മുടി കൊഴിച്ചിലും നരയും നേരത്തെ എത്തിയോ? മുപ്പതിനു ശേഷം നൽകാം മുടിയ്ക്ക് പ്രത്യേക പരിചരണം!
പ്രായം മുന്നോട്ടു പോകുമ്പോൾ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലമുടിയെയാണ്. മുടി കൊഴിച്ചിലായും നരയായും മുടിയുടെ അറ്റം പിളരലായും തലമുടിയൊരു തലവേദനയായി മാറുന്ന സമയം. ഉള്ള മുടിയെ ഭംഗിയോടെ പരിപാലിക്കുകയാണ് ഈ പ്രായത്തിൽ ഉചിതം. അതിനായുള്ള ആദ്യപടി ഇണങ്ങുന്ന ഹെയർകട്ട് പരീക്ഷിക്കുക
പ്രായം മുന്നോട്ടു പോകുമ്പോൾ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലമുടിയെയാണ്. മുടി കൊഴിച്ചിലായും നരയായും മുടിയുടെ അറ്റം പിളരലായും തലമുടിയൊരു തലവേദനയായി മാറുന്ന സമയം. ഉള്ള മുടിയെ ഭംഗിയോടെ പരിപാലിക്കുകയാണ് ഈ പ്രായത്തിൽ ഉചിതം. അതിനായുള്ള ആദ്യപടി ഇണങ്ങുന്ന ഹെയർകട്ട് പരീക്ഷിക്കുക
പ്രായം മുന്നോട്ടു പോകുമ്പോൾ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലമുടിയെയാണ്. മുടി കൊഴിച്ചിലായും നരയായും മുടിയുടെ അറ്റം പിളരലായും തലമുടിയൊരു തലവേദനയായി മാറുന്ന സമയം. ഉള്ള മുടിയെ ഭംഗിയോടെ പരിപാലിക്കുകയാണ് ഈ പ്രായത്തിൽ ഉചിതം. അതിനായുള്ള ആദ്യപടി ഇണങ്ങുന്ന ഹെയർകട്ട് പരീക്ഷിക്കുക
പ്രായം മുന്നോട്ടു പോകുമ്പോൾ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലമുടിയെയാണ്. മുടി കൊഴിച്ചിലായും നരയായും മുടിയുടെ അറ്റം പിളരലായും തലമുടിയൊരു തലവേദനയായി മാറുന്ന സമയം. ഉള്ള മുടിയെ ഭംഗിയോടെ പരിപാലിക്കുകയാണ് ഈ പ്രായത്തിൽ ഉചിതം. അതിനായുള്ള ആദ്യപടി ഇണങ്ങുന്ന ഹെയർകട്ട് പരീക്ഷിക്കുക എന്നതാണ്.
ഹെന്ന
∙ തേയിലപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം തണുക്കാൻ വയ്ക്കുക. ഇതിലേക്ക് മൈലാഞ്ചി അരച്ചതും കൂടുതൽ നിറം ലഭിക്കാനായി ഒരു കഷണം ബീറ്റ്റൂട്ട് അരച്ചതും ചേർത്ത് അടച്ചു വയ്ക്കാം. ഒരു രാത്രി ഇങ്ങനെ വച്ച ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ള കൂടി ചേർത്ത് മിക്സ് ചെയതു വീതി കൂടിയ ബ്രഷിന്റെ സഹായത്തോടെ തലയിൽ പുരട്ടാം. മുടി ഓരോ ഭാഗങ്ങളായി പകുത്തെടുത്ത് വേണം പുരട്ടാൻ. 20 മിനിറ്റിനു ശേഷം ചെമ്പരത്തിത്താളി ഉപയോഗിച്ച് കഴുകി കളയാം. 30 വയസ്സിന് ശേഷം എല്ലാ ആഴ്ചയിലും ഹെന്ന ചെയ്യുന്നത് മുടിക്കു കരുത്തു പകരാനും നരയകറ്റാനും സഹായിക്കും.
ഷാംപൂ വാഷ്
∙ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മുടി ഷാംപൂ വാഷ് ചെയ്യണം. ഷാംപൂ വാഷിനൊപ്പം തന്നെ ഓരോ മുടിയുടെയും സ്വഭാവത്തിനനുസൃതമായ കണ്ടീഷനറും ഉപയോഗിക്കാം. മുടിയുടെ സ്വാഭാവികത നിലനിർത്താനാണ് കണ്ടീഷനർ ഉപയോഗിക്കുന്നത്. കെരാറ്റിൻ, വോളിയമൈസിങ്, സ്ട്രെയ്റ്റ്നിങ്, സ്മൂത്‌നിങ് എന്നിവ ചെയ്തിട്ടുള്ള മുടിയിൽ അതിനനുസരിച്ചുള്ള ഷാംപുവും കണ്ടീഷനറും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഓയിൽ മസാജ്
∙ കറിക്കരയ്ക്കാൻ തേങ്ങ ചുരണ്ടുമ്പോൾ ഒരു പിടിയെടുത്ത് മാറ്റി വച്ചേക്കൂ. തേങ്ങാപ്പാൽ ഉപയോഗിച്ച് ശരീരം മസാജ് ചെയ്തശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിന് ഉന്മേഷം പകരുന്നതിനൊപ്പം തന്നെ നിറം വർധിക്കാനും സഹായിക്കും.
