‘ഗ്രീൻ ടീയും ആര്യവേപ്പിലയും ചേർത്ത് ആവി പിടിക്കാം’; ചര്മ സൗന്ദര്യം വർധിപ്പിക്കാം ഈസിയായി, ടിപ്സ്
അമിതഭാരം കുറയ്ക്കാനും സൗന്ദര്യം വർധിപ്പിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽനിന്നു ചർമത്തെ സംരക്ഷിക്കുക മാത്രമല്ല, തൊലിപ്പുറത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റി സ്‌കിൻ കാൻസർ തടയുകയും ചെയ്യും. ∙ ഗ്രീൻ ടീ കുടിച്ച ശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല.

അമിതഭാരം കുറയ്ക്കാനും സൗന്ദര്യം വർധിപ്പിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽനിന്നു ചർമത്തെ സംരക്ഷിക്കുക മാത്രമല്ല, തൊലിപ്പുറത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റി സ്‌കിൻ കാൻസർ തടയുകയും ചെയ്യും.
∙ ഗ്രീൻ ടീ കുടിച്ച ശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അൽപം തേൻ ചേർത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാൽ മുഖം സുന്ദരമാകും.
∙ ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.
∙ വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു മുഖത്തെ കറുത്തപാടുകൾ മങ്ങുന്നതിനു സഹായിക്കും.
∙ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവ തലമുടി തഴച്ചുവളരാൻ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റർ വെള്ളത്തിൽ മൂന്നോ നാലോ ടീ ബാഗിട്ട് ഇതിൽ മുടി കഴുകാം.
∙ മുഖത്തെ കറുത്തപാടുകൾ മാറാനും ഗ്രീൻ ടീ നല്ലതാണ്. ഒരു ടേബിൾ സ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത് 30 മിനിറ്റ് മുഖത്തിട്ടാൽ കുരുക്കളും മുഖത്തെ പാടുകളും അകറ്റാം.
∙ 3 ടേബിൾസ്‌പൂൺ തൈരും ഒരു ടേബിൾസ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ചേർത്ത് 20 മിനിറ്റ് മുഖത്തിട്ടാൽ പ്രായമാകുന്നതിൽനിന്നു ചർമത്തെ സംരക്ഷിക്കാം.
∙ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിജിൽ വച്ചു തണുപ്പിച്ച ഗ്രീൻ ടീയിൽ കോട്ടൺ ബോൾ മുക്കി കണ്ണിനു മുകളിൽവച്ചാൽ മതി.
∙ അഞ്ച് ടീസ്‌പൂൺ ഗ്രീൻ ടീയും കുറച്ച് ആര്യവേപ്പിലയും ചേർത്ത് ആവി പിടിക്കുന്നതും ചർമത്തിനു നല്ലതാണ്.