മുഖം തിളങ്ങാനും ചർമ്മ സൗന്ദര്യത്തിനും പപ്പായ; അഞ്ച് കിടിലന് ഫെയ്സ് മാസ്കുകൾ ഇതാ...
പപ്പായ സുലഭമായി ലഭിക്കുന്ന സമയമാണിത്. കഴിക്കാൻ മാത്രമല്ല, ഫെയ്സ് പാക് ആയി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്. സൗന്ദര്യം വർധിപ്പിക്കാൻ പപ്പായ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന അഞ്ചു ഫെയ്സ് മാസ്കുകൾ പരിചയപ്പെടാം. 1. പപ്പായയും തേൻ ഫെയ്സ് പാക് പപ്പായയുടെ നീര് രണ്ട് ടേബിൾസ്പൂൺ

പപ്പായ സുലഭമായി ലഭിക്കുന്ന സമയമാണിത്. കഴിക്കാൻ മാത്രമല്ല, ഫെയ്സ് പാക് ആയി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്. സൗന്ദര്യം വർധിപ്പിക്കാൻ പപ്പായ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന അഞ്ചു ഫെയ്സ് മാസ്കുകൾ പരിചയപ്പെടാം.
1. പപ്പായയും തേൻ ഫെയ്സ് പാക്
പപ്പായയുടെ നീര് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഒരു സ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
മുഖത്തും കഴുത്തിലും മിശ്രിതം നന്നായി മസ്സാജ് ചെയ്ത് പുരട്ടാം
ചർമ്മത്തിലെ സുഷിരങ്ങളിൽ മിശ്രിതം മസാജ് ചെയ്ത് ചർമ്മത്തിൽ ആഗിരണം ചെയ്യുന്നതുവരെ നന്നായി വൃത്താകൃതിയിൽ മസ്സാജ് ചെയ്യാം. പത്തു മിനിറ്റ് നേരം മസ്സാജ് ചെയ്ത് പാക്ക് ഉണങ്ങാൻ അനുവദിക്കാം. ചർമം വലിയുന്നതായി തോന്നുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കോട്ടൺ തുണിയിൽ ഒപ്പി എടുക്കാം. മുഖത്തെയും കഴുത്തിലെയും ഡെഡ് സ്കിൻ മാറാൻ ഏറ്റവും നല്ല മാർഗമാണിത്.
2. പപ്പായ ബനാന യോഗർട്ട് ഫെയ്സ് പാക്
നന്നായി പഴുത്ത പപ്പായ പൾപ്പ് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക്
വാഴ പഴം പൾപ്പ് ഒരു ടേബിൾ സ്പൂൺ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം
കട്ടിയുള്ള തൈര് ഒരു ചെറിയ സ്പൂൺ കൂടി ചേർത്ത് നന്നായി ഇളക്കാം. ഈ മിശ്രിതം
മുഖത്തും കഴുത്തിലും പുരട്ടി കൈവിരലുകൾ ഉപയോഗിച്ച് കുറഞ്ഞത് 20 മിനിറ്റെങ്കിലും ചർമ്മത്തിൽ മസാജ് ചെയ്യുക.
മിശ്രിതം ഉണങ്ങുന്നത് വരെ അര മണിക്കൂർ മുതൽ നാല്പത്തിയഞ്ച് മിനിറ്റ് വരെ കാത്തിരിക്കുക, ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ചർമം സോഫ്റ്റാകാൻ സഹായിക്കും. കൂടുതൽ അളവിൽ ഉണ്ടാക്കിയാൽ കൈ കാലുകളിലും ഈ പാക്ക് ഉപയോഗിക്കാം.
3. പപ്പായ നാരങ്ങ ഫെയ്സ് പാക്
പപ്പായ പൾപ്പ് ഒരു ടേബിൾസ്പൂൺ
നാരങ്ങ നീര് - ഒരു ടേബിൾ സ്പൂൺ
തേൻ - ഒരു ടേബിൾ സ്പൂൺ
ഇവ മൂന്നും നന്നായി മിക്സ് ചെയ്ത് ശരീരത്തിൽ പിഗ്മെന്റേഷൻ ഉണ്ടായ ഭാഗങ്ങളിൽ പുരട്ടാം.
മിശ്രിതം ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുന്നത് ചേരുവകളെ ചർമ്മത്തിലെ സുഷിരങ്ങളിൽ ആഴത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.
40 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖത്തെയും കഴുത്തിലെയും കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയ്‌ക്കെല്ലാം ഉത്തമ പരിഹാരമാണിത്.
4. ഒയിലി സ്കിന്നിനു ഓറഞ്ച് പപ്പായ
ഒരു പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക്
ഒരു പകുതി ഓറഞ്ച് പിഴിഞ്ഞ് നീര് ഒഴിക്കുക.ഇതു നന്നായി മിക്സ് ചെയ്ത് മുഖത്തും കൈ കാലുകളിലും പുരട്ടാം. ഇരുപതു മിനിറ്റ് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി, കോട്ടൺ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കാം. എപ്പോഴും എണ്ണ ഒഴുകിയ പോലെ എന്ന് കേൾക്കുന്ന പരാതികളിൽ നിന്നും മോചനം നേടാം.ആഴ്ച്ചയിൽ ഒരു ദിവസം ഈ പാക് ട്രൈ ചെയ്യാം.
5. ടാൻ സ്കിന്നിനു തക്കാളി പപ്പായ
തക്കാളി നന്നായി ഉടച്ച് പൾപ്പ് എടുക്കുക.
പഴുത്ത പപ്പായയുടെ 4 ചെറിയ കഷ്ണം എടുത്ത് നന്നായി മിക്സിയിൽ അടിക്കുക.
ശേഷം പഴുത്ത പപ്പായ മാഷ് ചെയ്ത് തക്കാളി പൾപ്പ് ചേർത്ത് ഇളക്കുക. ടാൻ കൂടുതൽ ഉള്ള ഭാഗങ്ങളിലും കൈ കാലുകളിലും ഈ പാക്ക് ഇടാം. നന്നായി ഉണങ്ങി കഴിയുമ്പോൾ വെള്ളമോ പാലോ ഉപയോഗിച്ച് നനച്ച് വട്ടത്തിൽ മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
വിവരങ്ങൾക്ക് കടപ്പാട്: ജയലക്ഷ്മി രാകേഷ്, പിങ്ക് ബ്രൈഡൽ മേക്ക് ഓവർസ്, തിരുവനന്തപുരം