പലരും ചോദിച്ചു, ‘എന്തിനാ ഇത്ര വേഗം വിവാഹം കഴിച്ചത്’; വിവാഹിതയായതോടെ അവസരങ്ങൾ നഷ്ടപ്പെട്ടെന്നു റേബ ജോൺ
ഞാനും ജോയുമായുള്ള വിവാഹ വാർത്ത വന്നപ്പോൾ ആശംസകളേക്കാൾ കൂടുതൽ കേട്ടത് ‘എന്തിനാ റേബാ ഇത്ര വേഗം വിവാഹം കഴിച്ചത്?’ എന്ന ചോദ്യമാണ്. വിവാഹിതയായതുകൊണ്ടു നിരസിക്കപ്പെട്ട അവസരങ്ങൾ വരെയുണ്ടു കേട്ടോ. കല്യാണം കഴിഞ്ഞാലും ഏതു ജോലിയിലുമെന്നപോലെ സിനിമയിലും തുടരാൻ സാധിക്കണമല്ലോ? ഒരു കൂട്ടുവേണമെന്നു രണ്ടു പേർക്കും തോന്നിയപ്പോഴാണു ഞങ്ങൾ വിവാഹത്തിലേക്കു നീങ്ങിയത്. ജീവിതം കൂടുതൽ മനോഹരമായതു ജോ വന്നതിനുശേഷമാണ്. എന്നേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്ന, ഓരോ നിമിഷവും എന്നെ സെലിബ്രേറ്റ് ചെയ്യുന്ന ആളാണ് ജോ. ഏറ്റവും വലിയ സന്തോഷം എന്താണെന്നോ, ലോകം മുഴുവൻ ചുറ്റിനടക്കാൻ എനിക്കൊരു ഫുള്‍ ടൈം ട്രാവൽ പാർട്ണറെ കിട്ടി.
ആ ഫ്രീഫാൾ എന്നെ മാറ്റിമറിച്ചു
പ്ലാൻ ചെയ്തുപോകാനാണു ഞങ്ങൾക്കിഷ്ടം. യാത്രയ്ക്കായി ഒരുപാടു പണം ചെലവഴിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടുതന്നെ മികച്ച ഡീലുകൾ നോക്കിയാണ് വലിയ യാത്രകൾ തീരുമാനിക്കുന്നത്.
ഞങ്ങൾ രണ്ടുപേരും ഫൂഡീസ് ആണ്. സ്ട്രീറ്റ് ഫൂഡ്സ്, സ്കൈ ഡൈവിങ്ങ്, സ്നോർക്കെലിങ്, സ്ക്യൂബ ഡൈവിങ്ങ് പോലുള്ള ആക്ടിവിറ്റീസിലാണ് യാത്രകളിൽ ഞങ്ങളുടെ ഫോക്കസ്. നമ്മൾ ഭയന്നു മാറി നിൽക്കുന്നതൊന്നും അത്ര വലിയ സംഭവങ്ങളല്ല എന്നു പഠിപ്പിച്ചത് സ്കൈ ഡൈവിങ്ങിലെ ഫ്രീ ഫാൾ ആണ്. ഉയരം വളരെ പേടിയുള്ള ആളാണു ഞാൻ. ദുബായിൽ പോയപ്പോൾ സ്കൈ ഡൈവ് ചെയ്താലോ എന്നു ജോ ചോദിച്ചു. പേടി മറികടക്കണമല്ലോ എന്നു ഞാനും കരുതി. ഭയത്തെ മറികടക്കുന്ന നിമിഷങ്ങൾക്കാണ് ഭംഗി കൂടുതൽ എന്നു തോന്നുന്നു.
സ്ക്യൂബാ ഡൈവിങ്ങിൽ കടലിനടിയിലേക്കു പോകുമ്പോൾ നമ്മെ വരവേൽക്കുന്നൊരു ലോകമുണ്ട്. നമ്മളൊക്കെ എത്ര നിസാരമാണെന്നറിയാൻ ഇത്തരം ചില അനുഭവങ്ങള്‍ നല്ലതാണ്.
ജപ്പാൻ കോളിങ്ങ്
ജപ്പാനിലേക്കുള്ള യാത്രയുള്ള ഒരുക്കത്തിലാണ് ഞാനും ജോയും. ജാപ്പനീസ് ഭക്ഷണത്തിന്റെ ആരാധകരാണ് ഞ ങ്ങൾ. അവരുടെ ജീവിതശൈലിയും അച്ചടക്കവും അനുകമ്പയുമെല്ലാം ഇഷ്ടമാണ്. ആർടിക് സർക്കിളും നോർത്തേ ൺ ലൈറ്റ്സും കാണണം. ഹിമാലയം ബക്കറ്റ് ലിസ്റ്റിലുണ്ട്. എന്നാൽ, അതിനു ശാരീരികവും മാനസികവുമായ ത യാറെടുപ്പുകൾ അത്യാവശ്യമാണ്. ഒരിക്കൽ പോകും. ആ സമയം വരട്ടെ. അതുവരെ കാത്തിരിക്കാം.