപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ, ആര്യവൈദ്യശാല,കോട്ടയ്ക്കൽ, ഡോ. ജോർളിൻ ജോസ്, മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, കാവന, തൊടുപുഴ. ഡോ. പി.എം.മധു, പ്രഫസർ, ഗവ. ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ

Effective Ayurvedic Treatments for Migraine:

Migraine, also known as chinnikuthi or kodinji in Malayalam, is a debilitating headache characterized by intense pain, often on one side of the head, and can be accompanied by nausea and sensitivity to light. Ayurveda describes this condition as Ardhavabhedakam, and its treatment involves a holistic approach considering individual Prakriti and specific triggers.

ADVERTISEMENT