ചര്‍മം തിളങ്ങാന്‍ ഏറെ ഔഷധഗുണമുള്ള ആര്യവേപ്പ് വളരെ നല്ലതാണ്. മുഖക്കുരു വരുന്നത് തടഞ്ഞ് ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. ഏതു ചർമത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ആര്യവേപ്പ് ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം. വരണ്ട ചർമമുള്ളവർക്ക് ആര്യവേപ്പ്, തേൻ, പാൽ ആര്യവേപ്പില

ചര്‍മം തിളങ്ങാന്‍ ഏറെ ഔഷധഗുണമുള്ള ആര്യവേപ്പ് വളരെ നല്ലതാണ്. മുഖക്കുരു വരുന്നത് തടഞ്ഞ് ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. ഏതു ചർമത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ആര്യവേപ്പ് ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം.

വരണ്ട ചർമമുള്ളവർക്ക്

ADVERTISEMENT

∙ ആര്യവേപ്പ്, തേൻ, പാൽ 

ആര്യവേപ്പില അരച്ചു പേസ്റ്റ് രൂപത്തിലാക്കിയത് രണ്ടു ടേബിൾസ്പൂൺ, ഒരു ടേബിൾസ്പൂൺ തേൻ, ഒന്നര ടേബിൾസ്പൂൺ പാൽ. ഇത്രയും ചേരുവകൾ യോജിപ്പിച്ചു മുഖത്തു തേയ്ക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ADVERTISEMENT

എണ്ണമയമുള്ള ചർമത്തിന് 

∙ ആര്യവേപ്പ്, മുൾട്ടാണി മിട്ടി, യോഗർട്ട്

ADVERTISEMENT

രണ്ടു ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, ഒരു ടേബിൾസ്പൂൺ തൈര്, മുക്കാല്‍ ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, അര ടേബിൾസ്പൂൺ റോസ്‌വാട്ടർ എന്നിവ യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

മുഖക്കുരു ഉള്ളവർക്ക്

∙ ആര്യവേപ്പ്, മഞ്ഞൾ, ടീ ട്രീ ഓയിൽ 

രണ്ടു ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, ഒരു തുള്ളി ടീ ട്രീ ഓയിൽ, ഒരു ടീസ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിക്കുക. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടുക. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 

ADVERTISEMENT