∙ ആഴ്ചയിൽ ഒരു ദിവസം എണ്ണ തേച്ചുള്ള കുളി നിർബന്ധമാക്കണം. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന അണുബാധ അകറ്റാനും ചർമത്തിന്റെ മൃദുത്വം എന്നിവ നിലനിർത്താനും ഈ കുളി സഹായിക്കും. തലയിൽ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണതന്നെ ഉ പയോഗിച്ച് വേണം മസാജ് ചെയ്യാൻ. തേങ്ങാപ്പാൽ വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ, നാൽപാമരാദി എന്നിവ ശരീരത്തിൽ ഉപയോഗിക്കാം.
മുടി കൊഴിച്ചിൽ എങ്ങനെ തടയാം
അമിത മുടി കൊഴിച്ചിൽ ചിലരിൽ മാനസ്സികമായ പിരിമുറുക്കങ്ങൾക്കു വഴിയൊരുക്കാറുണ്ട്. നിത്യവും നൂറു മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ കൂടുതൽ മുടികൾ കൊഴിയുകയും ശിരോചർമം പുറത്തു കാണത്തക്ക രീതിയിൽ മുടി ഇല്ലാതാകുകയും ചെയ്യുമ്പോഴാണ് മുടികൊഴിച്ചിൽ പ്രശ്നമായി മാറുന്നത്. ചിലർ തടി കുറയ്ക്കാൻ ഡയറ്റ് ചെയ്യുമ്പോഴും മുടി കൊഴിയാറുണ്ട്. ശരീരത്തിലെ പോഷക കുറവിന്റെ ഭാഗമായിട്ടാണ് ഇത്. മാംസ്യവും ഇരുമ്പും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക മാത്രമാണ് ഇതിനുള്ള പോംവഴി.
∙ മാനസ്സിക സംഘർഷവും ടെൻഷനും മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്. ചിലരിൽ ഹോർമോൺ അപാകത മൂലമുണ്ടാകുന്ന പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രം (പിസിഒഡി) കാരണവും മുടികൊഴിച്ചിൽ കാണാറുണ്ട്. ക്രമാതീതമായി മുടികൊഴിച്ചിലുണ്ടായാൽ ഡോക്ടറുടെ സഹായത്തോ ടെ കാരണം കണ്ടെത്തി പ്രതിവിധി തേടണം.
∙ പ്രസവശേഷം പലർക്കും ക്രമാതീതമായ മുടി കൊഴിച്ചിൽ കാണാം. ഗർഭാവസ്ഥയിൽ ഈസ്ട്രജൻ ഹോർമോണിന്റെയും മറ്റും പ്രവർത്തനം വേഗത്തിലായിരിക്കും. ഇത് മുടി വളർച്ച വർധിപ്പിക്കും. എന്നാൽ പ്രസവശേഷം ഈ ഹോർമോണുകൾ സാധാരണ നില കൈവരിക്കും. അതോടെ മുൻപുണ്ടായിരുന്ന മുടിയിഴകൾ പെട്ടെന്ന് കൊഴിയാൻ തുടങ്ങും. പ്രസവാനന്തര പരിചരണവും പോഷകപ്രദമായ ഭക്ഷണ ശീലവും പിന്തുടർന്നാൽ ഇതു പരിഹരിക്കാം.
ഹെയർ കളർ അലർജി ആയാൽ
∙ മുടിയില്‍ പെരുകുന്ന നരയാണ് മിക്കവരുടെയും തലവേദന. നര മറയ്ക്കാനുള്ള പോംവഴിയാണ് കളറിങ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന കളറുകൾ പലരിലും അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാണാം. നരച്ചു തുടങ്ങുമ്പോള്‍ തന്നെ ഇതിനുള്ള പരിഹാരം ചെയ്തു തുടങ്ങണം. നാചുറൽ കളറുകളായ മൈലാഞ്ചി, ബീറ്റ്റൂറ്റ് എന്നിവയാണ് നര മറയ്ക്കാനുള്ള പ്രകൃതി ദത്ത പോംവഴികൾ.
ബ്യൂട്ടീഷന്റെ സഹായത്തോടു കൂടി നാചുറൽ നിറങ്ങൾ ചെയ്യുന്നതും നരയുടെ പ്രതിവിധിയാണ്. നര മറയ്ക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ ബ്ലാക് ഹെന്നയോ ബ്ലാക് ഹെയർ കളറോ തിരഞ്ഞെടുക്കാം. മറിച്ച് നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പ്രായത്തിന് ഇണങ്ങുന്ന നിറങ്ങളായ സിനമൻ ബ്രൗൺ, കോപ്പർ, വാം സാൻഡി ബ്രൗൺ, റസറ്റ് ബ്രൗൺ എന്നിവ തിരഞ്ഞെടുക്കാം.
വിവരങ്ങള്‍ക്കു കടപ്പാട്: സുധാ ദാസ്, സുധാസ് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ, കോൺവെന്റ് ജംക്‌ഷൻ, കൊച്ചി, ബിന്ദു പ്രകാശ്, ബി ഫിറ്റ് ജിം, കടവന്ത്ര, തേവര