മഴയത്ത് ചൂടോടെ കുടിക്കാം ഓജസ്സ് കഞ്ഞി; ആരോഗ്യം സൂപ്പർ സ്മാർട്ടാകും... Ojas Kanji: A Health Boosting Rice Porridge Recipe
ഓജസ്സ് കഞ്ഞി എന്ന ഈ വിഭവം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വൈറ്റമിനുകളും ഇരുമ്പ് പോലുള്ള ധാതുക്കളും അടങ്ങിയ ഉലുവയും ആശാളിയും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ തടയാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു. ആശാളി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. ഇതിനോടൊപ്പം ചേര്‍ക്കുന്ന ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ ചുവന്നുള്ളി ശരീരത്തിന്റെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. കടുക്, ഉലുവ, കരിംജീരകം, ചുവന്നുള്ളി എന്നിവ വഴറ്റി, വേവിച്ച കഞ്ഞിയും ചെറുപയറും ചേർത്ത ശേഷം ആശാളിയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി വളരെ രുചികരവും ആരോഗ്യദായകവുമാണ്.

ഒരു കോപ്പ കഞ്ഞി കിട്ടിയാൽ ഏതു സമയത്തും രുചിയോടെ കഴിക്കാം. അതിൽ ശരീരത്തെ സംരക്ഷിക്കാനുള്ള ചേരുവകൾ കൂടി ഉണ്ടെങ്കിലോ. ധാരാളം വൈറ്റമിനുകളും ഇരുമ്പ് പോലുള്ള ലവണങ്ങളും അടങ്ങിയിട്ടുള്ള ഉലുവയും ആശാളിയും രോഗപ്രതിരോധശേഷി വർധിപ്പിക്കും. അണുബാധ തടയാനും നീർക്കെട്ട് അകറ്റാനും ഉലുവ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ തള്ളാൻ ആശാളിയും ബെസ്റ്റ്. ഇതിനെല്ലാമൊപ്പം ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ചുവന്നുള്ളി കൂടി ചേർന്നാൽ ആരോഗ്യം സൂപ്പർ സ്മാർട്ട്.
ഓജസ്സ് കഞ്ഞി
1. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
2. കടുക് – അര ചെറിയ സ്പൂണ്‍
ഉലുവ – 10 ഗ്രാം
കരിംജീരകം – രണ്ടു ചെറിയ സ്പൂൺ
ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്
3. കഞ്ഞി – 100 ഗ്രാം
ചെറുപയർ വേവിച്ചത് – 100 ഗ്രാം
4. ആശാളി കുതിർത്തത് – 20 ഗ്രാം
5. തേങ്ങാപ്പാൽ – 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ ബ്രൗൺ നിറമാകുമ്പോൾ കഞ്ഞിയും പയറും ചേർക്കണം. ആശാളിയും ചേർത്തിളക്കിയ ശേഷം തേങ്ങാപ്പാൽ ചേര്‍ത്തു വാങ്ങി അലങ്കരിച്ചു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എൽദോ