കഞ്ഞിവെള്ളവും കരിഞ്ചീരകവും ചേര്‍ന്ന കൂട്ട്; കൊഴിഞ്ഞ മുടി തഴച്ചു വളരാന്‍ സൂപ്പര്‍ ഹെയർപായ്ക് Natural Remedies for Hair Fall and Grey Hair
മാറുന്ന ജീവിതശൈലി കാരണമുണ്ടാകുന്ന മുടികൊഴിച്ചിൽ, നരപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ലേഖനം. കഞ്ഞിവെള്ളം, കരിഞ്ചീരകം, കറിവേപ്പില, ഉലുവ തുടങ്ങിയ നാടൻ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഹെയർ പായ്ക്ക് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താനും കറുപ്പ് നിറം വർദ്ധിപ്പിക്കാനും താരൻ പോലുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും. ഈ കൂട്ടുകൾ മുടിക്ക് ആവശ്യമായ പോഷണം നൽകി ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഉപകരിക്കും.

കറുത്തു ഇടതൂര്‍ന്ന നീണ്ട മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ വളരെ ചെറുപ്പത്തിൽ തന്നെ മുടികൊഴിയുകയും നരയ്ക്കുകയും ചെയ്യുന്നു എന്നത് പുതുതലമുറ നേരിടുന്ന പ്രശ്നമാണ്. മാറുന്ന ജീവിതരീതിയും പോഷകങ്ങളുടെ കുറവും മുടിയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കും. ഈ പ്രശ്നത്തെ ഒരു പരിധി വരെ നേരിടാന്‍ ഹെയർ പായ്ക്കുകൾ ഉപയോഗിക്കാം.
ഹെയർപായ്ക് ഇങ്ങനെ തയാറാക്കാം
കഞ്ഞിവെള്ളം
ചരിത്രാതീത കാലം മുതൽ കഞ്ഞിവെള്ളം മുടിസംരക്ഷണത്തിന്റെ ഭാഗമാണ്. കഞ്ഞിവെള്ളം താളിയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നതും തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും വളരെ നല്ലതാണ്. തലയ്ക്ക് നല്ല തണുപ്പു നൽകുന്ന കഞ്ഞിവെള്ളം കെമിക്കലുകളില്ലാത്ത മികച്ച കണ്ടീഷണറുമാണ്.
കരിഞ്ചീരകം
അകാലനര മാറ്റി മുടി വളരാൻ സഹായിക്കുന്ന വസ്തുവാണ് കരിഞ്ചീരകം. കരിഞ്ചീരകമിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് മുടിക്ക് നല്ല കറുപ്പ് നിറം നൽകും.
കറിവേപ്പില
കറിവേപ്പില മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേയ്ക്കുന്നത് മുടിയുടെ കറുപ്പുനിറം കൂട്ടും. കറിവേപ്പില കഴിക്കുന്നതും മുടിയ്ക്കു നല്ലതാണ്. മുടിവളരാനും കൊഴിച്ചിൽ അകറ്റാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയ്ക്ക് ആന്റി ഫംഗൽ ബാക്ടീരിയൽ ഗുണങ്ങളുണ്ട്. താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് കറിവേപ്പില.
ഉലുവ
ഉലുവയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഈസ്ട്രജൻ സമ്പുഷ്ടമായ ഉലുവ സ്ത്രീകളില്‍ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം വർധിപ്പിക്കും.
ഹെയർ പായ്ക്ക് തയാറാക്കുന്ന വിധം
കറിവേപ്പില, കരിഞ്ചീരകം, ഉലുവ എന്നിവ ഒരു ഇരുമ്പു ചീനച്ചട്ടിയിലിട്ട് വറുത്തെടുക്കുക. ശേഷം പൊടിച്ചെടുക്കണം. വീണ്ടും ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പൊടിച്ച മിശ്രിതം ചേർത്ത് തലയിൽ തേയ്ക്കാൻ പാകത്തിൽ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുടിയിലും ശിരോചർമത്തിലും പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇങ്ങനെ ചെയ്താൽ മുടി ഇടതൂർന്ന് വളരും.