വെള്ളരിക്ക നാരങ്ങാനീരു ചേർത്ത് ഉപയോഗിച്ചാൽ ഇരട്ടിഫലം; സൗന്ദര്യം വർധിപ്പിക്കാൻ ഇതിലും നല്ലൊരു പച്ചക്കറിയില്ല!
സുലഭമായി കിട്ടുന്ന പച്ചക്കറിയാണു വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വർധിപ്പിക്കാൻ ഇതിലും നല്ലൊരു പച്ചക്കറിയില്ല. ∙ വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്കാ കഴിക്കുന്നതു ചർമം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും. ∙

സുലഭമായി കിട്ടുന്ന പച്ചക്കറിയാണു വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വർധിപ്പിക്കാൻ ഇതിലും നല്ലൊരു പച്ചക്കറിയില്ല.
∙ വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്കാ കഴിക്കുന്നതു ചർമം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും.
∙ പ്രകൃതിദത്തമായ ടോണറാണു വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.
∙ നിറം വർധിപ്പിക്കാൻ മികച്ചതാണു വെള്ളരിക്ക. നാരങ്ങാനീരു ചേർത്ത് ഉപയോഗിച്ചാൽ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ചെയ്താലെ ഫലം ലഭിക്കൂ എന്നോർക്കുക.
∙ ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ അകലുകയും നിറം വർധിക്കുകയും ചെയ്യും.
∙ ചർമത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്തിട്ടാൽ മതി.
∙ സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പു മാറാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക.
∙ കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറാൻ വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തിൽ മുറിച്ചു കണ്ണിനു ചുറ്റും വയ്‌ക്കുകയോ ചെയ്യാം.
∙ ഒരു ടേബിൾസ്‌പൂൺ വേവിച്ച വെള്ളരിക്കയിൽ ഒരു ടേബിൾസ്‌പൂൺ തൈരു ചേർത്തു മുഖത്തിടുന്നതു പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യും.
∙ വെള്ളരിക്കാ നീരും പാലും തേനും പഞ്ചസാരയും ചേർത്താൽ നല്ലൊരു സ്ക്രബ്ബായി.
∙ വെള്ളരിക്കാ നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. എണ്ണമയമുള്ള ചർമക്കാർക്കു യോജിച്ച ഫെയ്സ്പാക്കാണിത്.
∙ മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നതു ചുളിവുകൾ മാറാൻ സഹായിക്കും.
∙ മുടിയുടെ വളർച്ച വേഗത്തിലാക്കാൻ വെള്ളരിക്കാനീര് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ മതി.