എസ്തറിനെ കണ്ടപ്പോൾ തോന്നി വർഷങ്ങൾ എത്രവേഗമാണു കടന്നുപോകുന്നതെന്ന്. ബേബി സ്റ്റാറിൽ നിന്നു പക്വതയുള്ള ലേഡി എന്ന ടാഗ് ചൂടി നിൽക്കുന്നു എ സ്തർ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശേഷമാണു ദൃശ്യം 3 ൽ അഭിനയിക്കാനെത്തിയത്. ‘വനിത’യുടെ കവർ സ്റ്റോറിക്കു വേണ്ടി സംസാരിക്കുന്നതിനിടെ

എസ്തറിനെ കണ്ടപ്പോൾ തോന്നി വർഷങ്ങൾ എത്രവേഗമാണു കടന്നുപോകുന്നതെന്ന്. ബേബി സ്റ്റാറിൽ നിന്നു  പക്വതയുള്ള ലേഡി എന്ന ടാഗ് ചൂടി നിൽക്കുന്നു എ സ്തർ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശേഷമാണു ദൃശ്യം 3 ൽ അഭിനയിക്കാനെത്തിയത്.

‘വനിത’യുടെ കവർ സ്റ്റോറിക്കു വേണ്ടി സംസാരിക്കുന്നതിനിടെ എസ്തർ പറഞ്ഞു. എന്റെ ഫസ്റ്റ് നെയിം ഇതല്ല. പിന്നെ...

ADVERTISEMENT

ജോലിക്കാലം

എൻജിഒയിൽ മാനേജ്മെന്റ്  കൺസൽറ്റന്റായി ജോലിചെയ്തിരുന്നു. ഒരോ മാസവും മികച്ച എംപ്ലോയി ആയി പെർഫോമൻസ് അടിസ്ഥാനത്തിൽ ഒരാളെ തിരഞ്ഞെടുക്കും. എനിക്ക് ആ അവാർഡ് കിട്ടിയ മാസം ഞങ്ങളുടെ എൻജിഒ ഫൗണ്ടറായ രശ്മി എന്റെ ചിത്രം സഹിതം ലിങ്ക്ഡ് ഇൻ പേജിൽ അപ്ഡേറ്റ് ചെയ്തു. അപ്പോൾ ആരോ കമന്റ് ചെയ്തു. പാപനാശത്തിൽ (ദൃശ്യം –തമിഴ്)  അഭിനയിച്ച കുട്ടിയല്ലേ എന്ന്. 

ADVERTISEMENT

അതു കണ്ട് ഗൂഗിൾ ചെയ്ത രശ്മിയും അതു ശരിയാണെന്നു ഉറപ്പിച്ചു.  ഒൗദ്യോഗിക രേഖകളിൽ എന്റെ  പേര് ആഗ്‍നസ് എസ്തർ അനിൽ എന്നാണ്. അതുകൊണ്ടു തന്നെ സഹപാഠികളും സഹപ്രവർത്തകരുമൊക്കെ  എന്നെ ആഗ്‌നസ് എന്നാണു വിളിക്കാറുള്ളത്.
പിന്നീടൊരു ദിവസം രശ്മി തന്നെയാണ് ഈ സംഭവം തമാശയായി പറഞ്ഞത്. എനിക്കത് കേട്ടപ്പോൾ നേരത്തെ പറയേണ്ടതായിരുന്നു എന്നു തോന്നി. രശ്മിയോട് സോറി പറഞ്ഞു.  രശ്മിക്കു പക്ഷേ, അതൊന്നും ഒരു പ്രശ്നമേ ആ യിരുന്നില്ല. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

വിദേശപഠനത്തിന് അപേക്ഷിക്കുമ്പോൾ

ADVERTISEMENT

പഠിച്ചു മുന്നേറണം എന്ന സ്വപ്നവുമായി വിദേശപഠനത്തിനൊരുങ്ങിയ എനിക്ക് ആദ്യം നല്ല തിരിച്ചടികളാണു കിട്ടിയത്. ഇരുപതോളം  വിദേശ സർവകലാശാലകളുടെ റിജക്‌ഷൻ ഏറ്റുവാങ്ങി തളർന്നു പോയി. ഞാനിത്ര മോശമാണോ എന്നു പോലും തോന്നിത്തുടങ്ങിയിരുന്നു. ആ  സമയത്താണു മാലാഖ പോലെ ഒരാൾ എന്റെ ജീവിതത്തിലേക്ക് എത്തി നോക്കിയത്. വിദേശ സർവകലാശാലകളിൽ അപേക്ഷിക്കുമ്പോൾ എസ്ഒപി എന്ന് ഓമനപ്പേരുള്ള സ്റ്റേറ്റ്മെന്റ് ഓഫ് പർപസ് പ്രധാനമാണ്.
എസ്ഒപിയിലാണു പ്രശ്നമെന്നും അതു വായിച്ചു തിരുത്താനും മുംബൈയിൽ ഒപ്പം പഠിച്ച കൂട്ടുകാരി പറഞ്ഞു തന്നു. വിദേശത്തെ ഏറ്റവും മികച്ച സർവകലാശാലകളിലേക്ക് അപ്ലിക്കേഷൻ അയയ്ക്കാൻ ആത്മവിശ്വാസം തന്നതും അവളാണ്.  

Esther Anil reveals her official name:

Esther Anil, who transitioned from a child artist to a mature actress after earning a postgraduate degree from the London School of Economics, recently opened up about her journey. She revealed that her legal name is Agnes Esther Anil, and shared her past experience as a management consultant before her return to acting in 'Drishyam 3'.

ADVERTISEMENT