മുടിയുടെ നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കുന്നത് പ്രകൃതിദത്ത മാർഗമാണ്. 25 വയസ്സിനു മുൻപ് മുടി നരയ്ക്കുന്നത് അകാലനരയായി കരുതുന്നു. അമിത മാനസിക സമ്മർദം, പാരമ്പര്യം, പുകവലി, ഷാംപൂ, കണ്ടീഷനർ, ജെൽ തുടങ്ങിയവയുടെ അമിത ഉപയോഗം ഇവയെല്ലാം മുടി നേരത്തേ നരയ്ക്കുന്നതിനു കാരണമാകാം. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നത്

മുടിയുടെ നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കുന്നത് പ്രകൃതിദത്ത മാർഗമാണ്. 25 വയസ്സിനു മുൻപ് മുടി നരയ്ക്കുന്നത് അകാലനരയായി കരുതുന്നു. അമിത മാനസിക സമ്മർദം, പാരമ്പര്യം, പുകവലി, ഷാംപൂ, കണ്ടീഷനർ, ജെൽ തുടങ്ങിയവയുടെ അമിത ഉപയോഗം ഇവയെല്ലാം മുടി നേരത്തേ നരയ്ക്കുന്നതിനു കാരണമാകാം. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നത് മുടിക്ക് നല്ലതാണ്. തലമുടിക്ക് കൂടുതൽ കനം തോന്നിപ്പിക്കുകയും താരൻ അകറ്റുകയും തലമുടിക്ക് തണുപ്പേകുകയും ചെയ്യും.

നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പ് കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള, മുടി മൃ‍ദുവാകാൻ തൈര്, താരൻ, പേൻ ഇവയകറ്റാൻ ഷിക്കാക്കായി ഇവയെല്ലാം ചേർത്ത് ഹെന്നപ്പൊടി തലമുടിയിൽ പുരട്ടാം. എണ്ണ തേച്ച് മുടി ഓയിൽ മസാജ് ചെയ്ത ശേഷം അതിന്റെ മുകളിലൂടെ മാത്രമേ ഹെന്ന ചെയ്യാവൂ.

ADVERTISEMENT

അകാല നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കുന്ന വിധം

∙ ബർഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

ADVERTISEMENT

∙ റെഡ്ഡിഷ് - ബ്രൗൺ നിറമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

∙ ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3 - 4 മണിക്കൂർ പു രട്ടി വയ്ക്കുക. വരണ്ട മുടിയാണെങ്കിൽ കണ്ടീഷൻ ചെയ്യാൻ മുട്ട, ഒലിവ് ഓയിൽ, തൈര് ഇവ ഹെന്നയുമായി ചേർത്ത് മിശ്രിതമാക്കി ഉപയോഗിക്കാം.

ADVERTISEMENT

∙ കുറച്ചു കൂടി കടുത്ത ഷേഡ് കിട്ടാൻ രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ രണ്ട് ചെറിയ സ്പൂൺ ബ്ലാക്ക് ടീ പൊടി ചേ ർത്ത് ഒരു കപ്പാക്കി തി ളപ്പിച്ചാറ്റിയെടുക്കുക. ഇത് തണുപ്പിക്കാൻ വയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വയ്ക്കുക. രണ്ടും തണുത്ത ശേഷം അ രിച്ചെടുത്ത് മിക്സ് ചെയ്യുക. ഒരു കപ്പ് െഹന്ന പൗഡർ, ഒരു മുട്ടവെള്ള, ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം അടച്ച് ആറേഴു മ ണിക്കൂർ വച്ച ശേഷം തലമുടിയിൽ പുരട്ടാം.

മുടിയിൽ തേയ്ക്കുന്നതിന് മുന്‍പ് എന്തെങ്കിലും സ്റ്റൈലിങ് ഉൽപന്നങ്ങൾ മുടിയിൽ തേച്ചിട്ടുണ്ടെങ്കിൽ അത് ക്ലാരി ഫൈയിങ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. മുടിക്ക് നല്ല നിറം കിട്ടാൻ ഈ മിശ്രിതം നാലു മണിക്കൂർ നേരം തലയിൽ വച്ചിട്ട് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ADVERTISEMENT