തൊടിയിലെ താളിനും തകരയ്ക്കും പ്രമോഷന്; കർക്കടകത്തിൽ കഴിക്കണം പത്തിലത്തോരൻ 'Pathila' Recipe for a Healthy Karkidakam
കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പത്തിലക്കറികൾ കഴിക്കുന്നത് കേരളീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. താള്, തകര, തഴുതാമ, ചേമ്പില, കുമ്പളത്തില, മത്തനില, പയറില, വെള്ളരിയുടെ ഇല, ചീര, കൊടുത്തൂവ എന്നിവയാണ് പ്രധാനമായും പത്തിലകളായി കണക്കാക്കപ്പെടുന്നത്. ഈ ഇലകൾ വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് എന്നിവ താളിച്ച് വഴറ്റിയ ശേഷം ഉപ്പും ചേർത്ത് വേവിക്കുന്നു. പിന്നീട് തേങ്ങ, മഞ്ഞൾപ്പൊടി, ചുവന്നുള്ളി, ജീരകം, കാന്താരി മുളക്, വെളുത്തുള്ളി എന്നിവ അരച്ച് ചേർത്ത് അഞ്ചു മിനിറ്റ് കൂടി വേവിച്ച് എടുക്കുന്ന കറി ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാൻ ഉത്തമമാണ്.

കർക്കടകത്തിൽ പത്തില കഴിക്കണം എന്നാണ് ചൊല്ല്. തൊടികളിലെ താളിനും തകരയ്ക്കും തീൻമേശയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന കാലഘട്ടമാണ് കർക്കടകം. താള്, തകര, തഴുതാമ, ചേമ്പില, കുമ്പളത്തില, മത്തനില, പയറില, വെള്ളരിയുടെ ഇല, ചീര, കൊടുത്തൂവ എന്നിവയാണ് പൊതുവെ പത്തിലകളായി പരിഗണിക്കപ്പെടുന്നത്.
ഇലകൾ ഓരോന്നും ഒരു പിടി വീതം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിയുക. വെളിച്ചെണ്ണയിൽ കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് എന്നിവയിട്ട് താളിച്ച ശേഷം അതിലേക്ക് ഇല അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അ ൽപസമയം അടച്ചു വച്ചു വേവിക്കുക.
വെള്ളം വറ്റിയശേഷം അതിലേക്ക് തേങ്ങ തിരുമ്മിയത്, ആവശ്യത്തിന് മഞ്ഞൾപ്പൊടി, ചുവന്നുള്ളി, ജീരകം, കാന്താരി മുളക്, വെളുത്തുള്ളി എ ന്നിവ ചേർത്ത് മിക്സിയിൽ ഒന്നു ഒതുക്കിയശേഷം ചേർക്കുക. നന്നായി ഇളക്കി അഞ്ചു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങി വയ്ക്കാം. ഔഷധക്കഞ്ഞിയുടെ കൂടെ കഴിക്കാം.